Saturday, August 8, 2026
HomeUncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി

അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഏനാത്ത് വില്ലേജിൽ നെടുമൺ
ശ്യാം രാജ് ഭവനിൽ ശ്യാം രാജ് ( 32) നെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് റ്റി. പോക്സോ വകുപ്പ് പ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തി 6 വർഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരി മാസം 9,12 തീയതികളിൽ പ്രതിയുടെ വീട്ടിൽ വച്ച് പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് ഏനാത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ മനോജ് കുമാർ ആണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും, അന്വേഷണം പൂർത്തിയാക്കി ചാർജ് ഷീറ്റ് സമർപ്പിച്ചതും.
പ്രോസിക്യൂഷൻഭാഗത്ത് നിന്നും 11 സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി ഹാജരായി കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കിൽ അത് അതിജീവതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments