Wednesday, October 7, 2026
HomeUncategorizedശബരിമലമണ്ഡലമകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച്സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.

ശബരിമലമണ്ഡലമകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച്സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.

 

2026 -27 ശബരിമല മണ്ഡല മകരവിളക്ക്മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിൽ ട്രാഫിക് നിയന്ത്രണത്തിനും മറ്റുമായി സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നു.   വിമുക്തഭടന്മാർ,  പോലീസ്,  എക്സൈസ്,  ഫോറസ്റ്റ്, ഫയർഫോഴ്സ് മുതലായ സംസ്ഥാന സേനകളിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ, NCC കേഡറ്റുകൾ, എന്നീ വിഭാഗങ്ങളിൽ നിന്ന് ഡ്യൂട്ടി ചെയ്യുവാൻ താല്പര്യമുള്ളവർ അതാത് പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് ഹാജരായി തിരിച്ചറിയൽ രേഖകൾ,  ബാങ്ക് വിവരങ്ങൾ, ഫോട്ടോ മുതലായവ സഹിതം *ഒക്ടോബർ ആറിന് മുൻപായി*  അപേക്ഷ നൽകണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മുൻ വർഷങ്ങളിൽ നിയമനം ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാത്തവർ , സ്ഥിരമായി ഡ്യൂട്ടിക്ക് ഹാജരാകാത്തവർ , കേസുകളിൽ ഉൾപ്പെട്ടവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. 60 ദിവസത്തേക്ക് ആയിരിക്കും നിയമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments