റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. കോളേജ് പ്രിൻസിപ്പാൾ സ്നേഹ എൽസി ജേക്കബ്, യൂണിയൻ അഡ്വൈസർ രെഞ്ചു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ബിബിൻ ബിജു ചെയർമാനായും ജിസ്നമോൾ വൈസ് ചെയർപേഴ്സണായും രാഖിമോൾ പി. ജെ. ജനറൽ സെക്രട്ടറിയായും ചുമതലയേറ്റു.
അഭിഷേക് സാം രാജൻ ആർട്സ് ക്ലബ് സെക്രട്ടറിയായും അഭിൻ ബിജു മാഗസിൻ എഡിറ്ററായും കെ. എസ്. അഭിരാജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും സത്യപ്രതിജ്ഞ ചെയ്തു.
അഞ്ജന വിജയ് ഒന്നാം വർഷ പ്രതിനിധിയായും ഗംഗ രാജീവ്, ശ്രേയ എന്നിവർ ലേഡി റെപ്രസന്റേറ്റീവുമാരായും ചുമതലയേറ്റു.
വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങളിൽ ഇടപെട്ടും അക്കാദമിക, കലാ-കായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും കോളേജ് ക്യാമ്പസിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയാണ് പുതിയ യൂണിയന്റെ ലക്ഷ്യം.
റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ സത്യപ്രതിജ്ഞ ചെയ്തു
RELATED ARTICLES

