Saturday, October 10, 2026
Home Blog Page 20

ഐ.ടി.ഐ പ്രവേശനം/ഡ്രൈവറെ ആവശ്യമുണ്ട്/ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം/വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് താല്‍ക്കാലിക നിയമനം//ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശന കൗണ്‍സിലിംഗ്/ഫീമെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം/ലേലം/ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

0

ഗസ്റ്റ് ലക്ചറര്‍ താല്‍ക്കാലിക നിയമനം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികകളിലെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജൂണ്‍ 15 രാവിലെ 10 നും കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ രാവിലെ 11 നും കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0469 2650228.

വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് താല്‍ക്കാലിക നിയമനം
 
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ വര്‍ക്ക്‌ഷോപ്പ് സൂപ്രണ്ട് തസ്തികയില്‍  താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ (മെക്കാനിക്കല്‍) ബി.ടെക്ക് ബിരുദം. എം.ടെക്ക്, പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16 രാവിലെ 10 ന് കോളജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0469 2650228.

കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പ്രത്യേക പനി ഒ.പി

ജൂണ്‍ 15 മുതല്‍ കൊറ്റനാട് ജില്ല ഹോമിയോ ആശുപത്രിയില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ പ്രത്യേക പനി ഒ.പി ആരംഭിക്കുന്നു. രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ  രോഗികള്‍ക്ക് പ്രത്യേക പരിശോധനയും ചികത്സയും ലഭിക്കും. ലാബ് സേവനങ്ങളും സൗജന്യ ഹോമിയോ മരുന്നുകളും ഒരുക്കിയിട്ടുണ്ട്.  ദീര്‍ഘനേരം കാത്തു നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍: 0469 2776000.

ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ പ്രവേശന കൗണ്‍സിലിംഗ്

പുതിയ അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി പ്രവേശന റാങ്ക് പട്ടികയില്‍ ഉള്ളവരും പത്തനംതിട്ട ജില്ലയിലേക്ക് കൗണ്‍സിലിംഗ് രജിസ്‌ട്രേഷന്‍ ചെയ്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/കേപ്/സെല്‍ഫ് ഫിനാന്‍സിംഗ് പോളിടെക്നിക്കുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 17, 18 തീയതികളില്‍ വെണ്ണിക്കുളം എം വി ജി എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നടക്കുന്ന അഭിമുഖത്തിലൂടെ പ്രവേശനം നല്‍കും. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം ഹാജരാകണം. വെബസൈറ്റ്: www.polyadmission.org/let  ഫോണ്‍: 0469 2650228.

ഡ്രൈവറെ ആവശ്യമുണ്ട്

കുളനട ഗ്രാമപഞ്ചായത്തിലെ ഇലക്ട്രിക്ക് ഓട്ടോറിക്ഷ ഓടിക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-55, യോഗ്യത – ത്രീ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് (കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും പ്രദേശത്ത് സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന, പ്രാദേശിക വഴികളെക്കുറിച്ച് പരിചയം അഭികാമ്യം). അവസാന തീയതി ജൂണ്‍ 18. ഫോണ്‍ 04734 260272.

ഐ.ടി.ഐ പ്രവേശനം

സര്‍ക്കാര്‍ ഐ.ടി.ഐ കളിലേക്ക് പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in ല്‍ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 0468 2258710, 8281776330.

മെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത ഒരു താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ  അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ഫീമെയില്‍ വാര്‍ഡന്‍ താല്‍ക്കാലിക നിയമനം

പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫീമെയില്‍ വാര്‍ഡന്‍ തസ്തികയില്‍ ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി, എസ്.സി പ്രയോറിറ്റി എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത രണ്ട് താല്‍കാലിക ഒഴിവുണ്ട്. യോഗ്യത – എസ്.എസ്.എല്‍.സി, ഹോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (സാമൂഹ്യ നീതിവകുപ്പിന്റെ അംഗീകാരമുള്ളത്). അടിസ്ഥാന ശമ്പളം 26,500-60,700 രൂപ. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ജൂണ്‍ 20 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

ലേലം

കേച്ചേരില്‍ എന്റര്‍പ്രൈസസ് സ്ഥാപനത്തിന്റെയും ഉടമയുടെയും പേരിലുള്ള പുരയിടവും ബഹുനില കെട്ടിടവും ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ജൂലൈ രണ്ട്  രാവിലെ 11.30 ന് ഏനാത്ത് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04734 224826.

ക്വട്ടേഷന്‍

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കാന്റീന്‍ നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയം ഉള്ളവര്‍ക്ക് പരിഗണന. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്‌നിക് കോളജ്, മണ്ണടിശ്ശാല പി.ഒ, വെച്ചൂച്ചിറ വിലാസത്തില്‍ ജൂണ്‍ 29 ഉച്ചയ്ക്ക് രണ്ടിനു മുമ്പ് ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 04735 266671.

ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് https://app.srccc.in/register ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001

അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു

അസ്മിതഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു
വനിതാ കായികരംഗത്തെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലും കേരള സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുമായി സംഘടിപ്പിച്ച അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ നടന്നു.
എംജിഎം സെൻട്രൽ സ്കൂൾ കൊടുമണിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി അഡ്വ. സി.വി. ശാന്തകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ. ഐ.പി.എസ് മത്സരങ്ങൾക്ക് ഫ്ലാഗ് ഓഫ് നിർവഹിച്ചു. 60 ൽ അധികം വനിത സൈക്ലിസ്റ്റുകൾ മത്സരങ്ങളിൽ പങ്കെടുത്തു

മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിലായി

മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ റിമാൻഡിലായി
കോന്നി അരുവാപുലം ഊട്ടുപാറ എന്ന സ്ഥലത്ത് ഷോൺ വില്ലയിൽ ഷോൺ തോമസ് (19) , ഊട്ടുപാറ തൂംകുഴിയിൽ വീട്ടിൽ സജിൻ വർഗീസ് (19) എന്നിവരാണ് കോന്നി പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിൽ കയ്യിൽ ഒരു എയർ പിസ്റ്റളുമായി ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോന്നി ടൗണിൽ രണ്ട് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന വിവരമറിഞ്ഞ് കോന്നി സബ് ഇൻസ്പെക്ടർ ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരുടെ കയ്യിൽ നിന്ന് ഒരു എയർ പിസ്റ്റളും പിടിച്ചെടുത്തു. സ്റ്റേഷൻ ജാമ്യം നൽകാവുന്ന കുറ്റമായതിനാൽ ഇവരിൽനിന്ന് പിസ്റ്റൾ പിടിച്ചെടുക്കുകയും യുവാക്കളെ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളെക്കുറിച്ച് കോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ഊട്ടുപാറയിൽ തന്നെയുള്ള മറ്റൊരു വീട്ടിൽ നിന്ന് മോഷ്ടിച്ചെടുത്തതാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് പോലീസ് പിസ്റ്റളിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും വീട് തുറന്നു പരിശോധിച്ചതിൽ എയർപിസ്റ്റൾ കൂടാതെ ഒരു ഗിറ്റാറും മോഷണം പോയതായി മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് ഇന്നലെ രാത്രിയോടെ പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ എത്തിച്ച ഇവരെ മോഷണം നടന്ന വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ SHO രതീഷിന്റെ നേതൃത്വത്തിൽ SI മാരായ ഷൈജു , അഭിലാഷ് , SCPO ബിജു , സുനിൽ , CPO മാരായ അഖിൽ ജോമോൻ സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സിംഗിൾ പാക്കറ്റിനേക്കാൾ കൂടുതൽ വില ഡബിൾ പാക്കറ്റിന് ഈടാക്കി; കോൾഗേറ്റ് കമ്പനിക്ക് പിഴ വിധിച്ച് ഉപഭോക്തൃ കോടതി ​

