Wednesday, October 7, 2026
Home Blog Page 3

പോലീസ് അഭിനന്ദന ദിനം’ , മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അനുമോദിച്ചു

0

എല്ലാ മാസത്തിലെയും നാലാം ശനിയാഴ്ച പോലീസ് അഭിനന്ദന ദിനമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ വച്ച് നടന്ന അനുമോദന യോഗത്തിൽ വച്ച് , ഓഗസ്റ്റ് മാസത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് പ്രശംസ പത്രം നൽകി ആദരിച്ചു.പന്തളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷൈൻ ബി, എ എസ് ഐ ദീപാ കുമാരി (ലെയ്സൺ ഓഫീസർ, പോക്സോ സ്പെഷ്യൽ കോർട്ട് അടൂർ) , സി പി ഒ അജിത്ത് കുമാർ എ.ആർ. എന്നിവർക്കാണ് ആദരവ് നൽകിയത്. 2025ൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിക്ക് 29 വർഷവും 9 മാസവും കഠിനതടവും 1,36,000 രൂപ പിഴയും ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ വിജയകരമായി പൂർത്തിയാക്കുന്നതിന് സഹായിച്ചതിനും ആണ് ഈ ഉദ്യോഗസ്ഥർക്ക് പ്രശംസ പത്രം നൽകിയത്. എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പന്തളം ഇൻസ്പെക്ടർ എസ് എച്ച് ഒ ആയിരുന്ന പ്രജീഷ് റ്റി.ഡി ആണ് കേസ് രജിസ്റ്റർ ചെയ്തതും അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചതും. അദ്ദേഹം ഇപ്പോൾ മറ്റൊരു ജില്ലയിലാണ്.
കേസുകളുടെ അന്വേഷണം , വിചാരണ നടപടികളിൽ പ്രോസിക്യൂഷനെ സഹായിക്കൽ, മറ്റ് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പോലീസ് സേനയുടെ അന്തസ്സ് വർദ്ധിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വരും മാസങ്ങളിലും നാലാം ശനിയാഴ്ച അഭിനന്ദനങ്ങൾ നൽകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൂടലിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷ് ഓയിലും പിടികൂടി 4 പേർ കസ്റ്റഡിയിലായി

0
  1. കൂടലിൽ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷ് ഓയിലും പിടികൂടി 4 പേർ കസ്റ്റഡിയിലായി.പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം വെച്ച് അടൂർ പഴകുളം സ്വദേശി ലൈജു എന്ന ആളുടെ കാറിൽ നിന്നും കഞ്ചാവും എം ഡി എം എയും ഫാഷിഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടുള്ളതാണ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമിന്റെയും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് ലഹരി മരുന്നുകൾ പിടികൂടിയത്. പിടികൂടിയ ലഹരിവസ്തുക്കൾ പോലീസ് പരിശോധിച്ചു വരികയാണ്.
    പ്രതികൾ സഞ്ചരിച്ചു വന്ന KL 31 V 5406 നമ്പർ ബൊലേനോ കാറിൽ വിൽപ്പനയ്ക്കായി കടത്താൻ ശ്രമിച്ച കടത്താൻ ശ്രമിച്ച ഗഞ്ചാവും എം ഡി എം എയും ഹാഷിഷ് ഓയിലും ആണ് പത്തനംതിട്ട ജില്ല ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് പിടിച്ചെടുത്തിട്ടുള്ളത്.
    പ്രതികൾ സഞ്ചരിച്ചു വന്ന കാറിൽ നിന്ന് 400 ഗ്രാം കഞ്ചാവും 13. 508 ഗ്രാം MDMA യും 2.303 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.
    പഴകുളം പൊൻമന കിഴക്കേതിൽ ലൈജു( 31)നൂറനാട് പാലമേൽ കാവിൽ ശ്യാം (30)നൂറനാട് ഭവദാസൻ മുക്ക് വട്ടയത്തിനാൽ .അരുൺ (29)നൂറനാട് ശ്രീഹരി ഭവനം കിരൺ (26) എന്നി ആൾക്കാരുടെ കയ്യിൽ നിന്നുമാണ് നിരോധിത ലഹരി വസ്തുക്കൾ പിടിച്ചത്.
    ജില്ലാ പോലീസ് മേധാവി ആർആനന്ദ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമിന് നിർദ്ദേശം നൽകുകയുംകഴിഞ്ഞ ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയുമായിരുന്നു. സംഘത്തിലെ പ്രധാനി ലൈജു നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയും കാപ്പ കേസിൽ പ്രതിയും കേരളത്തിലും, ആന്ധ്രപ്രദേശിലും ഉൾപ്പെടെ മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. ഈ സംഘത്തിലെ മറ്റുള്ളവരും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. സംഘത്തലവൻ ലൈജു കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ- കരിച്ചന്നൂർ എന്ന സ്ഥലത്ത് ഒരു വാടക വീട്ടിൽ കഴിഞ്ഞു വരികയായിരുന്നു. ഇവിടെനിന്നും കഞ്ചാവ് , എംഡി എം എ , ഹാഷിഷ് ഓയിൽ എന്നിവയുമായി പ്രതികൾ ഒരു കാറിൽ സഞ്ചരിക്കുന്നു എന്ന് മനസ്സിലാക്കിയ പോലീസ് സംഘം സ്ഥലത്തെത്തി പോലീസ് ജീപ്പ് കാറിനു കുറുകെ നിർത്തി വാഹനം തടഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രതികൾ കാറിനുള്ളിൽ നിന്ന് പോലീസിന് നേരെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമണം നടത്തുകയും കാറിൽ ഉണ്ടായിരുന്ന ലഹരി വസ്തുക്കൾ ഉപേക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തു. സാഹസികമായാണ് പോലീസ് സംഘം ഇവരെ കീഴ്പെടുത്തിയത്.
    ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ജില്ലാ നായർക്കോട്ടിക് സെൽ ഡിവൈഎസ്പി റെജി എബ്രഹാം ഇൻസ്പെക്ടർ വിനോദ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ച സംഘത്തിൽ ജില്ലാ ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ വിഷ്ണു യു വി , വിഷ്ണു അജയ് , അജികുമാർ , എന്നിവരും ഡാൻസാഫ് അംഗങ്ങളായ ബിനു ആർ , നിതിൻ ജോസ് , സുജിത്ത് , വിമൽ , ജിതിൻ, ഷെഫീഖ് , ശ്രീരാജ് എന്നിവരും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ ഹരി അൻസിൽ സുമേഷ് രഞ്ജിത്ത് അനൂപ് എന്നിവരും ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത് കൂടൽ പോലീസും ഡാൻസാഫും സ്ഥലത്ത് വെച്ച് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ ശരിയായ തൂക്കം പരിശോധിച്ച് മഹസർ രേഖപ്പെടുത്തി. പ്രതികളെയും പിടിച്ചെടുത്ത ലഹരി വസ്തുക്കളും അൽപസമയത്തിനകം കൂടൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും. കേസ് രജിസ്റ്റർ ചെയ്ത് അടക്കമുള്ള നടപടികൾ ഉടൻതന്നെ സ്വീകരിക്കും 

പോഷക മാസാചരണം 2026″ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു

0

മല്ലപ്പള്ളി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് ഹോംസയൻസ് വിഭാഗവുമായി സഹകരിച്ച് നടത്തിയ “പോഷക മാസാചരണം 2026” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ അലക്സാണ്ടർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി പി മാത്യു, റിമി ലിറ്റി, ഷിനി കെ പിള്ള, എ. ഡി ജോൺ, സി .പി മാത്യു , ധന്യാമോൾ ലാലി, ശിശുവികസന പദ്ധതി ഓഫീസർ രാജേശ്വരി ആർ തുടങ്ങിയവർ പ്രസംഗിച്ചു. മാസാചരണത്തിന്റെ ഭാഗമായി പോഷൺ റാലി, പോഷകാഹാര പ്രദർശനം, ബോധവൽകരണ ക്ലാസ്, കൗമാരക്കാർ, വയോജനങ്ങൾ, പുരുഷന്മാർ എന്നിവർക്കായി പാചക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. അസംപ്ഷൻ കോളജ് MSc. FSMD കുട്ടികൾ ബോധവൽകരണ ക്ളാസ്സുകൾ നടത്തി

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം/പഠനമുറി പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം/ഗാന്ധിജയന്തി പ്രശ്‌നോത്തരി/വാഹനം ആവശ്യമുണ്ട്/വനിത സ്വയംതൊഴില്‍ വായ്പ

0

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം

ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക്  ഒക്ടോബര്‍ മൂന്ന് രാവിലെ 10.30 ന് കലക്ടേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലാണ് മത്സരം. വിഷയം: ”പേവിഷബാധയില്ലാത്ത സമൂഹം നമ്മുടെ സ്വപ്നം, നമ്മുടെ ഉത്തരവാദിത്തം”. വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496109189, 9633975603.

പഠനമുറി പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

പത്തനംതിട്ട നഗരസഭ പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, ടെക്നിക്കല്‍, സ്‌പെഷ്യല്‍, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളില്‍ അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, നഗരസഭ/പഞ്ചായത്തില്‍ നിന്ന് പഠനമുറി ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 1000 ചതുരശ്ര അടിയില്‍ താഴെയാണെന്ന സാക്ഷ്യപ്രതം, വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം, ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ ഒക്ടോബര്‍ 19 വൈകിട്ട് അഞ്ചിന് മുമ്പ് ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ ബ്ലോക്ക്, നെല്ലിക്കാല പി ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഇ-മെയില്‍: scdoelanthoor42@gmail.com   . ഫോണ്‍: 8547630042.

ഗാന്ധിജയന്തി പ്രശ്‌നോത്തരി

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും പൊതു വിജ്ഞാനവും’ വിഷയത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരിക്ക് മുന്നോടിയായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല പ്രശ്‌നോത്തരി സെപ്റ്റംബര്‍ 28 രാവിലെ 11 ന് പത്തനംതിട്ട ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടത്തുന്നു. പ്രശ്‌നോത്തരിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പേരു വിവരം സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ചിനു മുമ്പ് popta@kkvib.org യിലോ 0468 2362070 എന്ന ഫോണ്‍ നമ്പരിലോ രജിസ്റ്റര്‍ ചെയ്യണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന വിജയികള്‍ സംസ്ഥാനതല ക്വിസ് മത്സരത്തിലേക്ക് യോഗ്യത നേടും.

വാഹനം ആവശ്യമുണ്ട്

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ജില്ല പ്രൊബേഷന്‍ ഓഫീസ് ആവശ്യങ്ങള്‍ക്ക് 2026-27 സാമ്പത്തിക വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം 12 വര്‍ഷത്തില്‍ താഴെ കാലപ്പഴക്കം ഉള്ളതായിരിക്കണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 12 ഉച്ചയ്ക്ക് രണ്ട്. വിവരങ്ങള്‍ക്ക് പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, ഡോക്ടേഴ്‌സ് ലൈന്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04682 325242.

വനിത സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ ന്യൂനപക്ഷ, പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ, പൊതുവിഭാഗത്തിലുള്ള വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ നിബന്ധനകള്‍ക്ക് വിധേയമായി സ്വയം തൊഴില്‍ വായ്പയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ വായ്പയും നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് (വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍) വായ്പ അനുവദിക്കുന്നു. www.kswdc.org യിലൂടെ അപേക്ഷിക്കാം. ഫോണ്‍: 8281552350.

റോഡരികിലെ ചെടികള്‍ നീക്കം ചെയ്യണം

കാല്‍നട യാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് റോഡുകളുടെ വശങ്ങളില്‍ നട്ടിട്ടുള്ള ചെടികളും കൃഷിവിളകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കുളനട ഗ്രാമപഞ്ചായത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ഫ്‌ളക്‌സുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ നിര്‍േദശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഹൈക്കോടതിയുടെ ഉത്തരവും സര്‍ക്കാര്‍ നിര്‍ദേശങ്ങളും പഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി ഭദ്രന്‍, ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സുജിത് കളീക്കല്‍, സെക്രട്ടറി പി. നന്ദകുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, മതസ്ഥാപന- ക്ഷേത്ര ഭാരവാഹികള്‍, വ്യാപാരി-വ്യവസായി പ്രതിനിധികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചെത്തോങ്കരയിൽ കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്

