Saturday, August 8, 2026
HomeUncategorizedവനിത പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവതി റിമാൻഡിലായി

വനിത പോലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത യുവതി റിമാൻഡിലായി

തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ പന്തളം ചേരിക്കൽ ഭാഗത്ത് ചിത്രയുടെ കുടുംബവും അയൽവാസിയും തമ്മിലുള്ള വസ്തു സംബന്ധമായ തർക്കം പരിഹരിക്കുന്നതിനായി താലൂക്ക് സർവേയർ വസ്തു അളക്കുന്നതിനായി എത്തിയിരുന്നു. അയൽവാസിയുടെ വസ്തു അളന്ന് തിരിച്ച് സ്ഥാപിച്ച കല്ലുകൾ യുവതി പിഴുത് എറിഞ്ഞു.
താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും , ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments