Saturday, August 8, 2026
HomeUncategorizedതസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി,ക്രമത്തില്‍,താല്‍ക്കാലിക നിയമനം/അപേക്ഷ തീയതി നീട്ടി/ശ്രീ അയ്യങ്കാളിമെമ്മോറിയല്‍സ്‌കോളര്‍ഷിപ്പ്/ഡിപ്ലോമഇന്‍ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി,ക്രമത്തില്‍,താല്‍ക്കാലിക നിയമനം/അപേക്ഷ തീയതി നീട്ടി/ശ്രീ അയ്യങ്കാളിമെമ്മോറിയല്‍സ്‌കോളര്‍ഷിപ്പ്/ഡിപ്ലോമഇന്‍ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

താല്‍ക്കാലിക നിയമനം

കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ജൂലൈ 20 ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2214108.

തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി ക്രമത്തില്‍
 
ലിഫ്റ്റ് ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ പ്രവൃത്തി പരിചയം – 40 വയസ്.

കാസ്പ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിര്‍ബന്ധം)- 40.

എ സി മെക്കാനിക്ക് – 10-ാം ക്ലാസ്, റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.

എസ് ടി പി ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40.

സെക്യൂരിറ്റി – വിമുക്ത ഭടന്‍, വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ            സര്‍ട്ടിഫിക്കറ്റ്- 60.

ക്ലീനിംഗ് സ്റ്റാഫ് – ഏഴാം ക്ലാസ്- 40.

പാര്‍ട്ട് ടൈം സ്വീപ്പര്‍ – അഞ്ചാം ക്ലാസ്- 40.

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ്  ലഭിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അപേക്ഷകളും അനുബന്ധ രേഖകളും സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 15. അപേക്ഷ ഫോം ജില്ല/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0468 2322712, 0468 2223712.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു

ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികളെ ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ മാര്‍ക്ക് പട്ടികയുടെ പകര്‍പ്പ് സഹിതം ജൂലൈ 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0468 2362037.

അപേക്ഷ തീയതി നീട്ടി

റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 10 വൈകിട്ട് അഞ്ച് വരെ നീട്ടി. https://itiadmissions.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: https://det.kerala.gov.in . ഫോണ്‍: 04735 296090.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. വെബ്‌സൈറ്റ്: www.srccc.in . ഫോണ്‍: 0471 2570471, 9846033009.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments