ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നാല് കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. കീഴുവായ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് എന്ന സ്ഥലത്ത് മാമണത്ത് വീട്ടിൽ സോനു സോമരാജൻ (28) എന്നയാളെയാണ് കീഴ് വായ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും കീഴ് വായ്പൂർ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ഇയാളുടെ വീട്ടിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന നാല് കിലോ കഞ്ചാവ് കണ്ടെടുത്തത്. ഡാൻസാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ SI രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കൂടിയ അളവിലുള്ള കഞ്ചാവ് കണ്ടെടുത്തതോടെ കീഴ്‌വായ്‌പ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ , എസ് ഐഅനീഷ് റ്റി , സി പി ഒ മാരായ അരുൺദേവ് , ഹരികൃഷ്ണൻ , നെവിൻ , ശരത് പ്രസാദ് , പ്രദീപ് , വിഷ്ണുദേവ്
അർജുൻ എന്നിവർ അടങ്ങിയ സംഘം സ്ഥലത്ത് എത്തിച്ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ തൂഫാൻ’ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
RELATED ARTICLES