ഒറ്റയായി വാങ്ങുമ്പോൾ ഉള്ള വിലയേക്കാൾ കൂടുതൽ തുക ഡബിൾ പാക്കറ്റിന് (കോംബോ പാക്ക്) ഈടാക്കിയ സംഭവത്തിൽ പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ കോൾഗേറ്റ് പാമോലീവ് ലിമിറ്റഡിനും, വ്യാപാര സ്ഥാപനത്തിനുമെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. അന്യായമായി ഈടാക്കിയ തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ 10,020 രൂപ പരാതിക്കാരന് നൽകാൻ കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്ന് ഉത്തരവിട്ടു.ആറന്‍മുള ഇടശേരിമല, പ്രണവത്തില്‍ മനേഷ് നായർ നൽകിയ പരാതിയിലാണ് ഈ നടപടി. പരാതിക്കാരനായ മനേഷ് നായർ തിരുവല്ലയിലുള്ള ‘ലീയാൻസ് ബേക്കറി & സൂപ്പർമാർക്കറ്റ്’ എന്ന സ്ഥാപനത്തിൽ നിന്നും 120 ഗ്രാമിന്റെ രണ്ട് ടൂത്ത് പേസ്റ്റുകൾ അടങ്ങിയ ‘കോൾഗേറ്റ് ചാർക്കോൾ ക്ലീൻ ജെൽ’ ഡബിൾ പാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ കവറിൽ ’10 രൂപ ഓഫ്’ എന്ന് രേഖപ്പെടുത്തുകയും എം.ആര്‍.പി 320 രൂപ എന്ന് എഴുതുകയും ചെയ്തിരുന്നു. ബില്ലിൽ ₹310 ആണ് ഈടാക്കിയത്.എന്നാൽ, ഇതേ ദിവസം തന്നെ ഇതേ കടയിൽ നിന്നും ഇതേ ബ്രാൻഡിന്റെ 120 ഗ്രാമിന്റെ സിംഗിൾ പാക്കറ്റ് വാങ്ങിയപ്പോൾ അതിന് 150 രൂപ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഡിസ്കൗണ്ട് കഴിഞ്ഞ് ഇതിന് ₹148 ആണ് ബിൽ ചെയ്തത്.120 ഗ്രാമിന്റെ ഒരു സിംഗിൾ പാക്കറ്റിന് 150 രൂപ എം.ആര്‍.പി ഉള്ളപ്പോൾ, അങ്ങനെയുള്ള രണ്ട് പാക്കറ്റുകൾ (120×2 = 240 ഗ്രാം) ഒരുമിച്ച് ഡബിൾ പാക്കറ്റായി വാങ്ങുമ്പോൾ ആകെ വില 300 രൂപയിൽ കൂടാൻ പാടില്ലാത്തതാണ്. അതിനുപുറമേ സിംഗിൾ പാക്കറ്റുകളുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് സാധാരണയായി കമ്പനികൾ കോംബോ/ഡബിൾ പാക്കറ്റുകൾ ഉപഭോക്താക്കൾക്ക് നൽകാറുള്ളത്.എന്നാൽ ഇവിടെ സിംഗിൾ പാക്കറ്റിന് ₹150 ഉള്ളപ്പോൾ, രണ്ട് പാക്കറ്റുകൾ ഒരുമിച്ചുള്ള ഡബിൾ പാക്കറ്റിന് ₹320 (ഓഫർ കഴിഞ്ഞ് ₹310) ഈടാക്കുക വഴി ഉപഭോക്താവിനെ കമ്പനിയും വ്യാപാരിയും ചേർന്ന് വഞ്ചിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. ഇത് കടുത്ത അന്യായമായ വ്യാപാര രീതിയും ഉപഭോക്തൃ സേവനത്തിലെ പോരായ്മയുമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.വ്യാപാരികളുടെയോ കമ്പനികളുടെയോ ഇത്തരം നടപടികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. 80 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഒരു കമ്പനിക്ക് ഉപഭോക്താക്കളെ വഞ്ചിക്കാനുള്ള ലൈസൻസില്ല” എന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.പരാതിക്കാരന്റെ ഭാഗം ശരിവെച്ച കോടതി :അന്യായമായി ഈടാക്കിയ 20 രൂപയും,​ഉപഭോക്താവിനുണ്ടായ മാനസിക വിഷമങ്ങൾക്കും നഷ്ടങ്ങൾക്കുമുള്ള പരിഹാരമായി 5,000 രൂപയും,​കോടതി വ്യവഹാര ചെലവുകൾക്കായി 5,000 രൂപയും ചേര്‍ത്ത് 10,020 നഷ്ടപരിഹാരമായി എതിർകക്ഷികളായ കോൾഗേറ്റ് കമ്പനിയും സൂപ്പർമാർക്കറ്റും ചേർന്ന് പരാതിക്കാരന് നൽകണമെന്നാണ് വിധി.

ഓപ്പറേഷൻ തൂഫാൻ പത്തനംതിട്ട ജില്ലയിൽ ഇതുവരെ 102 പേർ അറസ്റ്റിലായി

ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം ശക്തമായ പരിശോധനകളും കർശന നടപടികളുമായി പത്തനംതിട്ട ജില്ലാ പോലീസ് മുന്നോട്ടു പോകുന്നു എന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 230 ലധികം റെയ്ഡുകൾ നടത്തി. ഞായറാഴ്ച മാത്രം ജില്ലയിൽ 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും 15 പേർ അറസ്റ്റിൽ ആവുകയും ചെയ്തു. ഇതോടെ പദ്ധതി ആരംഭിച്ചതിനുശേഷം ജില്ലയിൽ അറസ്റ്റിലായരുടെ എണ്ണം 102 ആയി. ലഹരി വിപത്തിനെതിരെയുള്ള നടപടികൾ കൂടുതൽ കർശനമായി തന്നെ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു

എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കി: പെരുനാട് ബിവറേജസ് ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയ പരമാവധി വിൽപ്പന വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയ സംഭവത്തിൽ കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ പെരുനാട് ഡിപ്പോ മാനേജർക്കെതിരെ പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ശക്തമായ നടപടി. പരാതിക്കാരന് നഷ്ടപരിഹാരവും കോടതിച്ചെലവും ഉൾപ്പെടെ ആകെ 25,010 രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു.​റാന്നി പെരുനാട് മാമ്പാറ സ്വദേശി വാലുപുരയിടത്തില്‍ എ.ടി ആകാശ് സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവരടങ്ങിയ ഫോറം വിധി പ്രസ്താവിച്ചത്.​പെരുനാട് സ്ഥിതി ചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്നും ഹർജിക്കാരൻ 650 മില്ലി.ലിറ്റര്‍ ബിയർ വാങ്ങിയപ്പോഴാണ് സംഭവം.​ബിയർ കുപ്പിയിൽ രേഖപ്പെടുത്തിയിരുന്ന എം.ആർ.പി 170 രൂപ മാത്രമായിരുന്നു.​എന്നാൽ കൗണ്ടറിലെ ജീവനക്കാർ ബില്ല് നൽകിയത് 180 രൂപയ്ക്കാണ്.​കുപ്പിയിലെ വിലയേക്കാൾ 10 രൂപ കൂടുതൽ ഈടാക്കിയത് ചോദ്യം ചെയ്ത ഹർജിക്കാരനോട്, കമ്പ്യൂട്ടറിലെ എം.ആർ.പി പ്രകാരമുള്ള തുകയേ വാങ്ങാൻ കഴിയൂ എന്നും പരാതിയുണ്ടെങ്കിൽ നൽകിക്കൊള്ളാനും ജീവനക്കാർ മോശമായ രീതിയിൽ മറുപടി നൽകി.​​പഴയ എം.ആർ.പി രേഖപ്പെടുത്തിയ സ്റ്റോക്കുകൾ പുതിയ വിലയിൽ വിൽക്കാൻ അനുമതി നൽകുന്ന ഗവൺമെന്റ് ഓർഡർ ഉണ്ടെന്നായിരുന്നു ബിവറേജസ് കോർപ്പറേഷന്റെ വാദം.​ഗവൺമെന്റിന്റെ ഈ നിർദ്ദേശം നിയമവിരുദ്ധമാണെന്ന് കമ്മീഷൻ കണ്ടെത്തി. 2009-ലെ ലീഗൽ മെട്രോളജി ആക്ട് സെക്ഷൻ 2(1))മദ്യകുപ്പി ഫ്രീ പാക്കേജ് ചരക്കാണ്. ഈ നിയമത്തിലെ (റൂൾ 18(2)) എന്നിവ പ്രകാരം പ്രീ-പാക്കേജ് ചെയ്ത ഒരു ഉൽപ്പന്നത്തിന്റെ മേൽ രേഖപ്പെടുത്തിയിട്ടുള്ള പരമാവധി വിലയേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ല. പഴയ സ്റ്റോക്കുകൾ തീരുന്നതുവരെ പുതിയ ലേബലിൽ ഉയർന്ന വില ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര രീതിയാണ്.​”ഒരു ഉപഭോക്താവിന് ആവശ്യമുള്ളപ്പോൾ സർക്കാർ ഉത്തരവുകൾ പരിശോധിക്കാൻ കഴിഞ്ഞെന്നു വരില്ല. കുപ്പിയിൽ അച്ചടിച്ചിരിക്കുന്ന എം.ആർ.പി വില തന്നെയാണ് അന്തിമം. എതിർകക്ഷിയുടെ ഈ നടപടി അന്യായമായ വ്യാപാര രീതിയുടെ വ്യക്തമായ തെളിവാണെന്നും ഉപഭോക്തൃ കോടതി​കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.​അന്യായമായി ഈടാക്കിയ 10 രൂപയും​നഷ്ടപരിഹാരമായി 15,000 രൂപയും​കോടതി ചെലവിനത്തില്‍ 10,000 രൂപയും ചേര്‍ത്ത്25,010 രൂപ നല്‍കാനാണ് വിധി.വിധി വന്ന് നിശ്ചിത സമയത്തിനകം പരാതിക്കാരന് നൽകണമെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആർസിബിക്ക് തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കി

0

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിൽ Royal Challengers Bengaluru കിരീടം നിലനിർത്തി. ഫൈനലിൽ Gujarat Titans നെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. Virat Kohli യുടെ പുറത്താകാത്ത 75 റൺസിന്റെ ഇന്നിംഗ്സാണ് ടീമിന്റെ വിജയത്തിന് അടിത്തറയായത്.

ടോസ് നേടി ആദ്യം ബൗൾ ചെയ്ത ആർസിബി, ഗുജറാത്തിനെ 20 ഓവറിൽ 155/8 എന്ന സ്കോറിൽ ഒതുക്കി. തുടർന്ന് 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ഈ വിജയത്തോടെ ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടുന്ന അപൂർവ നേട്ടത്തിലേക്കാണ് ആർസിബി എത്തിയത്. ക്യാപ്റ്റൻ Rajat Patidar ടീമിന്റെ കൂട്ടായ പ്രകടനത്തെയും പരിശീലകൻ Andy Flower ന്റെ നേതൃത്വത്തെയും വിജയത്തിന്റെ പ്രധാന കാരണങ്ങളായി വിശേഷിപ്പിച്ചു.

ഫൈനലിൽ പരാജയപ്പെട്ടെങ്കിലും, സീസണിലുടനീളം സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച ഗുജറാത്ത് ടൈറ്റൻസ് മൂന്നാം തവണ ഫൈനലിലെത്തിയ നേട്ടവും സ്വന്തമാക്കി.

ഖത്തറിൽ ടയർ വിൽപ്പനയ്ക്ക് 6 മാസത്തെ അധിക കാലാവധി; പുതിയ സാങ്കേതിക നിബന്ധനകൾ പ്രഖ്യാപിച്ചു

0

 

ദോഹ: റോഡ് സുരക്ഷയും പ്രാദേശിക വിപണിയിലെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, ഖത്തർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജി ജനറൽ ഓർഗനൈസേഷൻ (QS) വാഹന ടയറുകളുടെ വിൽപ്പന കാലാവധി നീട്ടുന്നതിനുള്ള പുതിയ സാങ്കേതിക നിബന്ധനകൾ പ്രഖ്യാപിച്ചു. പുതിയ ചട്ടങ്ങൾ പ്രകാരം യാത്രാകാർ, ബസുകൾ, ലൈറ്റ് ട്രക്കുകൾ എന്നിവയുടെ ടയറുകൾക്ക് നിലവിലെ വിൽപ്പന കാലാവധിക്കു പുറമെ 6 മാസത്തെ അധിക വിൽപ്പന അനുമതി ലഭിക്കും.

എന്നാൽ ഈ ഇളവ് സ്വയമേവ ലഭിക്കില്ല. അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങളും സംഭരണ വ്യവസ്ഥകളും പാലിക്കുന്ന കമ്പനികൾക്കും ഡീലർമാർക്കും മാത്രമാണ് അധിക കാലാവധി അനുവദിക്കുക. അപേക്ഷകൾ പരിശോധിച്ചശേഷം എല്ലാ നിബന്ധനകളും പാലിക്കുന്ന കമ്പനികൾക്കാണ് അനുമതി നൽകുക.

അധിക വിൽപ്പന കാലാവധിക്ക് അംഗീകാരം ലഭിക്കുന്ന ടയറുകൾക്ക് ഉപഭോക്താക്കൾക്ക് കൂടുതൽ 3 മാസത്തെ വാറന്റിയും നൽകണം. ഇതോടെ ആ ടയറുകളുടെ ആകെ വാറന്റി കാലാവധി 1 വർഷവും 3 മാസവുമായി ഉയരും.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ 2026-ലെ നമ്പർ 35 തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ ചട്ടം നടപ്പാക്കുന്നത്. ടയർ സംഭരണവുമായി ബന്ധപ്പെട്ട ഖത്തർ സ്റ്റാൻഡേർഡ് QS 581 പുതുക്കി നിർബന്ധിത സാങ്കേതിക ചട്ടമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി.

അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ കമ്പനികളുടെ ഗോഡൗണുകളിലും ഷോറൂമുകളിലും വിൽപ്പന കേന്ദ്രങ്ങളിലുമായി പരിശോധനകളും ഓഡിറ്റുകളും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുകയും വിപണിയിലെ ടയറുകളുടെ ഗുണനിലവാരവും സുരക്ഷയും വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്:സൗബിൻ ഷാഹിർ ഉൾപ്പെടെ മൂന്ന് പേർക്ക് എതിരെ കുറ്റപത്രം; *പരാതിക്കാരൻ സിറാജ് വലിയത്തറ

0

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നു. ആരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സിനിമയ്ക്കായി ₹7 കോടി നിക്ഷേപിച്ചെങ്കിലും കരാർപ്രകാരമുള്ള ലാഭവിഹിതം ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ സാമ്പത്തിക ക്രമക്കേടുകളും വഞ്ചനയും നടന്നതായി അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.

കേസിന്റെ പ്രധാന ആരോപണം

* ₹7 കോടി നിക്ഷേപം സ്വീകരിച്ചു.
* സിനിമ വൻ വിജയമായിട്ടും കരാറനുസരിച്ചുള്ള ലാഭവിഹിതം നൽകിയില്ല.
* ചില സാമ്പത്തിക വിവരങ്ങൾ തെറ്റായി അവതരിപ്പിച്ചെന്ന ആരോപണവും അന്വേഷണത്തിൽ ഉയർന്നിരുന്നു.
*കേസ് ഇപ്പോഴും നിയമനടപടികളിലാണ്; കുറ്റാരോപണങ്ങൾ കോടതി തെളിയിച്ചിട്ടില്ല.

കൊച്ചി മെട്രോ രണ്ടാം ഘട്ടം: റോഡ് പുനഃസ്ഥാപനം ജൂൺ ആറിനകം; ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പ്രത്യേക ക്രമീകരണങ്ങളുമായി കെഎംആർഎൽ

0

 

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുഴിച്ച ഭാഗങ്ങളിലെ റോഡ് പുനഃസ്ഥാപന പ്രവർത്തനങ്ങൾ ജൂൺ ആറിനകം പൂർത്തിയാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. കാക്കനാട് ഭാഗത്തുള്ള പ്രധാന റോഡുകളിലെ യാത്രാ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി വിവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ താൽക്കാലിക റോഡുകളുടെ നവീകരണം, ട്രാഫിക് ഡൈവർഷൻ സംവിധാനങ്ങൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവ ശക്തിപ്പെടുത്തിയതായി കെഎംആർഎൽ അധികൃതർ അറിയിച്ചു. സ്കൂൾ-ഓഫീസ് സമയങ്ങളിലെ വാഹനത്തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പോലീസുമായി സഹകരിച്ചും നടപടികൾ സ്വീകരിക്കുന്നുണ്ട്.

ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി നഗരത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ. നിർമാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന താൽക്കാലിക ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനാണ് നിലവിലെ ക്രമീകരണങ്ങളെന്ന് കെഎംആർഎൽ വ്യക്തമാക്കി.