Friday, August 7, 2026
HomeUncategorizedഒറ്റയ്ക്കായിരുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ്...

ഒറ്റയ്ക്കായിരുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

റാന്നിയിൽവീട്ടിൽ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം മുക്കാലുമൺ പുന്നക്കാട്ട് വീട്ടിൽ ഗിരീഷ് തങ്കപ്പൻ (37) എന്നയാളാണ് റാന്നി പോലീസിന്റെ പിടിയിലായത്. മധ്യവയസ്കയായ സ്ത്രീ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും വസ്ത്രം ഉൾപ്പെടെ വലിച്ചുകീറുകയും ചെയ്തു എന്നതാണ് കേസ്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് പ്രതി ഇത്തരത്തിൽ അക്രമം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത റാന്നി പോലീസ് അന്വേഷണം നടത്തി വളരെ വേഗം പ്രതിയെ പിടികൂടി. റാന്നി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ കൃഷ്ണകുമാർ എസ് സി പി ഒ സോണി മോൻ സി പി ഒ ജിബിൻ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments