റാന്നി ചെത്തോങ്കരയിൽ കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്റാന്നിചെത്തോങ്കരയിൽവീട്ടു മുറ്റത്ത്നിന്നവയോധികനായവിമുക്ത ഭടന് നേരെയാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ചെത്തോങ്കര ചിറയ്ക്കൽ കുഞ്ഞുമോനെന്ന് വിളിക്കുന്ന സി റ്റി തോമസ് -80 നെ ഓടി വന്ന കാട്ടുപന്നി ആക്രമിക്കുവായിരുന്നു. കുഞ്ഞുമോൻ്റെ വീട്ടു മുറ്റത്തിന് സമീപം ഉള്ള കൃഷി ഇടത്തിലെ ശബ്ദം കെട്ട് നോക്കാൻ ചെന്നപ്പോഴാണ് പന്നി വിമുക്ത ഭടന് നേരെ ചാടി വീണ് ആക്രമിക്കുകയായിരുന്നു. കുഞ്ഞുമോനും ഭാര്യ പൊന്നമ്മയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
സാരമായ പരിക്ക് ഏറ്റ കുഞ്ഞുമോനെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു എത്തിയ പഴവങ്ങാടിപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, സ്ഥിരം സമിതി അധ്യക്ഷ മോളി മാത്യു എന്നിവർ പഞ്ചായത്തിലെ ഷൂട്ടർ ലിസ്റ്റിലുള്ള റെജി ജോസഫിനെ വിളിച്ചു വരുത്തി പന്നിയെ വെടി വെച്ചു കൊന്നു.
ഇട്ടിയപ്പാറ ടൗണിന് സമീപം വരെ പന്നിയുടെ ആക്രമണം ഉണ്ടാവുന്നു എന്നത് ഗൗരവതരം ആണെന്നും, കർഷക താല്പര്യം മുൻനിർത്തി നാട്ടിൽ പെറ്റു പെരുകുന്ന പന്നികളെ കാട്ടുപന്നി എന്ന് ഗണത്തിൽ നിന്ന് ഒഴിവാക്കി യഥേഷ്ടം വെടിവയ്ക്കാനും ജനങ്ങളുടെ ജീവനും കൃഷിക്കും സംരംക്ഷണമുണ്ടാവുന്ന തരത്തിൽ നിയമത്തിൽ പൊളിച്ചടുത്തു ഉണ്ടാവണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ആവശ്യപ്പെട്ടു.
ചെത്തോങ്കരയിൽ കാട്ടുപന്നി ആക്രമണത്തിൽ വിമുക്തഭടന് പരിക്ക്
RELATED ARTICLES

