മല്ലപ്പള്ളി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് ഹോംസയൻസ് വിഭാഗവുമായി സഹകരിച്ച് നടത്തിയ “പോഷക മാസാചരണം 2026” ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ അലക്സാണ്ടർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി പി മാത്യു, റിമി ലിറ്റി, ഷിനി കെ പിള്ള, എ. ഡി ജോൺ, സി .പി മാത്യു , ധന്യാമോൾ ലാലി, ശിശുവികസന പദ്ധതി ഓഫീസർ രാജേശ്വരി ആർ തുടങ്ങിയവർ പ്രസംഗിച്ചു. മാസാചരണത്തിന്റെ ഭാഗമായി പോഷൺ റാലി, പോഷകാഹാര പ്രദർശനം, ബോധവൽകരണ ക്ലാസ്, കൗമാരക്കാർ, വയോജനങ്ങൾ, പുരുഷന്മാർ എന്നിവർക്കായി പാചക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. അസംപ്ഷൻ കോളജ് MSc. FSMD കുട്ടികൾ ബോധവൽകരണ ക്ളാസ്സുകൾ നടത്തി
പോഷക മാസാചരണം 2026″ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു
RELATED ARTICLES

