കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരു മൂപ്പൻ ആയിരുന്ന മോഹൻദാസ് (70) നെ ജൂൺ മാസം 27ആം തീയതി മുതൽ കാണ്മാനില്ല എന്ന് അദ്ദേഹത്തിന്റെ മകൻ അനിൽകുമാർ കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ നിരവധിതവണ വനത്തിനുള്ളിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
തുടർന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ ഇടപെടലിൽ മോഹൻദാസിന് വേണ്ടിയുള്ള തെരച്ചിൽ കൂടുതൽ വ്യാപിപ്പിച്ചിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം , കോന്നി ഡി.വൈ.എസ്.പി. എം എ അബ്ദുൽ റഹീം, കോന്നി ഇൻസ്‌പെക്ടർ എസ് എച്ച് ഒ രതീഷ് ആർ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശ വാസികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇന്ന് വെള്ളി രാവിലെ 9 മണി മുതൽ കാട്ടാത്തി ഗിരിജൻ ഉന്നതിയോട് ചേർന്നുള്ള വനമേഖലയിൽ ഉൾക്കാട്ടിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. വനത്തിനുള്ളിൽ നടത്തിയ തെരച്ചിലിൽ ടിയാന്റെ വീട്ടിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ഉള്ളിലായി തൂങ്ങിമരണപ്പെട്ട നിലയിൽ മൃതദേഹം കാണപ്പെട്ടത്.കോന്നി എസ് എച്ച് ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടം പരിശോധനക്കായി കോന്നി മെഡിക്കൽ കോളേജിലേക്ക് മാറ്റി
കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ കാണാതായ ഊരുമൂപ്പന്റെ മൃതദേഹം കണ്ടെത്തി
RELATED ARTICLES

