
ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ‘വായിച്ചു വളരുക’ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 നാണ് മല്‍സരം. സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും.
യു.പി. വിദ്യാര്‍ഥികള്‍ക്ക് വായനാദിന മാസാചരണത്തോടനുബന്ധിച്ച് ചിത്രരചന മല്‍സരവുംപത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അന്നേ ദിവസം സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ജൂലൈ 31 വരെ അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് അപേക്ഷ ഫോര്‍വേഡ് ചെയ്യുന്നതിന് ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ സൈറ്റ് ഓപ്പണ്‍ ആക്കിയിട്ടുണ്ട്. അപേക്ഷ സമര്‍പിക്കാത്ത വിദ്യാര്‍ഥികള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.
വിദ്യാര്‍ഥികള്‍ക്ക് മല്‍സരം ഒരുക്കി ജൈവവൈവിധ്യ ബോര്‍ഡ്
ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജൈവവൈവിധ്യ ബോര്‍ഡ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി 10-22) ജില്ലാതല പ്രൊജക്ട്, തദ്ദേശ ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ് എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ ഓഗസ്റ്റില്‍ നടക്കും. ptadcksbb@gmail.com, ptadcksbb100@gmail.com ല്‍ ജൂലൈ 20ന് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും https://keralabiodiversity.org/?p=8237 സന്ദര്‍ശിക്കണം. ഫോണ്‍: 7306713417.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനത്തിനുള്ള പരിശീലനത്തിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2026 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയ 2026-27 വര്‍ഷം പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. ജില്ല കലക്ടറും ജില്ല പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തിരഞ്ഞെടുക്കുന്ന സ്ഥാപനങ്ങള്‍ മുഖേനെ പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ്/എന്‍ട്രന്‍സ് പരിശീലനമാണ് നല്‍കുന്നത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, രക്ഷകര്‍ത്താവിന്റെ കുടുംബവാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പലില്‍ നിന്നും സ്ഥാപനത്തിലെ സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന സര്‍ട്ടിഫിക്കറ്റ,് എന്‍ട്രന്‍സ് പരിശീലനത്തിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 31 മുമ്പ് ജില്ല പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഉയര്‍ന്ന മാര്‍ക്കും കുറഞ്ഞ വരുമാനവും ഉള്ള 20 വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. ഫോണ്‍: 0468 2322714, 9497103370.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001.
പ്രവേശനം
അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിംഗ്, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് (സൗജന്യം), ലോജിസ്റ്റിക്സ് ആന്റ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളിലേയ്ക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. അവസാന തീയതി ജൂലൈ 12. ഫോണ്‍: 9495999688.
സ്ത്രീകള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സ്ത്രീകള്‍ക്കായി 31 ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിക്കുന്നു. പ്രായപരിധി 18-45. ഓഫീസില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8281348950, 0468 2270243, 0468 2992293, 8330010232.
സൗജന്യ തൊഴില്‍ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 13 ന് ആരംഭിക്കുന്ന സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനത്തിന് അപേക്ഷിക്കാം. പ്രായപരിധി 18-49. ഫോണ്‍: 8281348950, 8330010232, 0468 2992293, 0468 2270243.
മല്‍സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സില്‍ അനബാസ്, ഗിഫ്റ്റ് തിലാപ്പിയ, റെഡ് തിലാപ്പിയ, കാര്‍പ്പ് ഇനം മല്‍സ്യകുഞ്ഞുങ്ങളെയും അലങ്കാര മല്‍സ്യങ്ങളെയും ജൂലൈ എട്ട് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിതരണം ചെയ്യും. വില സര്‍ക്കാര്‍ നിരക്കില്‍. ഫോണ്‍ : 0468 2214589, 9995398627, 9526378475, 9846604473.
തീയതി നീട്ടി
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ എന്‍ സി വി ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം) , ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജൂലൈ 10 വരെ നീട്ടി. പത്താം ക്ലാസ്സ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. https://itiadmissions.kerala.gov.in ലോ ഏതെങ്കിലും സര്‍ക്കാര്‍ ഐ.ടി.ഐ, അക്ഷയ സെന്റര്‍ എന്നിവ വഴിയോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. പ്രായപരിധിയില്ല. ഫോണ്‍: 0468 2259952, 9995686848, 8547579815.

