മല്ലപ്പള്ളി താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി ജില്ലയുടെ ചാർജ് വഹിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മല്ലപ്പള്ളി താലൂക്ക് ഓഫീസിൽതിരുവല്ല എം. എൽ.എഅഡ്വ. വർഗീസ് മാമ്മൻ, ജില്ലാ കളക്ടർ എ. നിസ്സാമുദിൻ, തഹസീൽദാർ ഡി. അജയൻ ജനപ്രതിനിധികൾഎന്നിവരുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടത്തി.ദുരന്ത ബാധിതരായ മുഴുവൻ ജനങ്ങൾക്കും എല്ലാവിധ സഹായങ്ങളും നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.തുടർന്ന് മല്ലപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പവർ വിഷൻ ചാനൽ നൽകിയ ഭക്ഷ്യ കിറ്റ് മന്ത്രി വിതരണം ചെയ്തു. അഡ്വ. റെജി തോമസ്, ശോശാമ്മ തോമസ്, കെ ജി സാബു,ജ്ഞാനമണി മോഹനൻ, ജി. സതീഷ് ബാബു, ഡോ. ബിജു റ്റി ജോർജ്, എബി മേക്കരിങ്ങാട്ട്, കോശി പി സക്കറിയ ജോൺസൺ കുര്യൻ, തോമസ് മാത്യു ആനിക്കാട്, മധു ചെമ്പുകുഴി, അഡ്വ. വിനീത് കുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ലിബിൻ ജോസഫ്, സിന്ധു സുബാഷ്, അനു ഊത്തുകുഴി, ജീനാ ചെറിയാൻ, സന്തോഷ് ചാമക്കാല, റ്റിബി സൂസൻ മാത്യു, ഷൈനി ഫിലിപ്പ്, സോഫി ജോജോ, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, ലിൻസൺ പി ജോൺ, ബെൻസി അലക്സ്, സജി തോട്ടത്തിമലയിൽ തുടങ്ങിയർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി മന്ത്രി പി. സി. വിഷ്ണുനാഥ് മല്ലപ്പള്ളിയിൽ എത്തി
RELATED ARTICLES

