Thursday, October 8, 2026
HomeUncategorizedവന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍/ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കുന്നു/ആര്‍ ടി എ യോഗം...

വന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍/ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കുന്നു/ആര്‍ ടി എ യോഗം സെപ്റ്റംബര്‍ 23 ന്/കോര്‍ഡിനേറ്റര്‍ നിയമനം/കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍/ടെന്‍ഡര്‍/കാവല്‍ പ്ലസ് പദ്ധതി; താല്‍പ്പര്യപത്രം ക്ഷണിച്ചു

വന്യജീവി വാരാഘോഷം: ചിത്രരചന, ഉപന്യാസ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടുമുതല്‍

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പ് സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളജ് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസ രചന മത്സരവും യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരിയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി/കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരവും നടത്തും. മത്സരങ്ങളുടെ സമയക്രമം പിന്നീട് അറിയിക്കും.
ഓരോ കാറ്റഗറിയിലും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. പ്രശ്‌നോത്തരിയില്‍ ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം മത്സരം തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പ് കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. വിവിധ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവരെ സംസ്ഥാനതല മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കും. മത്സരങ്ങള്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലാതല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സംസ്ഥാനതല മത്സരങ്ങളുടെ സമയക്രമം പിന്നീട് അറിയിക്കും. ഫോണ്‍: 04682 243452, 9447979134, 8547603707, 8547603708.

ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കുന്നു

ഇരവിപേരൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ (വള്ളംകുളം) ആശ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചു. വാര്‍ഡില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് മുന്‍ഗണന. അപേക്ഷക വിവാഹിതയും പത്താം ക്ലാസ്സ് പാസ്സ് ആയവരും ആയിരിക്കണം. കൂടാതെ നേതൃപാടവവും ആശയവിനിമയശേഷിയും വിവേചനരഹിതമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യക്തിയുമായിരിക്കണം. പ്രായപരിധി 25-45. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 28 വൈകിട്ട് നാലിന് മുമ്പ് ഓതറ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എസ്.എസ്.എല്‍.സി, വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. പതിനേഴാം വാര്‍ഡില്‍ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ളവരെ പരിഗണിക്കും.

ആര്‍ ടി എ യോഗം സെപ്റ്റംബര്‍ 23 ന്

പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗം ഇന്ന് (സെപ്റ്റംബര്‍ 23) രാവിലെ 11 ന് കലക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

കോര്‍ഡിനേറ്റര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ മായക്കോട് വിജ്ഞാനവാടിയിലും കൊടുമണ്‍ പഞ്ചായത്തിലെ ഗാന്ധിസ്മാരകം വിജ്ഞാനവാടിയിലും കോര്‍ഡിനേറ്റര്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള പട്ടികജാതി വിഭാഗം യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45. പള്ളിക്കല്‍, കൊടുമണ്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്കും പട്ടികജാതിവികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം 8,000 രൂപ. അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 29 വൈകിട്ട് മൂന്നിന് പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9447971559.

കെല്‍ട്രോണില്‍ സ്പോട്ട് അഡ്മിഷന്‍

അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്രവേശനത്തിന് സെപ്റ്റംബര്‍ 25 ന് മുമ്പ് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍ വിലാസത്തിലോ 9526229998 എന്ന നമ്പരിലോ ബന്ധപ്പെടണം.

ടെന്‍ഡര്‍

ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള 118 അങ്കണവാടികളില്‍ പ്രീ സ്‌കൂള്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്ന് വൈകിട്ട് മൂന്ന്. ഇ-മെയില്‍: icdsprojectelanthur@gmail.com  .  ഫോണ്‍: 0468 2362129.

കാവല്‍ പ്ലസ് പദ്ധതി; താല്‍പ്പര്യപത്രം ക്ഷണിച്ചു

വനിത ശിശു വികസന വകുപ്പിനു കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതി, സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടെ കാവല്‍ പ്ലസ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് കുട്ടികളുടെ പുനരധിവാസ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളതോ സാമൂഹ്യനീതി വകുപ്പിന്റെ അക്രഡിറ്റേഷന്‍ ലഭിച്ചിട്ടുള്ളതോ ആയ പദ്ധതി നടത്തിപ്പിന് സാമ്പത്തിക ഭദ്രതയുള്ള ജില്ലയിലെ അംഗീകൃത സന്നദ്ധ സംഘടനകളില്‍ നിന്ന് അപേക്ഷയും താല്‍പ്പര്യപത്രവും ക്ഷണിച്ചു. അപേക്ഷയോടൊപ്പം സംഘടനയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അവസാന തീയതി ഒക്ടോബര്‍ അഞ്ച്. ഫോണ്‍: 04682 319998, 7012374037.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments