കൊലക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ
ചിറ്റാർ സ്വദേശി സന്ദീപ് (35) S/O സദാനന്ദൻ , പതാലിൽ വീട് കൊടുമുടി, ചിറ്റാർ എന്നയാളെ ഇന്നലെ രാത്രിയാണ് കൊടുമുടി എന്ന സ്ഥലത്ത് ഒരു റബ്ബർ തോട്ടത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെ ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ഈ കേസിലെ പ്രതികൾ എന്ന് സംശയിക്കുന്ന ചിലരെ മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങറ എന്ന സ്ഥലത്ത് വെച്ച് കാണപ്പെടുകയും പോലീസ് സംഘം ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. സംഘത്തിൽ ഒരാളുടെ കയ്യിൽ ഒരു നാടൻ തോക്ക് കാണപ്പെടുകയും , സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങറ കടപുഴ എന്ന സ്ഥലത്ത് ദേവിവിലാസം വീട്ടിൽ സുരേഷ് കുമാർ (58) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് കൃഷ്ണവിലാസം വീട്ടിൽ കൃഷ്ണൻകുട്ടി (55) , പെരുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അട്ടത്തോട് എന്ന സ്ഥലത്ത് മൂഴിക്കൽ വീട്ടിൽ ഗോപി (60) എന്നിവരെയാണ് കൂടൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജയ്മോൻ ന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. ഒന്നാംപ്രതി സുരേഷ് കുമാറിന്റെ കൈവശത്തു നിന്നും നാടൻ തോക്ക് പിടിച്ചെടുത്തത് കൂടാതെ, ഇവർ സഞ്ചരിച്ചു വന്ന ടവേര വാഹനം പരിശോധിച്ചതിൽ വാഹനത്തിൽ നിന്നും , നാടൻ തോക്കിൽ

