കേരള സർക്കാരിന്റെ നേതൃത്വത്തിൽ ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കി വരുന്ന തൂഫാൻ 2.0 പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പുതുശ്ശേരി എം ജി ഡി ഹൈസ്കൂളുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ റാലിയും, ബോധവത്കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മെക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് അൻസിം പി. എച്ച് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. യോഗത്തിൽ ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈലാ അലക്സാണ്ടർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പി. മാത്യു, എ.ഡി ജോൺ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ബ്ലോക്ക് പഞ്ചായത്ത് ജോയിൻ്റ് ബി. ഡി. ഒ അനിൽ എബ്രഹാം, സ്കൂൾ എച്ച്.എം. ഷൈനി സാമുവേൽ തുടങ്ങിയവർ പ്രസംഗിച്ചു.
പുതുശ്ശേരിയിൽ ലഹരി വിരുദ്ധ റാലിയും, ബോധവത്കരണ ക്ലാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു
RELATED ARTICLES

