University Grants Commission (യുജിസി) രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 32 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ടു. ഇവയ്ക്ക് സർക്കാർ അംഗീകാരം ഇല്ല; ഇവിടങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ തൊഴിലും ഉന്നത പഠനത്തിനും അസാധുവാണ്.
ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഡൽഹിയിൽ (10). ഉത്തർപ്രദേശ് (4) ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കണ്ടെത്തി. കേരളത്തിൽ രണ്ട് സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടു.
വിദ്യാർഥികൾ ശ്രദ്ധിക്കുക: പ്രവേശനത്തിന് മുൻപ് സ്ഥാപനത്തിന്റെ അംഗീകാരം നിർബന്ധമായി യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കുക:
🌐 https://www.ugc.gov.in