0

റാന്നി ചെത്തോങ്കരയിൽ കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്റാന്നിചെത്തോങ്കരയിൽവീട്ടു മുറ്റത്ത്നിന്നവയോധികനായവിമുക്ത ഭടന് നേരെയാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ചെത്തോങ്കര ചിറയ്ക്കൽ കുഞ്ഞുമോനെന്ന് വിളിക്കുന്ന സി റ്റി തോമസ് -80 നെ ഓടി വന്ന കാട്ടുപന്നി ആക്രമിക്കുവായിരുന്നു. കുഞ്ഞുമോൻ്റെ വീട്ടു മുറ്റത്തിന് സമീപം ഉള്ള കൃഷി ഇടത്തിലെ ശബ്ദം കെട്ട് നോക്കാൻ ചെന്നപ്പോഴാണ് പന്നി വിമുക്ത ഭടന് നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു. കുഞ്ഞുമോനും ഭാര്യ പൊന്നമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
സാരമായ പരിക്ക് ഏറ്റ കുഞ്ഞുമോനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു എത്തിയ പഴവങ്ങാടിപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി, സ്‌ഥിരം സമിതി അധ്യക്ഷ മോളി മാത്യു എന്നിവർ പഞ്ചായത്തിലെ ഷൂട്ടർ ലിസ്റ്റിലുള്ള റെജി ജോസഫിനെ വിളിച്ചു വരുത്തി പന്നിയെ വെടി വെച്ചു കൊന്നു.
ഇട്ടിയപ്പാറ ടൗണിന് സമീപം വരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നു എന്നത് ഗൗരവതരം ആണെന്നും, കർഷക താല്പര്യം മുൻനിർത്തി നാട്ടിൽ പെറ്റു പെരുകുന്ന പന്നികളെ കാട്ടുപന്നി എന്ന് ഗണത്തിൽ നിന്ന് ഒഴിവാക്കി യഥേഷ്ടം വെടിവയ്ക്കാനും ജനങ്ങളുടെ ജീവനും കൃഷിക്കും സംരംക്ഷണമുണ്ടാവുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചടുത്തു ഉണ്ടാവണമെന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.

വന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍/ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കുന്നു/ആര്‍ ടി എ യോഗം സെപ്റ്റംബര്‍ 23 ന്/കോര്‍ഡിനേറ്റര്‍ നിയമനം/കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍/ടെന്‍ഡര്‍/കാവല്‍ പ്ലസ് പദ്ധതി; താല്‍പ്പര്യപത്രം ക്ഷണിച്ചു

0

വന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളജ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസ രചന മത്സരവും യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി/കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരവും നടത്തും. മത്സരങ്ങളുടെ സമയക്രമം പിന്നീട് അറിയിക്കും.
ഓരോ കാറ്റഗറിയിലും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. പ്രശ്‌നോത്തരിയില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം മത്സരം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കും. മത്സരങ്ങള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സംസ്ഥാനതല മത്സരങ്ങളുടെ സമയക്രമം പിന്നീട് അറിയിക്കും. ഫോണ്‍: 04682 243452, 9447979134, 8547603707, 8547603708.

ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കുന്നു

ഇരവിപേരൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ (വള്ളംകുളം) ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഡില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മുന്‍ഗണന. അപേക്ഷക വിവാഹിതയും പത്താം ക്ലാസ്സ് പാസ്സ് ആയവരും ആയിരിക്കണം. കൂടാതെ നേതൃപാടവവും ആശയവിനിമയശേഷിയും വിവേചനരഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിയുമായിരിക്കണം. പ്രായപരിധി 25-45. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 28 വൈകിട്ട് നാലിന് മുമ്പ് ഓതറ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. പതിനേഴാം വാര്‍ഡില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവരെ പരിഗണിക്കും.

ആര്‍ ടി എ യോഗം സെപ്റ്റംബര്‍ 23 ന്

പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഇന്ന് (സെപ്റ്റംബര്‍ 23) രാവിലെ 11 ന് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കോര്‍ഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ മായക്കോട് വിജ്ഞാനവാടിയിലും കൊടുമണ്‍ പഞ്ചായത്തിലെ ഗാന്ധിസ്മാരകം വിജ്ഞാനവാടിയിലും കോര്‍ഡിനേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. പള്ളിക്കല്‍, കൊടുമണ്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്കും പട്ടികജാതിവികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8,000 രൂപ. അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29 വൈകിട്ട് മൂന്നിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447971559.

കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍

അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനത്തിന് സെപ്റ്റംബര്‍ 25 ന് മുമ്പ് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ വിലാസത്തിലോ 9526229998 എന്ന നമ്പരിലോ ബന്ധപ്പെടണം.

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 118 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്ന് വൈകിട്ട് മൂന്ന്. ഇ-മെയില്‍: icdsprojectelanthur@gmail.com  .  ഫോണ്‍: 0468 2362129.

കാവല്‍ പ്ലസ് പദ്ധതി; താല്‍പ്പര്യപത്രം ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടെ കാവല്‍ പ്ലസ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളതോ ആയ പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ള ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷയും താല്‍പ്പര്യപത്രവും ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്. ഫോണ്‍: 04682 319998, 7012374037.

വെച്ചുച്ചിറയിലുള്ള നവോദയ വിദ്യാലയത്തിൽ 027-28 അധ്യയന വർഷത്തിലേക്ക് 9, 11 ക്ലാസുകളിലെസെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

0

പത്തനംതിട്ട വെച്ചുച്ചിറയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തിലേക്ക് 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ നടത്തുന്നു.
പരീക്ഷ 10 ഏപ്രിൽ 2027ന് നടക്കും. അപേക്ഷകൾ *30 സെപ്റ്റംബർ 2026നകം ഓൺലൈനായി സമർപ്പിക്കണം.
പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസവും, ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയത്തിൽ പഠനവും ഉള്ള വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹത.
അപേക്ഷിക്കേണ്ട വെബ്സൈറ്റുകൾ
9-ാം ക്ലാസ്: https://cbseitms.nic.in/2026/nvsix_9
11-ാം ക്ലാസ്: https://cbseitms.nic.in/2026/nvsxi_11
കൂടുതൽ വിവരങ്ങൾക്ക്: *ജവഹർ നവോദയ വിദ്യാലയം, വെച്ചൂച്ചിറ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04735 294263, 9400220039, 9591196535
പ്രിൻസിപ്പൽ, ജവഹർ നവോദയ വിദ്യാലയം, വെച്ചുച്ചിറ

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം/ഓണ്‍ലൈന്‍ ദര്‍ഘാസ്/തീറ്റപ്പുല്‍കൃഷി പരിശീലനം/താല്‍ക്കാലിക നിയമനം/ടെന്‍ഡര്‍/അറിയിപ്പ്/വാഹനം ആവശ്യമുണ്ട്/ഐ.ടി.ഐ പ്രവേശനം/ക്ഷീര കര്‍ഷക പ്രതിഭ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

0

ക്ഷീര കര്‍ഷക പ്രതിഭ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

  • കേരള ക്ഷീര കര്‍ഷക ക്ഷേമനിധിയുടെ മികച്ച കര്‍ഷകര്‍ക്കുള്ള ക്ഷീര കര്‍ഷക പ്രതിഭ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ജനറല്‍, വനിത, പട്ടികജാതി/പട്ടികവര്‍ഗം എന്നീ വിഭാഗങ്ങളില്‍ ജില്ല, ബ്ലോക്ക് തലത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ക്ഷീര സംഘത്തില്‍ നല്‍കിയ ക്ഷേമനിധി അംഗത്തിനും അവാര്‍ഡ് നല്‍കുന്നു. അപേക്ഷ ബ്ലോക്ക്തല ക്ഷീരവികസന ഓഫീസുകളില്‍ സെപ്റ്റംബര്‍ 24 നകം ലഭിക്കണം. ഫോണ്‍: 04734 229982.
  • ഐ.ടി.ഐ പ്രവേശനം
  • മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ആരംഭിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് സെപ്റ്റംബര്‍ 22 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി. സി, ഫീസ് സഹിതം ഐ.ടി.ഐയില്‍ ഹാജരായി പ്രവേശനം നേടണം. പ്രായപരിധി ഇല്ല. ഫോണ്‍: 04682 259952, 9496366325.
  • വാഹനം ആവശ്യമുണ്ട്
  • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ല കാര്യാലയത്തില്‍ 2026-27 ശബരിമല മണ്ഡല-മകരവിളക്ക് കാലയളവിലെ ഉപയോഗത്തിന് അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും 50,000 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ളതുമായ ഏഴ് സീറ്റര്‍, അഞ്ച് സീറ്റര്‍ കാറുകള്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ല കാര്യാലയം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ഒക്ടോബര്‍ മൂന്ന് വൈകിട്ട് നാലിന് മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. വെബ്‌സൈറ്റ്: www.kspcb.kerala.gov.in . ഫോണ്‍: 04682 223983, 8590660630.
  • അറിയിപ്പ്
  • സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടെയും സെപ്റ്റംബര്‍  ലെ ശമ്പളത്തില്‍ നിന്ന് കുറഞ്ഞ പ്രതിമാസ വരിസംഖ്യ കിഴിക്കല്‍ നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പു വരുത്തണം. കൂടാതെ എസ്.എല്‍.ഐ, ജി.ഐ.എസ് എന്നീ പദ്ധതികളിലെ അംഗത്വത്തിനായി 2026 മാര്‍ച്ച് 31 വരെ ജില്ല ഇന്‍ഷ്വറന്‍സ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ജീവനക്കാരുടെ പാസ്ബുക്ക്, പോളിസി സര്‍ട്ടിഫിക്കറ്റ് എന്നിവ ഓഫീസിലെത്തി കൈപ്പറ്റണം. ഫോണ്‍: 04682 270857.
  • ടെന്‍ഡര്‍
  • റാന്നി ഐ.സി.ഡി.എസ് പ്രോജക്ടിലെ 119 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് രണ്ട്. ഇ-മെയില്‍: icdsranni@gmail.com  .     ഫോണ്‍: 04735 221568.
  • താല്‍ക്കാലിക നിയമനം
  • അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേത അടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ (യോഗ്യത: പത്താം ക്ലാസ്, ആറ് മാസത്തെ പ്രവൃത്തി പരിചയം) തസ്തികയില്‍ സെപ്റ്റംബര്‍ 24 നും ക്ലീനിംഗ് ജീവനക്കാര്‍ (യോഗ്യത: ഏഴാം ക്ലാസ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികയില്‍ സെപ്റ്റംബര്‍ 25 നും അഭിമുഖം നടത്തുന്നു. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. പ്രായപരിധി 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04734 223236.
  • തീറ്റപ്പുല്‍കൃഷി പരിശീലനം
  • അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ‘തീറ്റപ്പുല്‍കൃഷി’ വിഷയത്തെ ആസ്പദമാക്കി സെപ്റ്റംബര്‍ 24, 25 തീയതികളില്‍ പരിശീലനം നടത്തുന്നു. രജിസ്‌ട്രേഷന് 9496332048, 04734 299869, 8304948553, 8089151789 നമ്പറുകളില്‍ ബന്ധപ്പെടണം.
  • ഓണ്‍ലൈന്‍ ദര്‍ഘാസ്
  • കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായിട്ടുള്ള വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട പൊതുമരാമത്ത് പ്രവൃത്തിക്ക് അംഗീകൃത കരാറുകാരില്‍ നിന്ന് ഇ-ദര്‍ഘാസ്, പുനര്‍ ഇ ദര്‍ഘാസ്, ഇ ക്വട്ടേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ www.tender.Lsgkerala.gov.in ലെ G282985/2026 വിന്‍ഡോ നമ്പരില്‍ ലഭിക്കും. ഫോണ്‍: 04682 212052.
  • കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
  • പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 2025 ഡിസംബര്‍ വിജ്ഞാപന പ്രകാരം നടന്ന
    കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം സെപ്റ്റംബര്‍ 22 മുതല്‍ നടക്കും. ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് സഹിതം ഉദ്യോഗാര്‍ഥികള്‍ ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ഹാജരകണം. ഫോണ്‍: 04682 222229.

തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്നനാരായണീയപാരായണയജ്ഞത്തിന്റെ ഏഴാം ദിവസം അട്ടത്തോട് ഊരുമൂപ്പൻദീപം തെളിയിച്ചു.

0

വനപാരമ്പര്യവും ആത്മീയ പൈതൃകവും വിളിച്ചോതി അട്ടത്തോട് ഊരുമൂപ്പൻ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന നാരായണീയ പാരായണയജ്ഞത്തിന്റെ ഏഴാം ദിവസം ദീപം തെളിയിച്ചു.
ശബരിമലയുടെ പുണ്യപാരമ്പര്യവും വനവാസി സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ആത്മബന്ധം ഓർമ്മിപ്പിച്ച് അട്ടത്തോട് ശബരിമല ഊരുമൂപ്പൻ നാരായണൻ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടന്നുവരുന്ന നാരായണീയ പാരായണയജ്ഞത്തിന്റെ ഏഴാം ദിവസം ദീപം തെളിയിച്ചത്.
ശബരിമലയുമായി തലമുറകളായി ബന്ധപ്പെട്ടു നിൽക്കുന്ന വനവാസി സമൂഹത്തിന്റെ പാരമ്പര്യവും വിശ്വാസങ്ങളും കേരളത്തിന്റെ ആത്മീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണെന്ന് അഭിപ്രായപ്പെട്ടു. വനവും വനജീവിതവും ശബരിമല തീർത്ഥാടന പാരമ്പര്യവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണ്.
ഏഴാം ദിവസത്തെ നാരായണീയ പാരായണത്തിൽ ശ്രീവത്സ നാരായണീയ പാരായണ സമിതി, ഇടനാട് പങ്കെടുത്തു.
ദേവസം പ്രസിഡണ്ട് അഡ്വക്കറ്റ് ഷൈൻ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. സി എൻ പ്രസാദ്,പി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
ആചാര്യ വിജയലക്ഷ്മി ടീച്ചറുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സമിതികൾ പങ്കെടുക്കുന്നുണ്ട്.
ശബരിമലയുടെ വനപാരമ്പര്യത്തെയും ആത്മീയ പൈതൃകത്തെയും ആദരിക്കുന്ന ചടങ്ങിലൂടെ അംബായാഗത്തിന്റെ ആത്മീയ കൂട്ടായ്മയ്ക്ക് കൂടുതൽ അർഥവത്തായ സന്ദേശം നൽകാനായി.നാളെ അന്നപൂർണ്ണ നാരായണീയ സമതി ആലപ്ര പങ്കെടും

