Friday, August 7, 2026
HomeUncategorizedചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ദേവസ്വം വകുപ്പ്...

ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സഹായത്തോടെ 56 ദിവസം നീണ്ടുനിൽക്കുന്ന വഴിപാട് വള്ളസദ്യയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. 500  ൽപരം വള്ളസദ്യകൾ ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. 20 സദ്യാലയങ്ങൾ 16 സദ്യ കോൺട്രാക്ടർമാർ എല്ലാം സജ്ജം.
ശനിയാഴ്ച രാവിലെ 8.30 ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രം മേൽശാന്തി പള്ളിയോട സേവാ സംഘം പ്രസിഡന്റ്  കെ വി സാബ ദേവന് കൊടിമരച്ചുവട്ടിൽ കൈമാറി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പ്രധാന പാചകപ്പുരയിലെത്തി അവിടെ നിലവിളക്കിൽ സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ  ദീപം പകർന്നു,  തുടർന്ന്  മുതിർന്ന പാചകക്കാരൻ  ഗോപാലകൃഷ്ണൻ നായർ അടുപ്പിൽ അഗ്നി തെളിയിച്ചു. തുടർന്ന് പാൽപ്പായസം ഒരുക്കി പാർത്ഥസാരഥിക്ക് സമർപ്പിച്ചു. ചടങ്ങിൽ ദേവസ്വം ഉദ്യോഗസ്ഥരും കരനാഥന്മാരും സദ്യ കോൺട്രാക്ടർമാരും പങ്കെടുത്തു.
ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ സദ്യ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹ മന്ത്രി  സുരേഷ് ഗോപി മഹനീയ സാന്നിധ്യം.
എംഎൽഎമാരായ അബിൻ വർക്കി,  പഴകുളം മധു, ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ ജയകുമാർ, മുൻ ഗവർണർ ശ്രീധരൻ പിള്ള രാഷ്ട്രീയ സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഉച്ചപൂജക്ക് ശേഷം ക്ഷേത്ര ശ്രീകോവിലിൽ  കെടാവിളക്കിൽ നിന്ന് ദീപം മേൽശാന്തി പള്ളിയോട സേവാ സംഘം ഭാരവാഹികൾക്ക്  കൊടിമരച്ചുവട്ടിൽ കൈമാറി, ആനക്കോട്ടിലിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ സദ്യക്ക് തുടക്കമായി. പിന്നീട് സദ്യാലയങ്ങളിൽവിഭവങ്ങൾ വിളമ്പി തുടങ്ങുന്നു. ആദ്യദിനം 10 പള്ളിയോടങ്ങൾ സദ്യയിൽ പങ്കെടുക്കുന്നു.കെഎസ്ആർടിസി  ബജറ്റ് ടൂറിസം സെൽ  പഞ്ച പാണ്ഡവ ക്ഷേത്ര യാത്രാസംഘം രാവിലെ 11 മണിയോടെ പാഞ്ച്ജന്യo ഓഡിറ്റോറിയത്തിൽ എത്തും. പള്ളിയോടം ഭാരവാഹികൾ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരെ സ്വീകരിക്കും. പാഞ്ചജന്യo ഓഡിറ്റോറിയത്തിൽ ആറന്മുള സദ്യ ഒരുക്കും.
ഇന്ന് 9 ബസുകൾ എത്തുന്നു. വികാസ് ഭവൻ, ചേർത്തല വൈക്കം കൊട്ടാരക്കര തൊടുപുഴ, നോർത്ത് പറവൂർ, ചാലക്കുടി പാലക്കാട്,കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്നാണ് ബസ്സുകൾ എത്തുന്നു. പുന്നം തോട്ടംക്ഷേത്ര കോമ്പൗണ്ട്  കെഎസ്ആർടിസി ബസ്സുകൾക്കായി  പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്പെഷ്യൽ പാസ് (ആറന്മുള സദ്യ) ജൂലൈ 20 മുതൽ ആരംഭിക്കുന്നു. തെക്കേടത്ത് ഇല്ലം സദ്യാലയം ഇതിനായി ഒരുക്കിയിട്ടുണ്ട്. ബുക്കിംഗ് തുടരുന്നു mob.9048373110.
web. aranmula boat race.com

സേവാ സംഘം വൈസ് പ്രസിഡന്റ്  കെ. എസ് സുരേഷ്, ജോ: സെക്രട്ടറി അജയ് ഗോപിനാഥ്, ട്രഷറർ രമേശ് മാലിമേൽ ഫുഡ് കമ്മറ്റി കൺവീനർ ബി കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി ജയലക്ഷ്മി, ഉപദേശക സമിതി സെക്രട്ടറി ശശികണ്ണങ്കേരി, പ്രസിഡന്റ് വിജയൻ നടമംഗലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments