Wednesday, October 7, 2026
Home Blog Page 31

ഹിറ്റടിച്ച് സർവ്വം മായ: നിവിൻ പോളിയുടെ തിരിച്ചുവരവ്

0

സര്‍വം മായ തിയേറ്ററിലും ഒടിടിയിലും ഒരുപോലെ വിജയമായി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളി നായകനായി എത്തിയപ്പോൾ ബോക്‌സ് ഓഫീസില്‍ 151 കോടി രൂപ നേടി വമ്പന്‍ കുതിപ്പ് നേടി. ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രം നിവിന്‍റെ ശക്തമായ തിരിച്ചു വരവായി ആരാധകര്‍ വിലയിരുത്തുന്നു.

റിയ ഷിബു അവതരിപ്പിച്ച ‘ഡെലൂലു’ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് സൂര്യയും ജ്യോതികയും റിയയ്ക്കും സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരന്‍ക്കും സര്‍പ്രൈസ് സമ്മാനം നല്‍കിയിരുന്നു.

ഇപ്പോള്‍ നിവിന്‍ പോളിക്കും താരദമ്പതികളുടെ അഭിനന്ദനസമ്മാനം ലഭിച്ചു. പ്രഭേന്ദു എന്ന കഥാപാത്രത്തിന്റെ ഫോട്ടോയോടൊപ്പം സമ്മാനം ഒരുക്കിയിരുന്നു. നിവിന്‍റെ പ്രകടനം പ്രത്യേകമാണെന്നും ചിത്രം ആദ്യാവസാനം വരെ എന്‍ഗേജിംഗാണെന്നും അവർ കത്തിൽ കുറിച്ചു. മുന്നോട്ടുള്ള യാത്രയില്‍ ഓര്‍മ്മിക്കപ്പെടുന്ന കൂടുതല്‍ കഥാപാത്രങ്ങള്‍ ലഭിക്കട്ടെയെന്നും ആശംസിച്ചു.

ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍ത്താഫ് സലിം, പ്രീതി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവര്‍ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നു.

എ ഐ ഉച്ചകോടിയിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

0

ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ടോപ്ലെസ് പ്രതിഷേധം നടത്തിയതായി ആരോപിച്ച് ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ് അംഗങ്ങളെന്ന് അവകാശപ്പെട്ട പത്ത് പേരെ ദല്‍ഹി പോലിസ് കസ്റ്റഡിയിൽെടുത്തു. സംഭവം നടന്നത് Bharat Mandapam വേദിയിലാണ്.

ക്യുആർ കോഡ് ചെയ്ത പാസുകൾ ഉപയോഗിച്ചാണ് പ്രതിഷേധക്കാർ പ്രവേശിച്ചതെന്നാണ് വിവരം. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യലിനായി തിലക് മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പ്രതിഷേധത്തെ “ദേശീയ നാണക്കേട്” എന്ന് വിമർശിച്ചു. പ്രതിഷേധം ജനാധിപത്യാവകാശമാണെന്ന് ഉദയബാനു ചിബ്  പ്രതികരിച്ചു.

സംഭവത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ട്രംപിന് സുപ്രീം കോടതിയിൽ വൻ തിരിച്ചടി; ആഗോള തരിഫുകൾ നിയമവിരുദ്ധമെന്ന് വിധി

0

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ ട്രംപ് ഏർപ്പെടുത്തിയ ആഗോള തരിഫുകൾക്കെതിരെ യു.എസ്. സുപ്രീം കോടതിയുടെ കനത്ത വിധി. തരിഫുകൾ ചുമത്താൻ പ്രസിഡന്റിന് നിയമപരമായ വ്യക്തമായ അധികാരമില്ലെന്ന് വ്യക്തമാക്കി Supreme Court of the United States അവ റദ്ദാക്കി.

1977-ലെ International Emergency Economic Powers Act (IEEPA) എന്ന നിയമം ഉപയോഗിച്ചാണ് ട്രംപ് നിരവധി രാജ്യങ്ങൾക്കെതിരെ വൻ ഇറക്കുമതി നികുതികൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ആ നിയമം ദേശീയ അടിയന്തരാവസ്ഥകളിൽ വ്യാപാരം നിയന്ത്രിക്കാൻ അനുവദിക്കുന്നതേയുള്ളൂ; തരിഫുകൾ ചുമത്താനുള്ള വ്യക്തമായ അധികാരം അതിൽ ഇല്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കിയതിങ്ങനെ:
“തരിഫുകൾ ഏർപ്പെടുത്തുന്നത് കോൺഗ്രസിന്റെ വ്യക്തമായ അംഗീകാരത്തോടെയാണ് സാധ്യമാകേണ്ടത്. പ്രസിഡന്റിന് സ്വമേധയാ അത് ചെയ്യാനാവില്ല.”

എന്താണ് ഈ വിധിയുടെ പ്രസക്തി?

ട്രംപിന്റെ രണ്ടാം കാലഘട്ടത്തിലെ സാമ്പത്തിക നയങ്ങളുടെ പ്രധാന ആയുധമായിരുന്നു ഈ തരിഫുകൾ. ചൈന, ഇന്ത്യ, മെക്സിക്കോ അടക്കമുള്ള നിരവധി രാജ്യങ്ങൾക്ക് മേൽ കനത്ത നികുതി ചുമത്തി അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണെന്നായിരുന്നു ട്രംപിന്റെ വാദം.

പക്ഷേ, ഈ നടപടികൾ ആഗോള വ്യാപാര രംഗത്ത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. പല രാജ്യങ്ങളും പ്രതികാര തരിഫുകൾ ഏർപ്പെടുത്തിയതോടെ “വ്യാപാര യുദ്ധം” എന്ന പദം ലോകമെമ്പാടും ചര്‍ച്ചയായി.

ഇപ്പോൾ സുപ്രീം കോടതിയുടെ ഈ വിധി ആ നയങ്ങൾക്ക് നിയമപരമായ അടിത്തറ തളർത്തുകയാണ്. ഇതിലൂടെ കോടിക്കണക്കിന് ഡോളറുകളുടെ വരുമാനവും ബാധിക്കപ്പെടാം.

ഇനി എന്ത്?

ട്രംപ് ഈ വിധിയെ വിമർശിച്ചിട്ടുണ്ടെങ്കിലും, കോടതി വിധി ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ ഇത്തരം വ്യാപക തരിഫുകൾ വീണ്ടും ഏർപ്പെടുത്താൻ കഴിയില്ലെന്നതാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള വിപണികൾ ഈ തീരുമാനത്തെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ അമേരിക്കയുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കിത് ആശ്വാസമാകാമെന്ന പ്രതീക്ഷയും ഉയരുന്നു.

 

വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാ പിഴവ്; മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി വീണാ ജോർജ്

0

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നടന്ന ഗുരുതര ചികിത്സാ പിഴവിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി Veena George വ്യക്തമാക്കി. അഞ്ചു വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച സംഭവത്തിൽ വിദഗ്ധ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
സംഭവം നടന്നത് ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ്. പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിന്റെ വയറ്റിലാണ് ആർട്ടറി ഫോഴ്‌സ്‌പ്സ് കണ്ടെത്തിയത്. 2021-ൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചു വർഷത്തോളമായി ഇവർ കടുത്ത വയറുവേദന അനുഭവിച്ചുവരികയായിരുന്നു.
വിവാദ പ്രസ്താവനയ്ക്ക് മന്ത്രിയുടെ പ്രതികരണം
വിഷയത്തിൽ വിവാദവും വിചിത്രവുമായ വാദങ്ങൾ ഉന്നയിച്ച ഡോ. ലളിതാംബികയെ മന്ത്രി രൂക്ഷമായി വിമർശിച്ചു. “ഈ ഉപകരണം 50 വർഷം വയറ്റിൽ കിടന്നാലും ഒന്നും സംഭവിക്കില്ല” എന്ന പ്രസ്താവന തള്ളിക്കളഞ്ഞ മന്ത്രി, “തങ്ങളുടെ ശരീരത്തിലാണ് ഇങ്ങനെ ഇരിക്കുന്നതെങ്കിൽ അനുവദിക്കുമോ? ഇതിനെ നിസ്സാരവൽക്കരിക്കാൻ അനുവദിക്കില്ല” എന്ന് പ്രതികരിച്ചു.
ശസ്ത്രക്രിയ നടത്തുമ്പോഴും അതിനുശേഷവും രോഗിയുടെ കാര്യത്തിൽ ഡോക്ടർക്കുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം ശക്തമാക്കും
• ശസ്ത്രക്രിയ നടന്ന സമയത്ത് സ്‌ക്രബ് നഴ്‌സ് ഇല്ലായിരുന്നുവെന്ന വാദം പരിശോധിക്കും.
• ഒരു ഓപ്പറേഷൻ തിയേറ്ററിൽ സ്‌ക്രബ് നഴ്‌സ് ഇല്ലാതെ ശസ്ത്രക്രിയ നടന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.
• ഡോക്ടറുടെ വീട്ടിലെത്തി പണം നൽകിയെന്ന കുടുംബത്തിന്റെ ആരോപണവും പരിശോധിക്കും.
• മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതുമായി ബന്ധപ്പെട്ടും പരിശോധന ഉണ്ടാകും.
വിദഗ്ധ സമിതി ഇന്ന് തന്നെ കോളജിൽ പരിശോധന ആരംഭിക്കും. നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുമെന്നും വിരമിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പോലീസിന് കൈമാറി ക്രിമിനൽ നടപടികൾ ആവശ്യമാണോ എന്ന് പരിശോധിക്കും.
ഉഷയുടെ മകനുമായി സംസാരിച്ചുവെന്നും കുടുംബത്തിന് എല്ലാ സഹായവും ഉറപ്പുനൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇപ്പോൾ കൊച്ചി അമൃതയിൽ ചികിത്സയിൽ കഴിയുന്ന ഉഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശസ്ത്രക്രിയ ഉടൻ നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം; ഡോക്ടർക്ക് സസ്പെൻഷൻ

0

ആലപ്പുഴ: അഞ്ചു വർഷം മുൻപ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയുടെ വയറ്റിനുള്ളിൽ ശസ്ത്രക്രിയാ ഉപകരണം മറന്നുവെച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ സസ്പെൻഷൻ നടപടി. Directorate of Medical Education, Kerala ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.
സംഭവം നടന്നത് ആലപ്പുഴ ഗവ: മെഡിക്കല്‍ കോളേജിലാണ്. പുന്നപ്ര സ്വദേശിനി ഉഷ ജോസഫിന് 2021 മെയ് മാസത്തിൽ ഗർഭാശയ ഫൈബ്രോയിഡ് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തുടർച്ചയായ വയറുവേദന അനുഭവപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു.
പലതവണ അതേ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും വേദനയുടെ കാരണം കണ്ടെത്താനായില്ലെന്ന് മകൻ ഷിബിൻ ആരോപിച്ചു. അടുത്തിടെ മറ്റൊരു ഡോക്ടറെ സമീപിച്ചതിനെ തുടർന്ന് നടത്തിയ എക്സ്-റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ ആർട്ടറി ഫോഴ്‌സ്‌പ്സ് കണ്ടെത്തിയത്.
ശസ്ത്രക്രിയാ ഉപകരണം നീക്കം ചെയ്യുന്നതിനായി രോഗിയെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ 2021-ൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദ ജെയെ സസ്പെൻഡ് ചെയ്തു. നിലവിൽ തിരുവനന്തപുരം ഗവ: മെഡിക്കല്‍ കോളേജിൽ ഗൈനക്കോളജി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

മെഡിക്കൽ ക്യാമ്പ് നടത്തി

0

 

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായി ജോജു ജോർജ് ലവേർസ് ക്ലബ്‌ ടീം ഖത്തറും 98.6 റേഡിയോ മലയാളം FM ,ചേർന്ന് *13 ഫെബ്രുവരി 2026 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെ Dr. kutty’s മെഡിക്കൽ സെൻ്ററിൽ വെച്ച് സൗജന്യ രോഗ നിർണ്ണയ -വൈദ്യ പരിശോധന ക്യാമ്പിൽ നൂറോളം സാധാരണ പ്രവാസികൾ പ്രയോജനപ്പെടുത്തി.

പ്രശസ്ത ഡോക്ടർ കൃഷ്ണൻകുട്ടി
ക്യാമ്പിന് നേതൃത്വം നൽകുകയും ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു.

സാമൂഹിക പ്രവർത്തകനും ലോകകേരള സഭ മെമ്പറുമായ്
ശ്രീ .അബ്ദുൽ റഊഫ് കൊണ്ടോട്ടി, ,ജോജു ജോർജ് ലൗ വേഴ്സ് ക്ലബ് ഖത്തർ കോർ മെംബേർസ് ,സൂരജ് ലോഹി ,നിഖിൽ ദാസ് ,സുബൽ ,ശ്രീജേഷ് ,അമിൻ ,ഷിനോബ് ,നയന ,സുബിൻ എന്നിവർ ക്യാമ്പിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സർക്കാരും അക്കാദമിയും അപമാനിച്ചെന്ന് മുൻ ചെയർമാൻ നടൻ പ്രേംകുമാർ

0

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സർക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാർ. എന്തിനാണ് മാറ്റിയതെന്ന് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ല.. ആശാസമരവുമായി ബന്ധപ്പെട്ട പരാമർശമാണ് കാരണമെന്ന് മാറ്റിയതെന്ന് മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. യാത്രയപ്പ് നൽകാൻ പോലും തയ്യാറായില്ല. സച്ചിദാനന്ദനോട് കാണിക്കുന്നതല്ല തന്നോട് കാണിക്കുന്നത്. പറഞ്ഞുവിടുമ്പോൾ മാന്യത കാണിക്കാമായിരുന്നെന്നും പ്രേംകുമാർ പറഞ്ഞു.

അതേസമയം പ്രേംകുമാറിന്‍റെ ആരോപണങ്ങൾ തള്ളി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. അഭിപ്രായപ്രകടനങ്ങുടെ പേരിൽ പ്രേംകുമാറിനെ ഒഴിവാക്കുകയോ സ്ഥാനത്തുനിന്ന് മാറ്റുകയോ ചെയ്തിട്ടില്ല.. ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയത്. അക്കാദമി ചെയർമാൻ ഇൻ ചാർജ് എന്ന നിലയിൽ പ്രേംകുമാർ മികച്ച പ്രവർത്തനമാണ് നടത്തിയത്. പദവി ഒഴിയുന്ന സംബന്ധിച്ച് വിവരം കൈമാറുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബാറുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിക്കുകയല്ല, ഏകീകരിക്കുകയാണ് ചെയ്തതെന്ന് മന്ത്രി എം.ബി രാജേഷ്

0

വർദ്ധിപ്പിച്ച സമയം ഏകീകരിച്ചത് മദ്യത്തിന്റെ ലഭ്യത വർദ്ധിപ്പിച്ച് വ്യാപകമാക്കാനെന്ന് പ്രതിക്ഷവും , മദ്യവർജ്ജന സംഘടനകളും

ബാറുകളുടെ പ്രവൃത്തിസമയം വര്‍ധിപ്പിച്ചതില്‍ ന്യായീകരണവുമായി മന്ത്രി എം.ബി രാജേഷ്. സമയം ദീര്‍ഘിപ്പിച്ചുവെന്നത് ശരിയല്ല, സമയം ഏകീകരിക്കുകയാണ് ചെയ്തതെന്നും ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തെ ഏര്‍പ്പാടാക്കിയ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു. സമയം കൂട്ടുന്നതില്‍ പ്രതിപക്ഷത്തിനും അനുകൂല നിലപാടായിരുന്നു. ഫയല്‍ നീങ്ങിയതില്‍ കാലതാമസം ഉണ്ടായതിനാലാണ് തീരുമാനം വൈകിയതെന്നും എം.ബി രാജേഷ് പറഞ്ഞു.

‘ബാറുകളുടെ സമയം ഏകീകരിച്ചതുമായി ബന്ധപ്പെട്ട് സമയം ദീര്‍ഘിപ്പിച്ചുവെന്ന് പറയുന്നത് ശരിയല്ല. ടൂറിസം ഡസ്റ്റിനേഷനില്‍ നേരത്തെ ഏര്‍പ്പെടുത്തിയ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണുണ്ടായത്. ഇതിലെ വിവേചനത്തിനെതിരെ ആക്ഷേപം ഉണ്ടായിരുന്നു. പുതിയ തീരുമാനമല്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സമയക്രമം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. കേരളത്തിലെ ഉയര്‍ന്ന ലൈസന്‍സും പരിഗണിച്ചിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടുതല്‍ ഫീസ് അടച്ചാല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ബന്ധപ്പെട്ട ഫയലുകള്‍ നീങ്ങിയതില്‍ കാലതാമസം ഉണ്ടായെന്നത് ശരിയാണ്. അതിനാലാണ് തീരുമാനം വൈകിയത്.’ മന്ത്രി പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും

0

നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസ് കൂടുതൽ സീറ്റുകളിൽ മത്സരിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങൾ ഏറ്റെടുക്കാനാണ് കോൺഗ്രസ് തീരുമാനം. എംപിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച മണ്ഡലങ്ങളിൽ ഇത്തവണ കോൺഗ്രസാണ് മത്സരിക്കുക

മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എം.എ യൂസഫലി

0

മദ്ധ്യപൂർവ്വ ദേശത്തെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എം.എ യൂസഫലി. റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ മിഡിൽ ഈസ്റ്റ് ഓന്ത്രോപ്രിണർ (Middle East Entrepreneur) ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവർ ആദ്യ അഞ്ചിൽ ഇടം നേടി.