പത്തനംതിട്ട മല്ലപ്പള്ളിയിൽ സെമിത്തേരിയുടെ ഗ്രാനെറ്റ് സ്ലാബ് മോഷണം നടത്തിയ കേസിൽ 3 പ്രതികളെ പോലീസ് പിടികൂടി.

0

പത്തനംതിട്ട മല്ലപ്പള്ളിയിൽ സെമിത്തേരിയുടെ ഗ്രാനെറ്റ് സ്ലാമ്പ് മോഷണം നടത്തിയ കേസിൽ 3 പ്രതികളെ പോലീസ് പിടികൂടി.
മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വില്പന
നടത്തുന്നവർ ആണ് പിടിയിലായവർ.
തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ, പ
ശ്ചിമ ബംഗാൾ സ്വദേശി സുർജിത്,
മല്ലപ്പള്ളി പാടി മൺ സ്വദേശി സജിത്ത്
എന്നിവരാണ് പിടിയിലായത്. കല്ലറയിലെ
ഗ്രാനൈറ്റ് മോഷ്ടാവ് . ജലാൽ സുന്ദർ ആണ് കട ഉടമ.
ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി
സെമിത്തേരികളിൽ നിന്ന് മോഷണം തുടങ്ങി
യത്. ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ചു അടുത്ത
പള്ളിയിൽ മരണാനന്തര ചടങ്ങുകൾക്ക്
നൽകും. കീഴ്വായ്‌പൂർ സിഐ സുരേഷ്
കുമാറിന്റെ നേത്യത്വത്തിലാണ് പ്രതികളെ
പിടികൂടിയത്. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ
മൂന്നു പള്ളികളിൽ മോഷണം നടന്നു.
പിടിവീണത് മൂന്നാമത്തെ പള്ളിയിലെ മോ
ഷണക്കേസിലാണ് ഇവർ പിടിയിലാകുന്നത്
ആനിക്കാട് നുറോന്മാവ് സെന്റ് തോമസ് മാർത്തോമ പളളിയുടെ പരിസരത്തെ പള്ളിവക സെമിത്തേരിയിൽ നിന്ന് കണ്ണപ്ലാക്കൽ വീട്ടിൽ അന്നമ്മ വർഗ്ഗിസിൻെറ കല്ലറയുടെ മുകൾവശത്ത് സ്ഥാപിച്ചിരുന്ന 6 അടി നീളവും 3 അടി വീതിയും വരുന്നതും 15,000 രൂപ വില വരുന്നതുമായ കറുത്ത നിറമുള്ള ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയതിന് കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 15 ന് വൈകുന്നേരം മണിക്കും 20 ന് 10.30 മണിക്കും ഇടയിലുള്ള സമയമാണ് മോഷണം നടന്നത്.
ഈ കേസിലെ കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ്മോഷണം ചെയ്ത മൂന്ന് പ്രതികളെ കീഴായിപ്പൂർ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയിട്ടുണ്ട്
കിഴുവായ്പൂർ സർക്കിൾ ഇൻസ്പെക്ടർ ജി.സുരേഷ് കുമാർ ,എസ് ഐ
അനീഷ് എസ് സി പി സന്തോഷ്‌ ,സി പി ഒ
മാരായ വിഷ്ണു , അമൽ , ശബരീഷ് , ജയകൃഷ്ണൻ , മുഹമ്മദ്‌അനസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്