മങ്കൂഴിപ്പടി റോഡിലെ നെല്ലിമൂട് നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന കെ എസ് ആർ റ്റി സി ബസ് റൂട്ട് അഡ്വ. വർഗീസ് മാമ്മൻ എം. എൽ. എയുടെ ഇടപെടൽ മൂലം
യാഥാർഥ്യമായി. ഇത് സംബന്ധിച്ചു മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, മോൻസി പ്ലാച്ചിറ, സജി മേക്കരിങ്ങാട്ട് എന്നിവർ എം എൽ എക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ബസ് റൂട്ട് അനുവദിച്ചത്. തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിക്കുള്ള ബസിന് നെല്ലിമൂട് ജംഗ്ഷനിൽ നൽകിയ സ്വീകരണത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലൈല അലക്സാണ്ടർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, പഞ്ചായത്ത് അംഗങ്ങങ്ങളായ സന്തോഷ് ചാമക്കാല, ഷൈനി ഫിലിപ്പ്, നെല്ലിമൂട് പൗരസമതി പ്രസിഡന്റ് മോൻസി പ്ലാച്ചിറ, സജി മേക്കരിങ്ങാട്ട്, വിജി കിഴക്കയിൽ, എബി ഞാറാക്കോടൻ, ജീമോൻ ചേറ്റേടം തുടങ്ങിയവർ പ്രസംഗിച്ചു
എം. എൽ. എ. അഡ്വ. വർഗീസ് മാമ്മന്റെ ഇടപെടൽ നെല്ലിമൂട് നിവാസികളുടെ യാത്രാ ക്ളേശത്തിന് പരിഹാരം
RELATED ARTICLES

