Friday, August 7, 2026
HomeUncategorizedസൗദിയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശിയായ മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. റാന്നി അയിരൂർ മൂക്കന്നൂർ പുത്തൻപുരയിൽ പി.എം. രാജേഷ് കുമാർ (42) ആണ് റിയാദ് – ദമ്മാം ഹൈവേയിലുണ്ടായ അപകടത്തിൽ മരിച്ചത്.
​സീതത്തോട് ഗുരുനാഥൻമണ്ണ് സ്വദേശിയായ പൂഭരണിയിൽ പി.എൻ. മണിയൻ നായർ – മണിയമ്മ ദമ്പതികളുടെ മകനാണ് രാജേഷ്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. റിയാദിൽ നിന്ന് അൽ അഹ്‌സയിലേക്ക് ചരക്കുമായി പോകുന്നതിനിടെ റുമാഹ് മേഖലയ്ക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
​ഭാര്യ: ദീപ റാന്നി മൂക്കന്നൂർ പുത്തൻപുരയിൽ കുടുംബാംഗം.
​മക്കൾ: പ്രണവ്, പൗർണ്ണമി.
​നടപടിക്രമങ്ങൾക്ക് ശേഷം സംസ്‌കാരം പിന്നീട് ജന്മനാട്ടിൽ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments