Saturday, August 8, 2026
HomeUncategorizedമാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായതായി പരാതിയെതുടർന്ന് കോയിപ്പുറം പോലീസ് കേസ് എടുത്തു

മാനസിക അസ്വാസ്ഥ്യമുള്ള വയോധികയെ കാണാതായതായി പരാതിയെതുടർന്ന് കോയിപ്പുറം പോലീസ് കേസ് എടുത്തു

കോയിപ്പുറത്ത് മാനസിക അസ്വാസ്ഥ്യം ഉള്ള വയോധികയെ വീട്ടിൽ നിന്നും കാണാതായതായി പരാതിയെ തുടർന്ന് കോയിപ്പുറം പോലീസ് കേസ് എടുത്തു.കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ പുറമറ്റം കുമ്പനാട് എന്ന സ്ഥലത്ത് കൊച്ചേട്ടു കാലായിൽ വീട്ടിൽ വത്സമ്മ തോമസ് (73) നെ ആണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായിരിക്കുന്നത്.
ഇവരുടെ ഭർത്താവ് എബ്രഹാം മാത്യുവിന്റെ പരാതിയിൽ കോയിപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മാനസിക പ്രശ്നങ്ങൾ ഉള്ള ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോയിപ്പുറം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
എസ് എച്ച് ഒ കോയിപ്പുറം –9497947146
കോയിപ്പുറം PS – 9497908573  , 0469-2660246

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments