Friday, August 7, 2026
HomeUncategorizedകോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.

കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി രണ്ടുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് പിടികൂടി.പന്തളം വലിയ കോയിക്കൽ പാലത്തിനു സമീപം ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയിൽ പന്തളം പോലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.മുട്ടറ,ഓടനാവട്ടം,രാജീവ് 39. കൊട്ടാരക്കര, നെടുവത്തുർ കുറുമ്പാലൂർ
സോമൻ 48, എന്നിവരാണ് പിടിയിലായത്,പന്തളം ഇൻസ്‌പെക്ടർ എസ് എച്ച് ഒ സജീഷ്‌കുമാർ, എസ് ഐ യു.വി വിഷ്ണു, എ എസ് ഐ വിജയകുമാർ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ , സിജു
ഡാൻസാഫ് അംഗങ്ങളായ സുജിത്, മിഥുൻ ജോസ്, ഷഫീക്ക് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ജില്ലയിൽ ആംബർ ഗ്രീസിന്‍റെ അനധികൃത കച്ചവടം നടക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ ഇവരെ കൈ കാണിച്ച് നിർത്താൻ ശ്രമിച്ചപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പോലീസ് വാഹനത്തിൽ പിൻതുടർന്ന് വാഹനം റോഡിന് കുറുകെയിട്ട് സാഹസികമായാണ് പിടികൂടിയത്.
പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിൽ നിന്നും രാജീവ് വാങ്ങിയതാണെന്നും, ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോവുകയായിരുന്നു എന്നും പറഞ്ഞു.
തിരുവല്ലയിലേക്ക് പോകുന്ന വഴിക്കാണ് ഇവർ പിടിയിലായത്.
പ്രതികളെയും പിടിച്ചെടുത്ത ആംബെർ ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്യലും റിമാൻഡ് അടക്കമുള്ള നടപടികളും വനം വകുപ്പാണ് സ്വീകരിക്കേണ്ടത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments