Thursday, October 8, 2026
HomeUncategorizedലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം: പഴകുളം മധു എം.എൽ.എ.

ലഹരിക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണം: പഴകുളം മധു എം.എൽ.എ.

ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി എം.എസ്. ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ‘തൂഫാൻ’ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം റാന്നി എം.എൽ.എ. അഡ്വ. പഴകുളം മധു നിർവഹിച്ചു.
മനുഷ്യന്റെ സമഗ്ര ആരോഗ്യത്തിൽ മാനസികാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളതെന്ന് എം.എൽ.എ. പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ജീവിതശൈലിയും ലഹരിമുക്തമായ സമൂഹവും ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികളുടെ പങ്കാളിത്തം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡന്റ് ഡോ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ഡോ. ബോബി ചെറിയാൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ്, ഡോ. ജ്യോതിന്ദ്രൻ, ഡോ. എൽവിൻ, ഡോ. ജെയ്സൺ, റാന്നി താലൂക്ക് ആശുപത്രി ആർ.എം.ഒ. ഡോ. അഞ്ജന എസ്., ഡോ. നിതിൻ സൂതൻ, സ്മിത സ്കറിയ എന്നിവർ പ്രസംഗിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തശിൽപവും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments