Saturday, August 8, 2026
HomeUncategorizedഓണ്‍ലൈന്‍ ലേലം/ഭിന്നശേഷിക്കാര്‍ക്ക് വിവാഹ ധനസഹായപദ്ധതി/വാഹനം ആവശ്യമുണ്ട്/വിമുക്തഭടന്‍മാരുടെ പ്രത്യേക കര്‍മസേന/പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്/സ്‌പോട്ട് അഡ്മിഷന്‍/കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍...

ഓണ്‍ലൈന്‍ ലേലം/ഭിന്നശേഷിക്കാര്‍ക്ക് വിവാഹ ധനസഹായപദ്ധതി/വാഹനം ആവശ്യമുണ്ട്/വിമുക്തഭടന്‍മാരുടെ പ്രത്യേക കര്‍മസേന/പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്/സ്‌പോട്ട് അഡ്മിഷന്‍/കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

ഓണ്‍ലൈന്‍ ലേലം

ജില്ല പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ വേസ്റ്റ് ഓയിലിന്റെ ലേലം ജൂലൈ 14 രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ www.mstcecommerce.com ല്‍  MSTC/TVC/DPC PTA/4/PATHANAMTHITTA/2627/16510 ലേല നമ്പറില്‍ നടക്കും. ഫോണ്‍: 04682 222630.

ഭിന്നശേഷിക്കാര്‍ക്ക് വിവാഹ ധനസഹായപദ്ധതി

ഭിന്നശേഷിക്കാരായ സ്ത്രീ/പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും  സാമൂഹ്യനീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം www.suneethi.sjd.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04682 325168.

വാഹനം ആവശ്യമുണ്ട്

ജില്ല സാമൂഹ്യ നീതി ഓഫീസിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍, 1000 സി സിയില്‍ കുറയാത്തത്) കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ സഹിതം നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 2027 മാര്‍ച്ച് 31 വരെയാണ് കരാര്‍. അവസാന തീയതി ജൂലൈ 22 ഉച്ചയ്ക്ക് രണ്ട്. ടെന്‍ഡര്‍ ഫോമിനും വിവരങ്ങള്‍ക്കും ജില്ല സാമൂഹ്യ നീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2325168, 8281999004.

വിമുക്തഭടന്‍മാരുടെ പ്രത്യേക കര്‍മസേന

ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക കര്‍മസേനയിലേയ്ക്ക് ജില്ലയിലെ വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സന്നദ്ധരായ വിമുക്തഭടന്മാര്‍ ജൂലൈ 15 ന് മുമ്പ് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2961104.

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 വര്‍ഷത്തേക്ക് ഒന്നാം ഘട്ട അപേക്ഷ ഇ ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം.  2025-26 അധ്യയന വര്‍ഷം പാസായ പരീക്ഷകള്‍ക്ക് മാത്രമാണ് സ്‌കോളര്‍ഷിപ്പ്.
സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും എം ആര്‍ എസ് ലും സംസ്ഥാന സിലബസില്‍ പത്താം ക്ലാസ് , പ്ലസ് ടു പഠിച്ചവര്‍ക്ക് മാത്രമായിരിക്കും സ്‌കോളര്‍ഷിപ്പ്. രണ്ടു വര്‍ഷം കാലാവധിയുള്ളതും എ ഐ സി ടി ഇ /എന്‍ ബി ഇ ആര്‍ ന്റെ അംഗീകാരം ഉള്ളതുമായ റെഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്‌സുകളാകണം.
അപേക്ഷയോടൊപ്പം മാര്‍ക്ക് പട്ടികയുടെ പകര്‍പ്പ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ജാതി വിവരങ്ങള്‍ ഇ ഡിസ്ട്രിക്റ്റ് സംവിധാനം മുഖേന ഓണ്‍ലൈന്‍ ആയി ലഭിക്കും. വിവരങ്ങള്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2322712.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പി.ജി.ഡിപ്ലോമ ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ ആന്റ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള  സീറ്റുകളിലേക്ക് ജൂലൈ 17 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ബിരുദമാണ് യോഗ്യത. ഫോണ്‍: 9747886517, 9847030932.

കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

വള്ളിക്കോട് ഗ്രാമപഞ്ചാത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നതിന് ജൂലൈ 21 രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്ക് /സോഷ്യോളജി/ സൈക്കോളജി/ജെന്‍ഡര്‍ സ്റ്റഡീസ്/വിമന്‍സ് സ്റ്റഡീസ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി 22-45. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04682 350229.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments