Saturday, October 10, 2026
Home Blog Page 25

പാർട്ടി വിട്ട ജിസുധാകരനെതിരെ പ്രതിരോധം തീർത്ത് പ്രതികാരം

0

ജി.സുധാകരനെതിരെ ശക്തമായ പ്രതിരോധംതീർക്കാൻ സിപിഎം തീരുമാനം. സുധാകരനെ പിന്തുണക്കുന്നവർക്കെതിരെ കർശന നടപടിയെക്കും. പാർട്ടി മെമ്പർമാരാണെങ്കിൽ പുറത്താക്കും. സുധാകരനെതിരെ താഴേതട്ടിൽവരെ പ്രതിരോധം തീർക്കാനാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനിച്ചത്.

സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് റാലി സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടിയാണ് വലുത്. വ്യക്തികൾ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് റാലിയിൽ പങ്കെടുക്കുന്നവർ പറയുന്നത്.

അനുമതിയില്ലെങ്കിൽ ദൽഹിയിലേക്കില്ലെന്ന്: കണ്ണൂരിൽ മത്സരിക്കാനുറച്ച് മുൻ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ

0

 

ഹൈക്കമാൻഡ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ചയാണ് സുധാകരുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്.
കണ്ണൂർ സീറ്റ് നല്‍കാമെന്ന് തനിക്കു നേരത്തെ ഉറപ്പ് തന്നിട്ടുള്ളതാണ്. അതില്‍നിന്ന് പിന്നോട്ടില്ല.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാർഥിയാക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് ഇപ്പോള്‍ സുധാകരൻ വാശി വിടാതെ നില്‍ക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുധാകരനോടു ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കും. സുധാകരനു സീറ്റ് കൊടുത്താല്‍ മറ്റു ചില എംപിമാരും സീറ്റ് വേണമെന്ന് ആവശ്യപ്പെടും. എംപിമാർ ഒന്നടങ്കം നിയമസഭയിലേക്കു മത്സരിച്ചാല്‍ അത് വോട്ടർമാർക്കിടയില്‍ പ്രതികൂല വികാരം ഉണ്ടാക്കും. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സുധാകരനെ അനുനയിപ്പിക്കാനാകും ഹൈക്കമാൻഡ് ശ്രമിക്കുക

പാചകവാതക വിതരണം ഉറപ്പാക്കാൻ ‘വാർ റൂം’; കരിഞ്ചന്ത തടയാൻ കർശന പരിശോധന

0

 

സംസ്ഥാനത്ത് പാചകവാതക (LPG) ലഭ്യത ഉറപ്പാക്കുകയും വിതരണം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ പ്രത്യേക ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു. ഗാർഹികവും വാണിജ്യവുമായ മേഖലകളിൽ LPG ചരക്കുനീക്കം തടസ്സപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഈ സംവിധാനം ആരംഭിച്ചത്.

യുദ്ധസാഹചര്യം തുടരുന്നതിനാൽ LPG ഇറക്കുമതിയിലും വിതരണത്തിലും കേന്ദ്ര സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാൽ വാണിജ്യ ആവശ്യങ്ങൾക്ക് ആവശ്യമായ സിലിണ്ടറുകളുടെ വിതരണത്തിൽ ഇളവ് നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി G. R. Anil കേന്ദ്ര പെട്രോളിയം മന്ത്രി *Hardeep Singh Puri*യ്ക്ക് കത്തയച്ചു. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ അത്യാവശ്യ മേഖലകൾക്ക് മുൻഗണന നൽകണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

LPG വിതരണവും സ്റ്റോക്കും നിരീക്ഷിക്കാൻ ഐടി മിഷന്റെ സഹായത്തോടെ പ്രത്യേക ഡാഷ്ബോർഡ് സംവിധാനം സജ്ജമാക്കും. ഇത് പ്രവർത്തനക്ഷമമാകുന്നതുവരെ ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് വിവരങ്ങൾ ഗൂഗിൾ ഷീറ്റ് വഴി ശേഖരിക്കാൻ ഓയിൽ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പായി സ്റ്റോക്ക് വിവരങ്ങൾ ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും കൈമാറണം.

ഇതിനിടെ പാചകവാതക ക്ഷാമം മുതലെടുത്ത് നടക്കുന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന പരിശോധനകൾക്ക് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിൽ ആവശ്യത്തിനുമീതെ, അഥവാ അഞ്ചിൽ കൂടുതൽ സിലിണ്ടറുകൾ ശേഖരിച്ചുവെക്കാൻ പാടില്ല. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ Essential Commodities Act, 1955 പ്രകാരം കർശന നടപടി സ്വീകരിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. *Kottayamയും **Thiruvananthapuram*ഉം ഉൾപ്പെടെയുള്ള ജില്ലകളിൽ അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം സാധാരണക്കാരെ ബാധിക്കാതിരിക്കാനായി സർക്കാർ സംവിധാനങ്ങൾ 24 മണിക്കൂറും ജാഗ്രത പാലിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി.

ജ്ഞാനപീഠ പുരസ്കാരം 2025: ആർ. വൈരമുത്തുവിന്

0

 

2025ലെ ജ്ഞാനപീഠ പുരസ്കാരം കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് ലഭിക്കുന്നു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.

1975ൽ അകിലനും 2002ൽ ജയകാന്തനും ഈ ബഹുമതി നേടിയിരുന്നു. വൈരമുത്തു ദേശിയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പണ്ഡിതശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അപരിചിത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ അകലം പാലിക്കണം: ആഭ്യന്തര മന്ത്രാലയം

0

 

ദോഹ, മാർച്ച് 14 (QNA): ഏതെങ്കിലും അപരിചിത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ അവയിൽ നിന്ന് അകലം പാലിക്കണമെന്നും അവയെ സ്പർശിക്കാതിരിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ 999 നമ്പറിലേക്ക് വിളിച്ച് വിവരം അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സാമൂഹിക മാധ്യമമായ X പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിർദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.
മുന്‍പ് പ്രഖ്യാപിച്ചിരുന്ന താൽക്കാലിക മുൻകരുതൽ ഒഴിപ്പിക്കൽ നടപടികൾ നാഷണൽ അലർട്ട് സിസ്റ്റം വഴി അറിയിപ്പ് ലഭിച്ച നിർദ്ദിഷ്ട പ്രദേശങ്ങളിലെ താമസക്കാരെ മാത്രം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ ബാധിതരായവർക്കായി സുരക്ഷിതമായ മറ്റ് താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ചിലർ തങ്ങളുടേതായ തീരുമാനപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും സുരക്ഷാ ഭീഷണി അവസാനിക്കുന്നതുവരെ ഈ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

താൽക്കാലിക ഒഴിപ്പിക്കൽ നടപടികളിൽ ഉൾപ്പെട്ടവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ സംശയങ്ങൾ ഉണ്ടെങ്കിൽ 40442999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

നിലപാടറിയിച്ച് ഐ എം വിജയൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല

0

രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി
ലഭിച്ചാൽ സ്വീകരിക്കും:
മൂന്ന് മുന്നണികളുമായ് ബന്ധമുള്ളയാളാണ് *താനെന്നും ഐ എം വിജയൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം I. M. Vijayan വ്യക്തമാക്കി. എന്നാൽ രാജ്യസഭാംഗത്വം സ്പോർട്സിന്റെ സംഭാവനയുടെ ഭാഗമായി ലഭിക്കുന്നുവെങ്കിൽ അത് സ്വീകരിക്കാമെന്ന നിലപാടും അദ്ദേഹം അറിയിച്ചു.

“ഒരു പാർട്ടിയുടെയും ഭാഗമായ് നിൽക്കാൻ എനിക്ക് കഴിയില്ല. ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്ന സാഹചര്യം നമ്മൾ കാണുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞാൻ വരില്ല. സ്പോർട്സിന്റെ ഭാഗമായി രാജ്യസഭാംഗത്വം ലഭിക്കുന്നുവെങ്കിൽ അത് സ്വീകരിക്കാനാണ് എന്റെ നിലപാട്,” വിജയൻ പറഞ്ഞു.

തനിക്ക് എല്ലാവരോടും ഒരുപോലെ സ്നേഹമാണെന്നും വിജയൻ കൂട്ടിച്ചേർത്തു. “ഒരിക്കലും വിളിക്കാത്തവരുപോലും വിളിച്ച് തിരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഞാൻ ഒരു ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരുപോലെ സ്നേഹിക്കുന്നു. ഇപ്പോൾ ലഭിക്കുന്ന ഈ സ്നേഹം ഇനിയും തുടരുകയും നിലനിൽക്കുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,” വിജയൻ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പരസ്യമാക്കി മുൻ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ:കണ്ണൂരിൽ മത്സരിക്കുവാനുള്ള താൽപ്പര്യം ആവർത്തിക്കുന്നു.

0

 

നിയസഭാ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ. കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്ന് സുധാകരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങൾ ചൂണ്ടിക്കാട്ടി സുധാകരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നി്ൽക്കാൻ തനിക്കൊരിക്കലും സാധിക്കില്ല

13 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാട്സാപ്പ് സുരക്ഷിതമായിഉപയോഗിക്കാൻ മെറ്റ സൗകര്യമൊരുക്കുന്നു: എക്കൗണ്ടിന്റെ നിയന്ത്രണം രക്ഷിതാക്കളുടെ കയ്യിൽ

0

മൊബൈൽ സമാർട്ട് ഫോൺ ഉപയോഗം വ്യാപകമായ
ആധുനീക കാലത്ത് കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുക അസാധ്യമാണ്. സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാനാവുക. ഇതിനായി കമ്പനികൾ വിവിധ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഫാമിലി ലിങ്ക് ഉൾപ്പടെയുള്ളവ അതിൽ ചിലതാണ്. ഇപ്പോഴിതാ 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാട്സാപ്പ് സുരക്ഷിതമായി ഉപയോഗിക്കാൻ മെറ്റ സൗകര്യമൊരുക്കുന്നു. രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള വാട്സാപ്പ് അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചത്.

വാട്സാപ്പിൽ കുട്ടികളുമായി ആർക്കൊക്കെ ബന്ധപ്പെടാമെന്നും ഏതൊക്കെ ഗ്രൂപ്പുകളിൽ അവർക്ക് ചേരാമെന്നും പൂർണമായി നിയന്ത്രിക്കാൻ ഈ പുതിയ ഫീച്ചർ രക്ഷിതാക്കൾക്ക് അവസരം നൽകുന്നു. പതിമൂന്ന് വയസ്സിൽ താഴെയുള്ളവരുടെ വാട്സാപ്പ് ഉപയോഗം സന്ദേശങ്ങൾ അയക്കുന്നതിനും വിളിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്താനാണ് പുതിയ രക്ഷാകർതൃ നിയന്ത്രണങ്ങൾ (parental controls) രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള പുതിയ അക്കൗണ്ട് തയ്യാറാക്കിക്കഴിഞ്ഞാൽ, അക്കൗണ്ടുമായി ബന്ധപ്പെടാവുന്നവരെയും ഗ്രൂപ്പുകളെയും തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. കൂടാതെ, അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ പരിശോധിക്കാനും അക്കൗണ്ടിന്റെ പ്രൈവസി സെറ്റിങ്സ് നിയന്ത്രിക്കാനും അവർക്ക് കഴിയും.

13 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് അവരുടെ വാട്സാപ്പ് സെറ്റിങ്സ് മാറ്റാൻ സാധിക്കില്ല. പ്രത്യേകം പിൻനമ്പർ നൽകിയാൽ മാത്രമേ അത് സാധിക്കൂ. ഐഫോണിലോ ആൻഡ്രോയിഡിലോ വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പുള്ള ഉപകരണങ്ങളിൽ ഈ സേവനം ലഭ്യമാകും.

വാട്സാപ്പിൽ രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ട് എങ്ങനെ തുടങ്ങാം?

ആദ്യം, 13 വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഫോണും രക്ഷിതാവിന്റെ ഫോണും അടുത്തടുത്ത് വെച്ച് അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കണം. കുട്ടിയുടെ ഫോണിൽ വാട്സാപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

കുട്ടിയുടെ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ വാട്സാപ്പ് മെസഞ്ചർ ഡൗൺലോഡ് ചെയ്യുക.
ഭാഷ തിരഞ്ഞെടുത്ത് ‘എഗ്രീ ആൻഡ് കണ്ടിന്യൂ’ നൽകുക.
‘മോർ ഓപ്ഷൻസ്’ ക്ലിക്ക് ചെയ്ത് ‘ക്രിയേറ്റ് എ പേരന്റ് മാനേജ്ഡ് അക്കൗണ്ട്’എന്നത് തിരഞ്ഞെടുക്കുക.
കുട്ടിയുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് വെരിഫൈ ചെയ്യുക.
കുട്ടിയുടെ ജന്മദിനം നൽകി പ്രായം സ്ഥിരീകരിക്കുക.
രക്ഷിതാവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ‘കണ്ടിന്യൂ’ നൽകുക.

നിങ്ങളുടെ ഫോണിൽ നിന്ന് കുട്ടിയുടെ അക്കൗണ്ട് ബന്ധിപ്പിക്കേണ്ട രീതി:

കുട്ടിയുടെ ഫോണിൽ തെളിയുന്ന ക്യുആർ കോഡ് നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
‘എഗ്രീ ആൻഡ് കണ്ടിന്യൂ’ നൽകുക.
നിങ്ങൾ മുതിർന്ന വ്യക്തിയാണെന്ന് സ്ഥിരീകരിക്കുക.
ആറക്കങ്ങളുള്ള പേരന്റ് പിൻ സജ്ജമാക്കുക. (ഈ പിൻ കുട്ടിയുമായി പങ്കുവെക്കരുത് )
പേരന്റ് പിൻ സ്ഥിരീകരിച്ച് ‘നെക്സ്റ്റ്’ നൽകുക.
‘ഡൺ’ നൽകി കുട്ടിയുടെ ഫോണിൽ അക്കൗണ്ട് സെറ്റിങ്സ് പൂർത്തിയാക്കുക.

അക്കൗണ്ട് സെറ്റിങ്സിന്റെ അവസാനം നിങ്ങളുടെ പേരന്റ് പിൻ നൽകി ‘കണ്ടിന്യൂ’ തിരഞ്ഞെടുക്കുക. ഇതോടെ കുട്ടിക്ക് പേരും പ്രൊഫൈൽ ഫോട്ടോയും നൽകി അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങാം.

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഹൈക്കോടതി നീക്കി

0

പ്രമുഖ എഴുത്തുകാരൻ എം കെ സാനു അടക്കമുള്ളവരുടെ ഹർജിയിലാണ് നടപടി

കേരള ഹൈക്കോടതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്.

മുൻമന്ത്രിയും സി പി എം നേതവുമായ ജി സുധാകരൻ പാർട്ടിവിട്ടു: അമ്പലപുഴയിൽ സ്വതന്ത്രനായി മത്സരിക്കും.

0

സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്പലപ്പുഴയിൽ പാർട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആണ് ജി സുധാകരന്റെ തീരുമാനം.

സിപിഎമ്മിൽ നിന്നും കടുത്ത ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം എന്ന് സുധാകരൻ അറിയിച്ചു. പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളെ വളർത്തുകയാണ്. എന്നിട്ട് അവരെ ഉപയോഗിച്ച് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നു. അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ഛനെപ്പോലും സിപിഎമ്മിന്റെ ഈ പൊളിറ്റിക്കൽ ക്രിമിനലുകൾ അപമാനിച്ചു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നിട്ടുള്ള അധ്യാപകനായിരുന്നു അച്ഛൻ. പാർട്ടി മെമ്പർഷിപ്പിൽ നിന്നും ഒഴിഞ്ഞത് തന്നെ പാർട്ടിയിൽ നിന്നും മാറിക്കൊടുത്തതാണ്. എന്നും കമ്മ്യൂണിസ്റ്റ്കാരൻ തന്നെയായിരിക്കും. കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്നും ഒരിക്കലും പുറകിലേക്ക് പോകില്ല. ആരുടെയും പിന്തുണയും തേടില്ല. അഴിമതിക്കെതിരായ പോരാട്ടം എന്നും തുടരും എന്നും ജി സുധാകരൻ വ്യക്തമാക്കി.