Saturday, August 8, 2026
HomeUncategorizedപത്തനംതിട്ട ജില്ലാ പോലീസും കേരള എക്സൈസ് വകുപ്പും സംയുക്തമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

പത്തനംതിട്ട ജില്ലാ പോലീസും കേരള എക്സൈസ് വകുപ്പും സംയുക്തമായി അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

  1. ജൂൺ 26 അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ പോലീസും കേരള എക്സൈസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി വെള്ളിയാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വെള്ളി രാവിലെ 8.30ന് പത്തനംതിട്ട ടൗൺ സ്ക്വയർ മുതൽ കാതോലിക്കേറ്റ് കോളേജ് വരെ ലഹരിക്കെതിരെ ‘*ഫൺ റൺ*’ സംഘടിപ്പിച്ചു . റൺ ആറന്മുള എംഎൽഎ . അബിൻ വർക്കി ഫ്ലാഗ് ഓഫ് ചെയ്തു . വിവിധ കലാ – കായിക , സാമൂഹ്യ – സാംസ്കാരിക രംഗത്തെ പ്രമുഖർ, വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ , കുടുംബശ്രീ പ്രവർത്തകർ, പോലീസ് , എക്സൈസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ , ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ് പി സി, എൻ സി സി കേഡറ്റുകൾ , എൻ എസ് എസ് വളണ്ടിയേഴ്സ് , ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പോലീസിനോടും എക്സൈസിനോടും ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരായ തൂഫാൻ വാരിയേഴ്സ് , പൊതുജനങ്ങൾ മുതലായവർ ഫൺ റണ്ണിൽ പങ്കെടുത്തു . ഫൺ റൺ പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ അവസാനിച്ചതോടെ , അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബഹു: ആറന്മുള എംഎൽഎ അബിൻ വർക്കി നിർവഹിച്ചു . ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ . സിന്ധു അനിൽ അധ്യക്ഷത വഹിച്ചു , പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ . ഷിബു പി. എൽ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . ദീനാമ്മ റോയ് മുഖ്യപ്രഭാഷണം നടത്തി.
    ലഹരിക്കെതിരെ സന്ധിയില്ലാ സമരവുമായി എത്തിയ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും തൂഫാൻ വാരിയേഴ്‌സിനും ആവേശമായി വിഖ്യാത സാഹിത്യകാരൻ ബെന്യാമിൻ ചടങ്ങിലേക്ക് എത്തിച്ചേർന്നു. ഇന്നത്തെ യുവതലമുറ നേരിടുന്ന ലഹരി വിപത്തിനെപ്പറ്റിയും, അതിനെ നേരിടുവാനായി ബൗദ്ധിക , വൈജ്ഞാനിക , മാനസിക മേഖലകളിൽ ഉൾപ്പെടെ യുവതലമുറ ജാഗ്രത പുലർത്തേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് ശ്രീ. ബെന്യാമിൻ സവിസ്തരം യുവതലമുറയുമായി സംവദിച്ചു.
    തുടർന്ന് ജില്ലാ കളക്ടർ . നിസാമുദ്ദീൻ ഐ.എ.എസ് , ജില്ലാ പോലീസ് മേധാവി . ആർ. ആനന്ദ് ഐ.പി.എസ് എന്നിവർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. ചടങ്ങിന് ജില്ല നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശ് കെ. എസ് നന്ദി പ്രകാശിപ്പിച്ചു.
    ലോകം മുഴുവൻ ഫുട്ബോൾ ആവേശം അലയടിക്കുന്ന ഈ അവസരത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ‘*ഓരോ ഗോളും ലഹരിക്കെതിരെ*’ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ഗോൾ അടിച്ചുകൊണ്ട് ഈ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് , സാഹിത്യകാരൻ ബെന്യാമിൻ , ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ പി എൽ ഷിബു, എന്നിവരും ഗോളുകൾ അടിച്ചു.
    കാത്തലിക്കേറ്റ് കോളജിലെയും മറ്റ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥി വിദ്യാർഥിനികൾ വിവിധ കലാപരിപാടികളും ഫ്ലാഷ് മോബുകൾ എന്നിവയും അവതരിപ്പിച്ചു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments