Wednesday, October 7, 2026
Home Blog Page 2

13 കാരനായ ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതി റിമാൻഡിലായി

0

പത്തനംതിട്ടയിൽ13 കാരനായ ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം മുണ്ടുകോട്ടക്കൽ വേങ്ങനിൽക്കുന്നതിൽ വീട്ടിൽ അനിൽകുമാർ (48) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ആൺകുട്ടിയെ പ്രതി സമീപിച്ച് ലൈംഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അമ്മയോടൊപ്പം പത്തനംതിട്ട സ്റ്റേഷനിൽ എത്തിയ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയും രാത്രിയോടെതന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി യുടെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ് എബ്രഹാം എസ് എച്ച് ഒ , ബിനോജ്, ഹരി കൃഷ്ണൻ
എസ് സി പി ഒ മാരായ അൽസാം , സന്ദീപ് ,രാജേഷ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് വളരെ വേഗത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സ്വഛ്ചത ഹി സേവ” ശുചീകരണ ക്യാംപെയ്ൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു

0

ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി “സ്വഛ്ചത ഹി സേവ” ശുചീകരണ ക്യാംപെയ്ൻ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷരായ ലക്ഷ്മി അജിത്, മുഹമ്മദ്‌ ഇസ്മായിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ രഞ്ജിനി അജിത്ത്, ലിബിൻ ജോസഫ്, കൃഷ്ണൻകുട്ടി മുള്ളൻകുഴി, സി പി മാത്യു, ഷിനി കെ പിള്ള, മല്ലപ്പള്ളി പഞ്ചായത്ത്‌ അംഗം മിനികുമാരി, സെക്രട്ടറി സാം കെ സലാം തുടങ്ങിയവർ പ്രസംഗിച്ചു.

റാന്നി ഇട്ടിയപ്പാറ ടൗണിൽ കോളജ് റോഡിൽ പലചരക്ക് കടയിൽ നിന്ന് 8 ലിറ്റർ വിദേശമദ്യവും 3000 രൂപയും റാന്നി എക്സൈസ് പിടികൂടി

0

റാന്നി ഇട്ടിയപ്പാറ ടൗണിൽ കോളജ് റോഡിൽ പലചരക്ക് കടയിൽ നിന്ന് 8 ലിറ്റർ വിദേശമദ്യവും 3000 രൂപയും റാന്നി എക്സൈസ് പിടികൂടി
റാന്നി ടൗണിൽ ഇട്ടിയപ്പാറ കോളജ് റോഡിൽ പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നതായുള്ള പരാതിയെ തുടർന്ന് റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിൻ എസ്എസും പാർട്ടിയും വ്യാഴം 3 മണിക്ക് നടത്തിയ പരിശോധനയിൽ പലചരക്ക് കടയുടെ അകത്ത് നിന്നും 8 ലിറ്റർ 16 ബോട്ടിലിൽ വിദേശ മദ്യവും മദ്യവിൽപ്പന നടത്തിയതിൽ ലഭിച്ച 3000 രൂപയും കണ്ടെടുത്തു.റാന്നി പഴവങ്ങാടി വില്ലേജിൽ ഇടിയപ്പാറ വാവോലിയിൽ തോമസ് എബ്രഹാമിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. അസി. ഇൻസ്പെക്ടർമാരായ ഹരിഹരൻ ഉണ്ണി, ശ്രീകുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായമാരായ രതീഷ്.ആർ.വി, അഫ്സൽ നാസർ, ഡ്രൈവർ സുരേഷ് കുമാർ.എസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

റാന്നി ഇട്ടിയപ്പാറ ടൗണിൽ കോളജ് റോഡിൽ പലചരക്ക് കടയിൽ നിന്ന് 8 ലിറ്റർ വിദേശമദ്യവും 3000 രൂപയും റാന്നി എക്സൈസ് പിടികൂടി

0

റാന്നി ഇട്ടിയപ്പാറ ടൗണിൽ കോളജ് റോഡിൽ പലചരക്ക് കടയിൽ നിന്ന് 8 ലിറ്റർ വിദേശമദ്യവും 3000 രൂപയും റാന്നി എക്സൈസ് പിടികൂടി
റാന്നി ടൗണിൽ ഇട്ടിയപ്പാറ കോളജ് റോഡിൽ പലചരക്ക് കട കേന്ദ്രീകരിച്ച് മദ്യവില്പന നടത്തുന്നതായുള്ള പരാതിയെ തുടർന്ന് റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സച്ചിൻ എസ്എസും പാർട്ടിയും വ്യാഴം 3 മണിക്ക് നടത്തിയ പരിശോധനയിൽ പലചരക്ക് കടയുടെ അകത്ത് നിന്നും 8 ലിറ്റർ 16 ബോട്ടിലിൽ വിദേശ മദ്യവും മദ്യവിൽപ്പന നടത്തിയതിൽ ലഭിച്ച 3000 രൂപയും കണ്ടെടുത്തു.റാന്നി പഴവങ്ങാടി വില്ലേജിൽ ഇടിയപ്പാറ വാവോലിയിൽ തോമസ് എബ്രഹാമിനെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. റാന്നി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു. അസി. ഇൻസ്പെക്ടർമാരായ ഹരിഹരൻ ഉണ്ണി, ശ്രീകുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായമാരായ രതീഷ്.ആർ.വി, അഫ്സൽ നാസർ, ഡ്രൈവർ സുരേഷ് കുമാർ.എസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി റിമാൻഡിലായി

0

പത്തനംതിട്ടയിൽ വീടുകൾ തോറും കയറിയിറങ്ങി ആയുർവേദ ഉൽപ്പന്നങ്ങൾ വിൽക്കുന്ന രണ്ട് യുവതികളെ പത്തനംതിട്ട കെ എസ് ആർ റ്റി സി ബസ്റ്റാൻഡിന് സമീപത്തു നിന്നും നിർബന്ധിച്ച് പെട്ടി ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോവുകയും പല സ്ഥലങ്ങളിലും കറങ്ങി നടന്ന് യുവതികളെ പീഢിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
പുറമറ്റം വില്ലേജിൽ വെണ്ണിക്കുളം ചെറുവള്ളിപ്പാറ വീട്ടിൽ പ്രവീൺ ദാമോദരൻ (30) ആണ് പിടിയിലായത്. അടൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ആയുർവേദ ഉത്പന്നങ്ങൾ വീടുകൾതോറും കയറിയിറങ്ങി വിൽപ്പന നടത്തുന്ന 18 വയസ്സുള്ള വയനാട് സ്വദേശിനിയും 20 വയസ്സുള്ള റാന്നി സ്വദേശിനിയും ആയ രണ്ട് യുവതികളെയാണ് ഇയാൾ നിർബന്ധിച്ച വാഹനത്തിൽ കയറ്റി കൊണ്ടുപോയതും പലയിടങ്ങളിലായി കറങ്ങി നടന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതും. വാഹനം ഓടിക്കുന്നവരുടെ ഇടയ്ക്കിടെ ഇയാൾ ഒരു കത്തിയെടുത്ത് പെൺകുട്ടികളെ കാണിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇയാൾ യുവതികളെ നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ട് പോയത്. വൈകുന്നേരം 4.45 മണിയോടെ തടിയൂർ എന്ന സ്ഥലത്ത് ഇറക്കിവിട്ടു. രാത്രിയോടെ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞ യുവതികളിൽ ഒരാളുടെ മൊഴി സ്റ്റേഷൻ ഹൗസ് ഓഫീസർ ഷെമിമോൾ രേഖപ്പെടുത്തുകയും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു. ഉടൻതന്നെ അന്വേഷണം ആരംഭിച്ച പത്തനംതിട്ട സ്റ്റേഷനിലെ പോലീസ് സംഘം വളരെ വേഗം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ബുധനാഴ്ച രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പ്രതി മുൻപും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ള ആളാണെന്ന് പത്തനംതിട്ട എസ്.എച്ച്.ഒ അരുൺ G പറഞ്ഞു ഇക്കഴിഞ്ഞ ഏപ്രിൽ മാസം പത്താം തീയതി അടൂർ ബസ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട വീടുകൾതോറും സാധനങ്ങൾ വിൽക്കുന്ന വടശ്ശേരിക്കര സ്വദേശിനിയായ 27കാരിയെയും ഇയാൾ ഇതേ രീതിയിൽ ഒരു ബൈക്കിൽ കയറ്റിക്കൊണ്ട് പോവുകയും പന്തളം കുളനട മാന്തുകയ്ക്ക് സമീപം വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ഒരു പവനിൽ അധികം വരുന്ന സ്വർണമാല അപഹരിക്കുകയും ചെയ്തിരുന്നു. പ്രതി പ്രവീൺ ഈ കേസിൽ പന്തളം പോലീസിന്റെ പിടിയിൽ ആവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു.പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി , എസ് ഐ. അനീഷ് എബ്രഹാം എസ് എച്ച് ഒ, എസ് ഐ ബിനോജ് , എസ് ഐ ഹരി കൃഷ്ണൻ
സി പി ഒ മാരായ മിഥുൻ,അജയ് മോഹൻ എന്നിവർ അടങ്ങിയ പത്തനംതിട്ട സ്റ്റേഷനിലെ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

കോഴഞ്ചേരി മാരാമണ്ണിൽ റിസോർട്ട് ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു

0

കോഴഞ്ചേരി മാരാമണ്ണിൽ റിസോർട്ട് ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു
പത്തനംതിട്ട കോഴഞ്ചേരി മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷനിൽ ട്രെയിനിയായി ജോലി നോക്കി വന്നിരുന്ന ദിൻഷാ എസ് 21ണ് കൊല്ലപ്പെട്ടത്.,കൊല്ലം കുളത്തുപ്പുഴ: കുന്നുംപുറത്ത് കാഞ്ഞിരോട്ട് ദിൻഷാമൻസിൽ ഷാജി യുടെ മകളാണ് കൊല്ലപ്പെട്ട ദിൻഷാ. സംഭവത്തിലെ പ്രതിയായ കോഴഞ്ചേരി വെണ്ണപ്ര പാറയിൽ ജിത്തു 28 നെകോയിപ്രം പോലീസ് അറസ്റ്റു ചെയ്തു.ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് നാടിനെ നടുക്കിയ കൊല നടന്നത്.
പെൺകുട്ടി ഈ മാസം പതിനൊന്നാം തീയതിയാണ് ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ട്രെയിനി ആയി ജോലിക്ക് എത്തിയത്. പെൺകുട്ടിക്ക് പ്രതിയുമായി മുൻ പരിചയം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഹോട്ടലിൽ നിന്ന് പെൺകുട്ടിയെ സമീപത്തുള്ള ഒരു മരച്ചുവട്ടിലേക്ക് വിളിച്ചു വരുത്തിയ പ്രതി കുറച്ചുനേരം സംസാരിച്ച ശേഷം കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിൽ പലതവണ കുത്തുകയും താഴെ വീണ പെൺകുട്ടിയെ വീണ്ടും കുത്തുകയും ആയിരുന്നു. പ്രതി കത്തി ഉപേക്ഷിച്ച ശേഷം ഹോട്ടൽ ജീവനക്കാർ ചേർന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. ദിൻഷയെ
കഴുത്തിൽ കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. കോയിപ്രം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കൊലപാതത്തിനുള്ള കാരണം പോലീസ് അന്വേഷിച്ചു വരുന്നു

കീഴ് വായ്പൂരിൽ 70 വയസ്സായ സ്ത്രീയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ അതിവേഗം പിടികൂടി പോലീസ്

0

കീഴ് വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റോർ മുക്ക് എന്ന സ്ഥലത്ത് വെള്ളിയാമ്പള്ളിൽ വീട്ടിൽ ഏലിയാമ്മ എന്ന 70 വയസ്സായ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കീഴ് വായ്പൂർ പോലീസ് പിടികൂടി.
പെരുമ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കുളത്തൂർ അതിരപ്ലാക്കൽ വീട്ടിൽ ജൂൻസ് (43) ണ് പിടിയിലായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഏലിയാമ്മയോട് സ്കൂട്ടറിന്റെ പെട്രോൾ തീർന്നുവെന്നും ഒരു കുപ്പി തരാമോ എന്നും ചോദിച്ചാണ് പ്രതി സമീപിച്ചത്. കുപ്പി എടുത്തു നൽകിയശേഷം വീട്ടിലേക്ക് കയറാൻ ഒരുങ്ങിയ ഏലിയാമ്മയുടെ മുഖത്തേക്ക് ഏതോ പൊടി വലിച്ചെറിഞ്ഞ ശേഷം കഴുത്തിൽ കടന്ന രണ്ടു പവന്റെ സ്വർണ്ണമാല വലിച്ചു പൊട്ടിച്ച് പ്രതി കടണുകളഞ്ഞു. ഉടൻതന്നെ ഇവർ കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും , കേസ് രജിസ്റ്റർ ചെയ്ത കീഴ്വായ്പൂർ പോലീസ് വളരെ വേഗം അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിയുമായി തെളിവെടുപ്പ് നടത്തിയ കീഴ്വായ്പൂർ പോലീസിന് പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ സ്കൂട്ടറിന്റെ സീറ്റിനിടയിൽ ഒളിപ്പിച്ചിരുന്ന സ്വർണമാല കണ്ടെടുക്കുന്നതിനും സാധിച്ചു.
കീഴ് വായ്പൂർ സർക്കിൾ ഇൻസ്പെക്ടർസുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കീഴ്വായ്പൂർ
എസ് ഐ അനീഷ് റ്റി ,
സി പി ഒ മാരായ സന്തോഷ്‌ ,
വിഷ്ണു, അരുൺ ,
അഖിൻ എന്നിവ അടങ്ങിയ സംഘമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട കുമ്പഴയിൽ 81 കാരിയായ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.

0

പള്ളിയിൽനിന്ന് പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന 81 കാരിയായ വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ച് കടന്ന പ്രതിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി സ്വദേശി കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ് (35) ആണ് പിടിയിലായത്.
സെപ്റ്റംബർ 20ന് രാവിലെ പള്ളിയിൽ പോയി മടങ്ങി വരികയായിരുന്ന കുമ്പഴ സ്വദേശിനി കുഞ്ഞമ്മ എബ്രഹാം (81) എന്ന വയോധികയുടെ മാലയാണ് ഇയാൾ ഒരു ബൈക്കിൽ എത്തി പൊട്ടിച്ചത്. ഇവരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പത്തനംതിട്ട പോലീസ് വിശദമായ അന്വേഷണം നടത്തി . സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വളരെ വേഗം പ്രതിയിലേക്ക് എത്തുകയായിരുന്നു. മോഷ്ടിച്ചെടുത്ത ബൈക്കുകളിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുകയാണ് ഇയാളുടെ രീതി. ഇത്തവണയും മാവേലിക്കരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് പ്രതി കുമ്പഴയിൽ എത്തി മാല പൊട്ടിച്ചത്. പ്രതിയെ അന്വേഷിച്ചു വരവേ റാന്നിയിൽ വച്ച് പ്രത്യേക അന്വേഷണസംഘം പിടികൂടുന്ന സമയത്ത് ഇയാൾ അക്രമാസക്തനാവുകയും വിഷം കഴിച്ചിട്ടുണ്ട് എന്ന് പറയുകയും ചെയ്തതിനാൽ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ നൽകിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോൾ അറസ്റ്റിലായ ബിനു തോമസ് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി 17 ഓളം മോഷണ കേസുകളിൽ പ്രതിയാണ് എന്ന് പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. ആറന്മുളയിൽവച്ച് പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിയവേ ജാമ്യത്തിലിറങ്ങിയാണ് ഇപ്പോൾ കുമ്പഴയിലും സമാന കുറ്റകൃത്യം ആവർത്തിച്ചത്.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജി അരുണിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ്‌ എബ്രഹാം , അജി കെ.ബി
എസ് സി പി മാരായ സന്ദീപ് , സുബിൻ , ഷിബു , വിജേഷ് അരുൺ , സി പി ഒ മാരായ അനീഷ്, മിഥുൻ, ജിത്ത്, നിസാം എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം “തൂഫാൻ തദ്ദേശം” ഉദ്ഘാടനം ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

0

കേരള പോലീസ് നടപ്പാക്കി വരുന്നതും കേരള ജനത ഒന്നാകെ ഇരുകൈയും നീട്ടി സ്വീകരിച്ചതുമായ ലഹരി വിരുദ്ധ തീവ്ര യജ്ഞ പരിപാടിയായ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കൈകോർത്തുകൊണ്ടാണ് പോലീസ് ജനങ്ങളിലേക്ക് ഇറങ്ങുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കൾ രാവിലെ 11.25 ന് മലപ്പുറം വേങ്ങര മലബാർ കോളേജ് ഗ്രൗണ്ടിൽ ആഭ്യന്തരവകുപ്പ് മന്ത്രി . രമേശ് ചെന്നിത്തല നിർവഹിക്കും.
വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും മന്ത്രിമാരായ കെ. എം. ഷാജി , എ. പി. അനിൽകുമാർ ശ്രീ. പി. കെ. ബഷീർ പി വിജയൻ (ADGP law & Order), ഡോ. ദിവ്യ എസ് അയ്യർ ഐ എ എസ് തൂഫാൻ പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫീസർ കൂടിയായ . പുട്ട വിമലാദിത്യ IPS (IG N/Zone) എന്നിവരും എം പിമാർ , എം എൽ എ മാർ, മറ്റ് തദ്ദേശസ്വയംഭരണ ജനപ്രതിനിധികൾ , വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്നു.

ഭാരതീയ കിസാൻ സംഘ് പത്തനംതിട്ട ജില്ലാ സമതിയോഗംകിസാൻ സംഘ് സംസ്ഥാന സംഘടനാകാര്യദർശി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു

0
  1. ഭാരതീയ കിസാൻ സംഘ് പത്തനംതിട്ട ജില്ലാ സമതിയോഗം കോഴഞ്ചേരി സംഘ കാര്യാലയത്തിൽ നടന്നു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് സോമശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽഭാരതീയ കിസാൻ സംഘ് സംസ്ഥാന സംഘടനാകാര്യദർശി പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ സംസ്ഥാന സമതിയഗംങ്ങളായ എൻ ജി ഉണ്ണികൃഷ്ണൻ, സുരേഷ്, ജില്ലാ ട്രഷർ രാമചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു