Wednesday, October 7, 2026
HomeUncategorizedലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായിമുലയൂട്ടൽ വാരാചരണം" ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്...

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായിമുലയൂട്ടൽ വാരാചരണം” ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി മല്ലപ്പള്ളി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജുമായി സഹകരിച്ച് നടത്തിയ “മുലയൂട്ടൽ വാരാചരണം” ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിലിന്റെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലക്ഷ്മി അജിത്ത്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി അജിത്, ലിബിൻ ജോസഫ്, സി പി മാത്യു, ഷിനി കെ പിള്ള, ധന്യാമോൾ ലാലി, ആനിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളികുട്ടി സിബി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ അവിരാ ചാക്കോ, ശിശുവികസന പദ്ധതി ഓഫീസർ രാജേശ്വരി ആർ തുടങ്ങിയവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി പോഷകാഹാര പ്രദർശനം, ബേബി ഷോ, ബോധവൽകരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജിലെ ഡോക്ടർമാരായ ജ്യോതി കൃഷ്ണ, സംഗീത ജിതിൻ എന്നിവർ ബോധവൽകരണ ക്ലാസ്സുകൾ നടത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments