Wednesday, October 7, 2026
Home Blog Page 4

ഖരമാലിന്യ പരിപാലന ചട്ടം: ജനപ്രതിനിധികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

0

 

സംസ്ഥാനത്ത് ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ 2026 പ്രാദേശിക തലത്തില്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള ബ്ലോക്ക്തല പരിശീലന പരിപാടി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. ജില്ല ശുചിത്വ മിഷന്റെയും കിലയുടെയും സംയുക്താഭിമുഖ്യത്തില്‍ എട്ട് ബ്ലോക്കുകളില്‍ രണ്ട് ദിവസങ്ങളായി 16 സെഷനുകള്‍ പരിശീലനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. നിയമങ്ങളും ചട്ടങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ചുമായിരുന്നു പരിശീലനം.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ദിവസേന 100 കിലോഗ്രാമില്‍ കൂടുതല്‍ ഖരമാലിന്യം ഉല്‍പാദിപ്പിക്കുന്നവര്‍, 20,000 ചതുരശ്ര മീറ്ററോ അതിലധികമോ നിര്‍മാണ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍, പ്രതിദിനം 40,000 ലിറ്ററിലധികം ജല ഉപഭോഗമുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ ‘ബള്‍ക്ക് വേസ്റ്റ് ജനറേറ്റര്‍’ പരിധിയിലാണ് ഉള്‍പ്പെടുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പുതിയതായി ആരംഭിക്കുന്ന യൂണിറ്റുകളില്‍ ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റിംഗ്, ബയോമെഥനേഷന്‍ തുടങ്ങിയ അംഗീകൃത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അനുമതി നല്‍കുന്നത്. കില ജില്ല ഫെസിലിറ്റേറ്റര്‍
പി ജെ താഹ, തദ്ധേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി കെ സയൂജ, ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ പി രാജേഷ് കുമാര്‍, ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ കെ എം വിനീത്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി പ്രദീപ് തുടങ്ങിയവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായിമുലയൂട്ടൽ വാരാചരണം” ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു

0

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മല്ലപ്പള്ളി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ “മുലയൂട്ടൽ വാരാചരണം” ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിലിന്റെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി പി മാത്യു, ഷിനി കെ പിള്ള, ധന്യാമോൾ ലാലി, ആനിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളികുട്ടി സിബി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ശിശുവികസന പദ്ധതി ഓഫീസർ രാജേശ്വരി ആർ തുടങ്ങിയവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം, ബേബി ഷോ, ബോധവൽകരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ജ്യോതി കൃഷ്ണ, സംഗീത ജിതിൻ എന്നിവർ ബോധവൽകരണ ക്ലാസ്സുകൾ നടത്തി

വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ.

0

കീഴ്‌വായ്‌പ്പൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ അര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലുപ്പാറ തുരുത്തിക്കാട് എന്ന സ്ഥലത്ത് പോഴിമണ്ണിൽ വീട്ടിൽ റെജു പി കുര്യൻ(33) ആണ് കിഴുവായ്പൂർ പോലീസിന്റെ പിടിയിലായത്.ഇപ്പോൾ പിടിയിലായ റെജു മുൻപ് ഒന്നര കിലോയോളം കഞ്ചാവ് കച്ചവടത്തിനായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കേസിലും പിടിയിലായിട്ടുണ്ട്.കീഴുവായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി , എസ് എച്ച് ഒ അനിഷ് റ്റി , എ എസ് ഐ മുജീബ് ഖാൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺദേവ് , സന്തോഷ് , വിഷ്ണു , സന്ദീപ് , ഹരികൃഷ്ണൻ , അനുപമ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് അപേക്ഷ സഹിതം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

വയോധികനെ തലയിൽ കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി

0

ആറന്മുളയിൽ അയൽവാസിയും 72 കാരനുമായ വയോധികനെ കരിങ്കല്ല് കൊണ്ട് തലയ്ക്കും മുഖത്തും ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിൽ കോഴഞ്ചേരി മേലുകര എന്ന സ്ഥലത്ത് പരോലിൽ വീട്ടിൽ മത്തായി മാത്യു (62) ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ അയൽവാസിയായ 72 കാരനെ പ്രതി വഴക്കിനിടെ ഒരു കരിങ്കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി വെന്റിലേറ്ററിലും ഇപ്പോൾ ഐ സി യു വിലും കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു.ആറന്മുള പോലീസ് സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ ജി. സി പി ഒ അഖിൽ മുരളി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അയൽവാസികളായ മൂന്നുപേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം ഒളിവിൽപോയ പ്രതിയെ കോന്നി പോലീസ് പിടികൂടി

0

കോന്നിയിൽ ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ അയൽവാസികളായ മൂന്നു പേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ കോന്നി പോലീസ് പിടികൂടി. കോന്നി വെട്ടൂർ റേഡിയോ ജംഗ്ഷൻ എന്ന സ്ഥലത്ത് ലക്ഷംവീട് ഉന്നതിയിൽ സിദ്ദിഖ് (35) എന്ന ആളാണ് പിടിയിലായത്.
ഓഗസ്റ്റ് 26 തിരുവോണ ദിനത്തിൽ രാത്രി 9 മണിയോടെ വെട്ടൂർ റേഡിയോ ജംഗ്ഷനിൽ കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെ ആയിരുന്നു ഇയാൾ അയൽവാസികളായ മൂന്നു പേരെ കയ്യിലും തലക്കും മുഖത്തും വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രഭാകരൻ മനോജ് എന്നിവരെ കോട്ടയം മെഡിക്കൽ കോളേജിലും , ദീപു എന്നയാളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിരുന്നു. തുടർന്ന് ദീപുവിന്റെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത കോന്നി പോലീസ് ഒന്നാം പ്രതിയായ സുധീഷിനെ അറസ്റ്റ് ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആക്രമണത്തിനുശേഷം ഒളിവിൽ പോയ രണ്ടാംപ്രതി സിദ്ദിഖിനെ ആണ് ഇപ്പോൾ കോന്നി പോലീസ് പിടികൂടിയത്. ഇപ്പോൾ അറസ്റ്റിൽ ആയിട്ടുള്ള സിദ്ദീഖ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ നാല് ക്രിമിനൽ കേസുകളിലും മലയാലപ്പുഴ, രാമപുരം , കോന്നി സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. ഇയാൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളുമാണ്.
കോന്നി സർക്കിൾ ഇൻസ്പെക്ടർ കിരൺ വി എസ് , എസ് സി പി ഒ മാരായ പ്രസൂൺ , പ്രശാന്ത് , അരുൺ , സി പി ഒ വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു/ഓണ്‍ലൈന്‍ ലേലം/വിമുക്തഭടന്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം/ഐ.ടി.ഐ പ്രവേശനം/ടെന്‍ഡര്‍/വാഹനം ആവശ്യമുണ്ട്

0

സ്‌കോള്‍ കേരള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രവേശന തീയതി ദീര്‍ഘിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍-കേരള മുഖാന്തിരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് 12-ാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഇന്ന് (സെപ്റ്റംബര്‍ 19) വരെയും 60 രൂപ പിഴയോടുകൂടി ഒക്ടോബര്‍ അഞ്ചുവരെയും അടയ്ക്കാം. ഒമ്പത്, 10, 11 ബാച്ചുകളില്‍ പ്രവേശനം നേടിയിട്ടുള്ള പരീക്ഷ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂര്‍ത്തിയാക്കാത്തതുമായ വിദ്യാര്‍ഥികള്‍ക്കും 12-ാം ബാച്ചില്‍ പുനഃപ്രവേശനം നേടാം. പുനഃപ്രവേശന ഫീസ് 500 രൂപ. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org ല്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0471 2342950, 2342271, 2342369.

ഓണ്‍ലൈന്‍ ലേലം

ജില്ല പൊലീസ് സായുധ സേന ആസ്ഥാനത്ത് സൂക്ഷിച്ചിട്ടുളള 16 വാഹനങ്ങളുടെ ലേലം സെപ്റ്റംബര്‍ 25 രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ www.mstcecommerce.com ല്‍ MSTC/TVC/DPC PTA/7/PATHANAMTHITTA/26-27/31567 ലേല നമ്പരില്‍ നടക്കും. ഫോണ്‍: 0468 2222630.

വിമുക്തഭടന്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാം

വിവിധ കാരണങ്ങളാല്‍ 2025 ജനുവരി ഒന്ന് മുതല്‍ 2026 ഓഗസ്റ്റ് 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്ത വിമുക്തഭടന്‍മാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി ഒക്ടോബര്‍ 31 വരെ ജില്ല സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ പുതുക്കാം. ഫോണ്‍: 0468 2961104.

ഐ.ടി.ഐ പ്രവേശനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ പ്ലസ്ടു യോഗ്യതയുളളവര്‍ക്ക് ഡിപ്ലോമ ഇന്‍ കോര്‍പ്പറേറ്റ് ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിച്ചു. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ഫോണ്‍: 7907853246.

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 118 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്ന് വൈകിട്ട് മൂന്ന്. ഇ-മെയില്‍: icdsprojectelanthur@gmail.com  .     ഫോണ്‍: 0468 2362129.

വാഹനം ആവശ്യമുണ്ട്

പത്തനംതിട്ട എല്‍ എ (ജനറല്‍) ഓഫീസ് ഉപയോഗത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ ടാക്‌സി പെര്‍മിറ്റ് ഉള്ള ഏഴ് സീറ്റ് എ.സി വാഹനം (മഹീന്ദ്ര ബൊലേറോ/ മഹീന്ദ്ര സൈലോ /ഇന്നോവ തുടങ്ങിയവ) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതും 1500 സി സി യില്‍ കൂടുതല്‍ ഉള്ളതും ആയിരിക്കണം.   സെപ്റ്റംബര്‍ 23 വൈകിട്ട് നാലിന് മുമ്പ് ടെന്‍ഡര്‍ കലക്ടറേറ്റ് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ എ (ജനറല്‍) സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

യുവതിയുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് ചോദ്യം ചെയ്ത ഭർത്താവിനും ബന്ധുക്കൾക്കും മർദ്ദനം ;മൂന്ന് പ്രതികൾ റിമാൻഡിലായി

0

തിരുവല്ല തിരുമൂലപുരം സ്വദേശിയായ യുവാവിനെയും ഭാര്യയെയും അമ്മയെയും അനുജനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല കാവുംഭാഗം കിഴക്കുംമുറി എന്ന സ്ഥലത്ത് കോങ്ങാപള്ളിയിൽ വീട്ടിൽ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പൻ (52) തിരുവല്ല കാവുംഭാഗം കിഴക്കുംമുറി എന്ന സ്ഥലത്ത് കുസുമസദനം വീട്ടിൽ അഖിൽ സുധൻ (35)തിരുവല്ല തുകലശ്ശേരി കുളക്കാട്ട് എന്ന സ്ഥലത്ത് തത്തംപള്ളി കിഴക്കേതിൽ വീട്ടിൽ സുജിത്ത് സുരേന്ദ്രൻ (35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്.
ഈ മാസം 13ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത് . തിരുവല്ല തിരുമൂലപുരം സ്വദേശിനിയായ യുവതി തുണി കഴുകിക്കൊണ്ട് നിൽക്കുന്നതിനിടെ ജോഷി എന്ന് വിളിക്കുന്ന മനോജ് ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിനെ , യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഇതിൽ പ്രകോപിതനായ ഒന്നാംപ്രതി മനോജ്, സുഹൃത്തുക്കളെയും കൂട്ടി യുവതിയുടെ വീട്ടിലെത്തുകയും , വീടിനുള്ളിൽ അതിക്രമിച്ച് കയറി പരാതിക്കാരിയായ യുവതിയും ഇവരുടെ ഭർത്താവ് , ഭർത്താവിന്റെ അനുജൻ , പ്രായം ചെന്ന അമ്മ എന്നിവരെയും സംഘചേർന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
പരിക്കേറ്റ ഇവർ തിരുവല്ല ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തിരുവല്ല പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തി മൂന്ന് പ്രതികളെ പിടികൂടുകയും ചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രബോധ് ചന്ദ്രൻ ആർ , സി പി ഒ മാരായ ശ്രീമോൻ പി.ആർ , മഹേഷ് എസ്.എസ് , നിതിൻകുമാർ ബി. എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.

വിസ നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ആളെ എറണാകുളത്തുനിന്നും മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

0

മലയാലപ്പുയിൽകാനഡ ഓസ്ട്രേലിയ യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ജോലി തരപ്പെടുത്തി കൊടുക്കാം എന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ആളെ മലയാലപ്പുഴ പോലീസ് എറണാകുളത്തു നിന്നും അറസ്റ്റ് ചെയ്തു.എറണാകുളം ലോ കോളേജിന് സമീപം മാർക്കറ്റ് റോഡിൽ XL 1374 – ൽ ലോറൻസ് ജോസഫ് കൊറേയാ യുടെ മകൻ റെമോ സാവിയോ കൊറേയാ (36) ആണ് പിടിയിലായത്.കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പലരിൽ നിന്നായി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതിന് ഇയാൾക്കെതിരെ കണ്ണൂർ കേളകം, തിരുവനന്തപുരം മാള , ഹരിപ്പാട് , എറണാകുളം സൗത്ത് , പുത്തൻവേലിക്കര എറണാകുളം ടൗൺ നോർത്ത് തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. മലയാലപ്പുഴ സ്വദേശിയായ യുവാവിൽ നിന്നും കാനഡയിൽ ജോലിക്കുള്ള വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 3,25,000 രൂപ വാങ്ങിയിട്ട് വിസയും ജോലിയും ശരിയാക്കി നൽകാതെ കബളിപ്പിച്ചു എന്നതാണ് കേസ്. 2022 ഡിസംബറിലാണ് ഇയാൾ വിസക്കായി പൈസ വാങ്ങിയത്. ഇതുവരെ വിസ ലഭിക്കാതെയും പണം തിരികെ ലഭിക്കാതെയും വന്നപ്പോൾ മലയാലപ്പുഴ സ്വദേശിയായ യുവാവ് മലയാലപ്പുഴ സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതായും മലയാലപ്പുഴ പോലീസ് തന്നെ അന്വേഷിക്കുന്നതായും അറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി ഒളിച്ച് താമസിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ ഇയാൾക്കായി തെരച്ചിൽ നടത്തിയ മലയാലപ്പുഴ പോലീസ് എറണാകുളത്ത് ഇയാളുടെ സാന്നിധ്യം മനസ്സിലാക്കി അവിടെയെത്തി അറസ്റ്റ് ചെയ്തു.
മലയാലപ്പുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാൻ എൻഎസ്, എസ് സി പി ഒ ഡിക്രൂസ് , സി പി ഒ മാരായ ശ്രീജിത്ത്പ്രകാശ് , ഗോപകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വിബി- ജി റാം ജി വിജിലന്‍സ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു/ ടെന്‍ഡര്‍ /വാഹനംആവശ്യമുണ്ട്/ട്രക്കിംഗ് ക്യാമ്പ്/അപേക്ഷ ക്ഷണിച്ചു/പ്രവേശനം ആരംഭിച്ചു /ഗതാഗത നിരോധനം

0

വിബി- ജി റാം ജി വിജിലന്‍സ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

  • വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍ (വിബി- ജി റാം ജി) പദ്ധതിയുടെ ഭാഗമായി ജില്ല ജോയിന്റ്‌റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തലവനായി ജില്ല വിജിലന്‍സ് സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും നേരിട്ടും ഇമെയില്‍ മുഖേനയും നല്‍കാം.
  • ട്രക്കിംഗ് ക്യാമ്പ്
  • സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ദേശീയ സാഹസിക അക്കാദമിയുടെ ആഭിമുഖ്യത്തില്‍  ഒക്‌ടോബര്‍ ഒന്ന്, രണ്ട് തീയതികളിലായി കാസര്‍ഗോഡ് റാണിപുരത്ത് ട്രക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രായപരിധി:   18 – 35.  രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ.  താല്‍പര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖ സഹിതം ptaksywb@gmail.com എന്ന  ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 24. ഫോണ്‍ : 9847133866, 9895314639.
  • ടെന്‍ഡര്‍
  • കോന്നി ഐ സി ഡി എസ് പ്രോജക്ടിലെ 95 അങ്കണവാടികളില്‍ 2026-2027 വര്‍ഷം പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 30 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ : 9745710510, 9188959672
  • വാഹനം ആവശ്യമുണ്ട്
  • ഇലന്തൂര്‍ ഐ സി ഡി എസ് പ്രോജക്ടിന്റെ ആവിശ്യത്തിന് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 22 ഉച്ച കഴിഞ്ഞ് മൂന്നിന് മുമ്പായി ടെന്‍ഡര്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ :  0468 2362129.
  • അപേക്ഷ ക്ഷണിച്ചു
  • ധനകാര്യ മേഖലയിലെ ഡാറ്റാ വിശകലന രംഗത്ത് നൈപുണ്യം നേടാന്‍ കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവസരം. യോഗ്യത :  പ്ലസ് ടു, ബിരുദം.  പ്രായപരിധി  :  18  40.  കോഴ്‌സ് കാലാവധി ആറ് മാസം.  അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 9495999688, 7592967323.
  • പ്രവേശനം ആരംഭിച്ചു
  • കുന്നന്താനം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു. രജിസ്‌ട്രേഷന്‍: https://forms.gle/v8qsGiGuLGwhsm-sL9. ഫോണ്‍: 9495999688, 7592967323.
  • ഗതാഗത നിരോധനം
  • ചിറ്റാര്‍ മുതല്‍ മണക്കയം പാലം വരെയുള്ള റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ റോഡ് ഗതാഗതം സെപ്റ്റംബര്‍ 17ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പൂര്‍ണമായി നിരോധിച്ചു. ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫോറസ്റ്റ് പടി – ചിറ്റാര്‍ റോഡും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര – ചിറ്റാര്‍ റോഡും ഉപയോഗിക്കണം. ഫോണ്‍: 7594971888.
  • ഗതാഗത നിരോധനം
  • പുതുക്കട – ചിറ്റാര്‍ റോഡില്‍ ടാറിംഗ് ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18ന് റോഡ് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പെരുനാട് ഭാഗത്ത് നിന്ന് ചിറ്റാര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പെരുനാട് – മാമ്പാറ – മണിയാര്‍ റോഡ് വഴി തിരിഞ്ഞും ഭാരവാഹനങ്ങള്‍ വടശ്ശേരിക്കര – മണിയാര്‍ റോഡ് വഴിയും പോകണം. ഫോണ്‍: 7594971888.

റാന്നിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും: അഡ്വ. പഴകുളം മധു എംഎൽഎ

0

റാന്നിയിൽ വയല ഇടിക്കുളയെപ്പോലുള്ള മൺമറഞ്ഞ നേതാക്കളുടെ  വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് അഡ്വ. പഴകുളം മധു എംഎൽഎ. മുൻ റാന്നി എംഎൽഎയും ജനകീയ നേതാവുമായിരുന്ന വയല ഇടിക്കുളയുടെ ചരമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റാന്നിയുടെ മണ്ണിനോടും മനുഷ്യരോടും ചേർന്നുനിന്ന അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ശൈലി ഇന്നത്തെ തലമുറയ്ക്കും മാതൃകയാണെന്ന് അഡ്വ. പഴകുളം മധു പറഞ്ഞു.
റാന്നിയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്മിജു ജേക്കബ്, ജോൺ മാത്യു ചക്കിട്ടയിൽ, ബിനോജ് ചിറക്കൽ, അനിയൻ വളയനാട്, ഷാജി നെല്ലിമൂട് തുടങ്ങിയവർ പ്രസംഗിച്ചു.