Wednesday, October 7, 2026
HomeUncategorizedവീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ.

വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ.

കീഴ്‌വായ്‌പ്പൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ അര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കല്ലുപ്പാറ തുരുത്തിക്കാട് എന്ന സ്ഥലത്ത് പോഴിമണ്ണിൽ വീട്ടിൽ റെജു പി കുര്യൻ(33) ആണ് കിഴുവായ്പൂർ പോലീസിന്റെ പിടിയിലായത്.ഇപ്പോൾ പിടിയിലായ റെജു മുൻപ് ഒന്നര കിലോയോളം കഞ്ചാവ് കച്ചവടത്തിനായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കേസിലും പിടിയിലായിട്ടുണ്ട്.കീഴുവായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ജി , എസ് എച്ച് ഒ അനിഷ് റ്റി , എ എസ് ഐ മുജീബ് ഖാൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺദേവ് , സന്തോഷ് , വിഷ്ണു , സന്ദീപ് , ഹരികൃഷ്ണൻ , അനുപമ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് അപേക്ഷ സഹിതം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments