റാന്നിതോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ അംബായാഗത്തിന് തുടക്കമായി. പത്തുദിവസം നീളുന്ന ആത്മീയ-സാംസ്കാരിക സംഗമത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തും സമീപത്തെ വിശാലമായ മൈതാനത്തും വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപ പ്രജ്വലനം, ധ്വജാരോഹണം, ആചാര്യവരണം തുടങ്ങിയ ചടങ്ങുകൾ ആചാര്യന്മാരായ ബ്രഹ്മശ്രീ നാഗേരി വിഷ്ണു ആനന്ദ്, ബ്രഹ്മശ്രീ ഹരി ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സപ്തശതി പാരായണത്തോടനുബന്ധിച്ച് ചണ്ഡികാഹോമവും നടന്നു. ഡോ. കെ. രാമചന്ദ്ര അഡിഗയുടെ നേതൃത്വത്തിലായിരുന്നു ഹോമം. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന തന്ത്രിയും ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് .
വൈകിട്ട് അഞ്ചിന് സത്രാരംഭ സമ്മേളനം. ഡോ. രാമചന്ദ്രഅഡീക ഭദ്രദീപം തെളിയിച്ചു.ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി പി. ശ്രീകുമാർ സ്വാഗതവും. ശിവഗിരി മഠത്തിന്റെ യു.എസ്.എ. ഘടകം മഠാധിപതി ശ്രീമത് ഗുരുപ്രസാദ് സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തി. എൻ.എസ്.എസ്. റാന്നി താലൂക്ക് യൂണിയൻ സെക്രട്ടറി കെ എൻ മഹേഷ് , റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പങ്കെടുത്തു. ദേവസ്വം ട്രഷറർ സി.എൻ. പ്രസാദ് കൃതജ്ഞത രേഖപ്പെടുത്തി.
വൈകിട്ട് ഏഴിന് യജ്ഞാചാര്യന്റെ നേതൃത്വത്തിൽ ദേവീഭാഗവത മാഹാത്മ്യ പരിചയണം നടന്നു. രാത്രി എട്ടിന് നടന്ന കലാസന്ധ്യയിൽ ഏലൂർ ബിജുവും 51 ശിഷ്യന്മാരും നയിക്കുന്ന സോപാനസംഗീതാമൃതം അരങ്ങേറി.
അംബായാഗത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ മൈതാനത്ത് ഒരുക്കിയിരിക്കുന്ന വ്യാപാരമേളയും അമ്യൂസ്മെന്റ് പാർക്കും തന്നെ പ്രവർത്തനം ആരംഭിച്ചു. വിവിധ വ്യാപാര സ്റ്റാളുകൾ, ഭക്ഷണശാലകൾ, വിനോദ സംവിധാനങ്ങൾ എന്നിവയോടെ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാവുന്ന ഇടമായാണ് മേള ഒരുക്കിയിരിക്കുന്നത്.
ആത്മീയ ചടങ്ങുകൾക്കൊപ്പം വ്യാപാരം, വിനോദം, കലാ-സാംസ്കാരിക പരിപാടികൾ എന്നിവയും ഒരുമിക്കുന്ന അംബായാഗം റാന്നിയുടെ പൊതുജീവിതത്തിൽ ശ്രദ്ധേയമായ കൂട്ടായ്മയായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഒക്ടോബർ 9 മുതൽ 18 വരെ തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗത്തിലേക്ക് ഭക്തജനങ്ങളെയും കുടുംബങ്ങളെയും പൊതുജനങ്ങളെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നു .
റാന്നി തോട്ടമൺകാവ് ഭഗവതി ക്ഷേത്രത്തിൽ അംബായാഗത്തിന് തുടക്കമായി
RELATED ARTICLES

