
റാന്നിയിൽ കഴിഞ്ഞ ആഴ്ച ഒന്നാ തിയതി രാത്രിയിൽ ഉണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ വീടുകളിൽ വെള്ളം കയറി ദുരിതം അനുഭവിക്കുന്ന അങ്ങാടി ഉപാസന കടവിനു പരിസരത്ത് ലോഡ്ജുകളിൽ താമസിക്കുന്ന നാട്ടുകാരടക്കം വരുന്ന വരെ സഹായിക്കാൻ ഒരു സന്നദ്ധ സംഘടനയും എത്തിയില്ല. വിവരം അറിഞ്ഞ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്പ്മെൻ്റ് പ്രവർത്തകർ ഇവർക്ക് അരിയും പലവ്യഞ്ജന കിറ്റുകളുമായി എത്തി.റാന്നി നിലയ്ക്കൽ മാർത്തോമ യുവജന സംഘവും , ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെൻ്റ്. പ്രവർത്തകരും,അങ്ങാടി പഞ്ചായത്തിലെ 8 ,10,12 വാർഡുകളിൽ പമ്പാനദിയുടെ തീരത്ത് താമസിക്കുന്നവർക്കാണ് കിറ്റുകൾ വിതരണം നൽകിയത്. അങ്ങാടി പഞ്ചായത്ത് രണ്ടാം വാർഡ് ചവറും പ്ലാവ് മെമ്പർ ജോജി മാത്യു, കൗൺസിൽ അംഗം പ്രമോദ് തേനാലിൽ , യുവ ജനസഖ്യം അംഗം അലൻ ജോയൽ, ശ്രീനി ശാസ്താംകോവിൽ എന്നിവർ നേതൃത്വം നൽകി
ആരും തിരിഞ്ഞു നോക്കാതിരുന്ന പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക്,കൈത്താങ്ങുമായിക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെൻ്റ്
RELATED ARTICLES

