പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണടി മുല്ലവേലിൽ ജംഗ്ഷൻ എന്ന സ്ഥലത്ത് രാജേഷ് എന്നയാളുടെ വക വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശ് സ്വദേശി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്റെയും ഏനാത്ത് പോലീസിന്റെയും സംയുക്ത പരിശോധനയ്ക്കിടെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആണ് എന്ന് പറഞ്ഞാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. അന്വേഷണത്തിൽ ഇയാൾ ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി
നിമായി ദാസ് സർദാർ ,52 ആണെന്ന് വ്യക്തമായിട്ടുണ്ട്.ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025,പ്രകാരവുമുള്ളവകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.ഏഴു വർഷത്തിലധികമായി കേരളത്തിൽ എത്തിയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചുവന്നിരുന്നതായും , ഇപ്പോൾ മൂന്നുമാസത്തിൽ അധികമായി മണ്ണടിയിൽ താമസിച്ചു വരുന്നതായി ആണ് വിവരം. ഇയാൾ ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വരികയായിരുന്നു.
ഇയാളിൽനിന്ന് വ്യാജമായി നിർമ്മിച്ചതും, പശ്ചിമ ബംഗാളിലെ വിലാസത്തിൽ ഉള്ളതുമായ ആധാർ കാർഡ് പാൻ കാർഡ് വോട്ടർ ഐഡി കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമബംഗാൾ സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഉദയംപള്ളി സ്വദേശിയാണ് എന്ന വിലാസമാണ് ഇയാൾ വീട് വാടകക്ക് എടുക്കാനായിനൽകിയിരുന്നത്.ഏനാത്ത് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷിജി കെ, എസ് ഐ രാഹുൽ ചന്ദ്രൻ , എ എസ് ഐ ശിവപ്രസാദ് , എസ് സി പി ഒ മാരായ സജി കുമാർ , കലേഷ് , സി പി ഒ മഹേഷ് ,എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം ബംഗ്ലാദേശ് സ്വദേശിയെ ഏനാത്ത് മണ്ണടിയിൽ നിന്ന് പിടികൂടി
RELATED ARTICLES

