Friday, August 7, 2026
HomeUncategorizedപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി സ്വദേശി ഇലവുങ്കൽ വീട്ടിൽ വിനോയ് (45) എന്നയാളാണ് കീഴ് വായ്പൂർ പോലീസിന്റെ പിടിയിലായത്.
ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മുൻപും ഇയാൾ ഇത്തരത്തിൽ കുട്ടിയെ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നുണ്ട്. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നും അറിയിപ്പ് ലഭിച്ചതനുസരിച്ച് കീഴ്വായ്പൂർ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ഒട്ടും താമസിയാതെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ , എസ് ഐ അനീഷ് , സി പി ഒ മാരായ അമൽ മോഹൻ, വിഷ്ണു ഐ വി, സന്തോഷ്‌ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിന്റെ സംഭവസ്ഥലം റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് തുടർ അന്വേഷണത്തിനായി അങ്ങോട്ടേക്ക് കൈമാറുമെന്ന് കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments