തൊഴിലുറപ്പ് തൊഴിലാളികൾ
വീണ്ടും സമര മുഖത്തിറങ്ങേണ്ട സ്ഥിതിയാണ്.വി.ബി.ജി. റാംജി എന്ന കരിനിയമംഈ പദ്ധതി ഇല്ലാതാകുന്നതിന് ഇടയാക്കും.
ജൂലായ് 1 മുതൽ പുതിയ മാർഗരേഖ പ്രകാരം തൊഴിൽ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
ഒരു പഞ്ചായത്തിലും എന്ത് ചെയ്യണ മെന്ന് ഒരു വ്യക്തതയുമില്ല.
60% വിഹിതം കേന്ദ്രമാണ് വക്കുന്നത്.
40% സംസ്ഥാനവും വഹിക്കണമെന്നാണ് പുതിയ നിയമം.മുമ്പ് 90% വും കേന്ദ്രവിഹിതമായിരുന്നു.
125 ദിവസം ജോലി നൽകുമെന്ന് പറഞ്ഞകേന്ദ്ര സർക്കാർ
25 ദിവസം ജോലി ലഭിക്കാനുള്ള തുക പോലും അനുവദിച്ചിട്ടില്ല..
കേരളത്തിന് ഏകദേശം
3300 കോടി മാത്രം
സംസ്ഥാനമാകട്ടെ 2250 കോടി യെങ്കിലും വക്കണം.
യു ഡി എഫ് സർക്കാർ 1400 കോടി മാത്രമേ ബഡ്ജറ്റിൽ പറയുന്നുള്ളു…
പഞ്ചായത്തിൽ പോയി അപേക്ഷ കൊടുത്ത് 15 ദിവസത്തിനുള്ളിൽ ജോലി കിട്ടുന്നതായിരുന്നു മുൻ വ്യവസ്ഥ.
ഏതൊക്കെ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുമെന്നത് പഞ്ചായത്തിന് തീരുമാനിക്കാമായിരുന്നു എന്നതും മാറുന്നു. ഇനി അതുംകേന്ദ്രം നിശ്ചയിക്കുന്ന സമിതി തീരുമാനിക്കും.
പുതിയ നിയമമനുസരിച്ച് കഠിനാധ്വാന സ്വഭാവമുള്ള ജോലികളും,
സാധന ഘടകങ്ങൾ മാത്രംഉപയോഗിച്ച് ചെയ്യാവുന്ന പ്രവൃത്തികൾ ആണ് ഏറെയും .ഫലത്തിൽ കരാർകാർ തൊഴിലുറപ്പും കയ്യടക്കും.വേറെയും ഒരു പാട്ചതിക്കുഴികൾ ഈ നിയമത്തിലുണ്ട്.
ഏറവും കൂടുതൽ തൊഴിൽ നൽകിയിരുന്നകേരളത്തിലെ ഗ്രാമങൾ
വികസിതമായ നഗര തുല്യമെന്ന മാനദണ്ഡത്തിൽ പെടുത്തി തൊഴിലുറപ്പ് ഒഴിവാക്കി ഇല്ലാതാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
കാർഷികവൃത്തിയിലെ പല പ്രവൃത്തികളുംലൈഫ്ഉൾപ്പെടെഗുണഭോക്താക്കളേയും പുതിയ പദ്ധതി ഒഴിവാക്കി.
125 ദിവസം ജോലി കൊടുക്കാൻ കേന്ദ്രം 4ലക്ഷം കോടി രൂപയെങ്കിലും വച്ചാലെ തൊഴിൽ നൽകാനാവൂ എന്നിരിക്കേ എങ്ങനെയാണ്78000 കോടി രൂപക്ക് തൊഴിൽ നൽകാനാകുന്നത്..
സംസ്ഥാനങൾ ആനുപാതികമായി
40% വക്കുകയും വേണം.
മുൻകൂട്ടി വച്ചാലെ കേന്ദ്രം പണം തരൂ.
എന്നാൽ എല്ലാ കാര്യത്തിലുമെന്ന പോലെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരുമായി സന്ധിചെയ്ത് മതിയായ പണം വക്കാതെ മുമ്പോട്ട് പോവുകയാണ് കേരള സർക്കാർ.
കേരളത്തിൽ
തൊഴിലുറ പ്പിനെ സംരക്ഷിച്ച്
പരമാവധി പേർക്ക്തൊഴിൽ നൽകാനും
100 ദിവസം ജോലി ലഭിച്ചവർക്ക് ഓണക്കാലത്ത് 1200 രൂപ നൽകിയതും, ഇൻഡ്യയിലാദ്യമായി
മഹാത്മാഅയ്യ ങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും, ക്ഷേമനിധി നടപ്പാക്കിയതും കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകിയ
എൽഡിഎഫ് സർക്കാർ ആയിരുന്നു എന്നത്
പ്രത്യേകം ഓർക്കണ്ടതുണ്ട്.
എന്നാൽ ഇക്കാര്യത്തിലെല്ലാം നയപ്രഖ്യാപനം മുതൽ ബഡ്ജറ്റ് വരെ
യുഡിഎഫ് സർക്കാർ ബോധപൂർവമായ മൗനത്തിലാണ്.
ഈ ഘട്ടത്തിൽ സമരമല്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാർഗമില്ല.
വി. ബി.ജി. റാംജി കരിനിയമത്തിന്റെ മറവിൽ തൊഴിലുറപ്പിനെ തകർക്കുന്ന
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സമീപനം തിരുത്തണമെന്നും
ഏറ്റവും പാവപ്പെട്ടരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക്
ജൂലായ് 1 മുതൽ 125 ദിവസം ജോലി നൽകണമെന്നും ആവശ്യപ്പെട്ട്
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നാറാണംമൂഴി പോസ്റ്റ്‌ഓഫീസ് ധർണ സി പി ഐ ( എം )ഏരിയ കമ്മറ്റി അംഗം എസ് ആർ സന്തോഷ് കുമാർ, ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ എൻ ആർ ഇ ജി പഞ്ചായത്ത് സെക്രട്ടറി മഞ്ജു വിനോദ്, പ്രസിഡന്റ് തങ്കമ്മ രാജേന്ദ്രൻ, എൽ സി മെമ്പർമാരായ ഷിബിൻ രാജ്, അമൽ വിക്രം, വത്സമ്മ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേത്രത്വത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി

തൊഴിലുറപ്പ് തൊഴിലാളികൾ
വീണ്ടും സമര മുഖത്തിറങ്ങേണ്ട സ്ഥിതിയാണ്.
വി.ബി.ജി. റാംജി എന്ന കരിനിയമം
ഈ പദ്ധതി ഇല്ലാതാകുന്നതിന് ഇടയാക്കും.
ജൂലായ് 1 മുതൽ പുതിയ മാർഗരേഖ പ്രകാരം തൊഴിൽ ലഭിക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
ഒരു പഞ്ചായത്തിലും എന്ത് ചെയ്യണ മെന്ന് ഒരു വ്യക്തതയുമില്ല.
60% വിഹിതം കേന്ദ്രമാണ് വക്കുന്നത്.
40% സംസ്ഥാനവും വഹിക്കണമെന്നാണ് പുതിയ നിയമം.
മുമ്പ് 90% വും കേന്ദ്രവിഹിതമായിരുന്നു.
125 ദിവസം ജോലി നൽകുമെന്ന് പറഞ്ഞ
കേന്ദ്ര സർക്കാർ
25 ദിവസം ജോലി ലഭിക്കാനുള്ള തുക പോലും അനുവദിച്ചിട്ടില്ല..
കേരളത്തിന് ഏകദേശം
3300 കോടി മാത്രം
സംസ്ഥാനമാകട്ടെ 2250 കോടി യെങ്കിലും വക്കണം.
യു ഡി എഫ് സർക്കാർ 1400 കോടി മാത്രമേ ബഡ്ജറ്റിൽ പറയുന്നുള്ളു…
പഞ്ചായത്തിൽ പോയി അപേക്ഷ കൊടുത്ത് 15 ദിവസത്തിനുള്ളിൽ ജോലി കിട്ടുന്നതായിരുന്നു മുൻ വ്യവസ്ഥ.
ഏതൊക്കെ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുമെന്നത് പഞ്ചായത്തിന് തീരുമാനിക്കാമായിരുന്നു എന്നതും മാറുന്നു. ഇനി അതുംകേന്ദ്രം നിശ്ചയിക്കുന്ന സമിതി തീരുമാനിക്കും.
പുതിയ നിയമമനുസരിച്ച് കഠിനാധ്വാന സ്വഭാവമുള്ള ജോലികളും,
സാധന ഘടകങ്ങൾ മാത്രംഉപയോഗിച്ച് ചെയ്യാവുന്ന പ്രവൃത്തികൾ ആണ് ഏറെയും .
ഫലത്തിൽ കരാർകാർ തൊഴിലുറപ്പും കയ്യടക്കും.
വേറെയും ഒരു പാട്
ചതിക്കുഴികൾ ഈ നിയമത്തിലുണ്ട്.
ഏറവും കൂടുതൽ തൊഴിൽ നൽകിയിരുന്നകേരളത്തിലെ ഗ്രാമങൾ
വികസിതമായ നഗര തുല്യമെന്ന മാനദണ്ഡത്തിൽ പെടുത്തി തൊഴിലുറപ്പ് ഒഴിവാക്കി ഇല്ലാതാക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
കാർഷികവൃത്തിയിലെ പല പ്രവൃത്തികളും
ലൈഫ് ഉൾപ്പെടെ ഗുണഭോക്താക്കളേയും പുതിയ പദ്ധതി ഒഴിവാക്കി.
125 ദിവസം ജോലി കൊടുക്കാൻ കേന്ദ്രം 4ലക്ഷം കോടി രൂപയെങ്കിലും വച്ചാലെ തൊഴിൽ നൽകാനാവൂ എന്നിരിക്കേ എങ്ങനെയാണ്78000 കോടി രൂപക്ക് തൊഴിൽ നൽകാനാകുന്നത്..
സംസ്ഥാനങൾ ആനുപാതികമായി
40% വക്കുകയും വേണം.
മുൻകൂട്ടി വച്ചാലെ കേന്ദ്രം പണം തരൂ.
എന്നാൽ എല്ലാ കാര്യത്തിലുമെന്ന പോലെ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരുമായി സന്ധിചെയ്ത് മതിയായ പണം വക്കാതെ മുമ്പോട്ട് പോവുകയാണ് കേരള സർക്കാർ.
കേരളത്തിൽ
തൊഴിലുറ പ്പിനെ സംരക്ഷിച്ച്
പരമാവധി പേർക്ക്തൊഴിൽ നൽകാനും
100 ദിവസം ജോലി ലഭിച്ചവർക്ക് ഓണക്കാലത്ത് 1200 രൂപ നൽകിയതും, ഇൻഡ്യയിലാദ്യമായി
മഹാത്മാഅയ്യ ങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയതും, ക്ഷേമനിധി നടപ്പാക്കിയതും കേരളത്തിലെ പിണറായി വിജയൻ നേതൃത്വം നൽകിയ
എൽഡിഎഫ് സർക്കാർ ആയിരുന്നു എന്നത്
പ്രത്യേകം ഓർക്കണ്ടതുണ്ട്.
എന്നാൽ ഇക്കാര്യത്തിലെല്ലാം നയപ്രഖ്യാപനം മുതൽ ബഡ്ജറ്റ് വരെ
യുഡിഎഫ് സർക്കാർ ബോധപൂർവമായ മൗനത്തിലാണ്.
ഈ ഘട്ടത്തിൽ സമരമല്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാർഗമില്ല.
വി. ബി.ജി. റാംജി കരിനിയമത്തിന്റെ മറവിൽ തൊഴിലുറപ്പിനെ തകർക്കുന്ന
കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സമീപനം തിരുത്തണമെന്നും
ഏറ്റവും പാവപ്പെട്ടരായ തൊഴിലുറപ്പ് തൊഴിലാളികൾക്ക്
ജൂലായ് 1 മുതൽ 125 ദിവസം ജോലി നൽകണമെന്നും ആവശ്യപ്പെട്ട്
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നാറാണംമൂഴി പോസ്റ്റ്‌ഓഫീസ് ധർണ സി പി ഐ ( എം )ഏരിയ കമ്മറ്റി അംഗം എസ് ആർ സന്തോഷ് കുമാർ, ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ എൻ ആർ ഇ ജി പഞ്ചായത്ത് സെക്രട്ടറി മഞ്ജു വിനോദ്, പ്രസിഡന്റ് തങ്കമ്മ രാജേന്ദ്രൻ, എൽ സി മെമ്പർമാരായ ഷിബിൻ രാജ്, അമൽ വിക്രം, വത്സമ്മ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു
കാണ്മാനില്ല

- കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന സുവർണ്ണ ( വയസ്സ്56) അരുൺ വിലാസം കലഞ്ഞൂർ(PO) കലഞ്ഞൂർ എന്നയാളെ 12.06.2026 വൈകുന്നേരം മുതൽ കലഞ്ഞൂർ നിന്നും കാണാതായിരിക്കുന്നു. ഇക്കാര്യത്തിന് കൂടൽ പോലീസ് സ്റ്റേഷൻ ക്രൈം. 327/2026 , U/S 57 of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.
SI Koodal – 9497980234
Koodal P.S- 9497907831
04734 270100
ഓപ്പറേഷൻ തൂഫാൻ

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം ഞങ്ങളെ അറിയിക്കൂ.
(വാട്സ്ആപ്പ് നമ്പർ)
9995966666
(വിളിച്ച് അറിയിക്കാം)
9497979794
9497927797
വിവരം നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമായിരിക്കും.
ഒറ്റയ്ക്കായിരുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
റാന്നിയിൽവീട്ടിൽ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി കരികുളം മുക്കാലുമൺ പുന്നക്കാട്ട് വീട്ടിൽ ഗിരീഷ് തങ്കപ്പൻ (37) എന്നയാളാണ് റാന്നി പോലീസിന്റെ പിടിയിലായത്. മധ്യവയസ്കയായ സ്ത്രീ മാത്രമുള്ള വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും വസ്ത്രം ഉൾപ്പെടെ വലിച്ചുകീറുകയും ചെയ്തു എന്നതാണ് കേസ്. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് പ്രതി ഇത്തരത്തിൽ അക്രമം നടത്തിയത്. കേസ് രജിസ്റ്റർ ചെയ്ത റാന്നി പോലീസ് അന്വേഷണം നടത്തി വളരെ വേഗം പ്രതിയെ പിടികൂടി. റാന്നി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ പ്രജീഷ് ശശി, എസ് ഐ കൃഷ്ണകുമാർ എസ് സി പി ഒ സോണി മോൻ സി പി ഒ ജിബിൻ ദാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട ഓമല്ലൂർ എലോഹിം വർഷിപ്പ് സെന്ററിലെ പീഡനത്തിലെ കേസിൽ മൂന്നുപേർ അറസ്റ്റിലായി
പത്തനംതിട്ട ഇലവുംതിട്ട യിൽ ഓമല്ലൂർ ഊന്നുകല്ല് വെട്ടോലിമല എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന എലോഹിം വർഷിപ് സെന്ററിൽ താമസിച്ചു പഠിച്ചുവന്നിരുന്ന കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതികളായ മൂന്നു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ ചെന്നീർക്കര മുട്ടത്തുക്കോണം സ്വദേശി പുല്ലാമല ഇരുന്ന കുഴിക്കൽ പുതുവേലിൽ വീട്ടിൽ ലാസർ മകൻ റെജി സോളമൻ (42) , പത്തനംതിട്ട പ്രമാടം മല്ലശ്ശേരി വട്ടക്കുളഞ്ഞി എന്ന സ്ഥലത്ത് ചരിവ് കാലായിൽ വീട്ടിൽ ബാബു തോമസ് മകൻ ബെന്നി ബാബു (38) , കൊല്ലം ജില്ലയിൽ പൂയപ്പള്ളി കാറ്റാടി മരുതമൺപള്ളി എന്ന സ്ഥലത്ത് ബിജോ ഭവനം വീട്ടിൽ കുഞ്ഞുമോൻ മകൻ സിജോ കുഞ്ഞുമോൻ (34) എന്നിവരെയാണ് ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി അമ്പലമേട് സ്വദേശിയായ 17 കാരനെ അതിക്രൂരമായി മർദ്ദിച്ച കേസിൽ ഇവരെ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം എരുമേലി സ്വദേശിയായ 15 കാരനെ 2025 ഡിസംബർ മാസം മോഷണക്കുറ്റം ആരോപിച്ച് പലതവണ ഉപദ്രവിച്ചതായി പരാതി വരികയും ഇതിലും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ മൂന്നുപേർ തന്നെയാണ് ആ കേസിലും പ്രതികൾ ആയിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ന്റെ നിർദ്ദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ഇന്ന് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മൂന്നു പ്രതികളെയും ഇലവുംതിട്ട പോലീസ് പിടികൂടി. ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ അനീഷ് കരിം , എസ് ഐ ഉണ്ണികൃഷ്ണൻ , SCPO മാരായ ധനൂപ് , ശ്രീരാജ് സി പി ഒ മാരായ അജിത്ത്, വിഷ്ണു എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
ക്യാഷ് അവാര്‍ഡ്/ലാറ്ററല്‍ എന്‍ട്രി/വാഹനം ആവശ്യമുണ്ട്/നിയമനം/സൗജന്യ നിയമസഹായ ക്ലിനിക്/മീഡിയ അക്കാദമിയില്‍ പ്രവേശനം/വായ്പ പദ്ധതി/റാങ്ക് പട്ടിക റദ്ദായി/തൊഴിലധിഷ്ഠിതകോഴ്സുകളിലേക്ക്പ്രവേശനം/യോഗ പരിശീലകരെ ആവശ്യമുണ്ട്/സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം/പോളിടെക്നിക് പ്രവേശനം/പോളിടെക്നിക് പ്രവേശനം

ഫാര്‍മസിസ്റ്റ് താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – പ്രീ ഡിഗ്രി/പ്ലസ് ടു/വി ച്ച് എസ് ഇ, ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായ പരിധി 45. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ് ഉള്‍പ്പടെ റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി ജൂണ്‍ 23, ഫോണ്‍: 9188522990.
(പിഎന്‍പി 943/2026)
താല്‍ക്കാലിക നിയമനം
പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് എസ് ടി ഇംഗ്ലീഷ്, എച്ച് എസ് എസ് ടി മലയാളം ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിയമനത്തിനായി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപന നൈപുണ്യവുമുള്ള അപേക്ഷകര്‍ക്ക് അഭിമുഖത്തില്‍ വെയിറ്റേജ് മാര്‍ക്കുണ്ട്.
അപേക്ഷകര്‍ യോഗ്യത, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പുകള്‍ സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, തോട്ടമണ്‍, റാന്നി 689672 വിലാസത്തിലോ rannitdo@gmail.com ലോ അപേക്ഷിക്കണം. ഇ മെയിലില്‍ അപേക്ഷിക്കുന്നവര്‍ വ്യക്തമായ രേഖ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 24. ഫോണ്‍: 04735 227703.
പോളിടെക്നിക് പ്രവേശനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (10 മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ ആന്റ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിറ്റ്നസ് ട്രെയിനിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം) കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 7736220294, 7907114230..
സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ആണ്‍കുട്ടികള്‍), ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ ആയി നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത് (പുരുഷന്‍ – ഒന്ന്, സ്ത്രീ – ഒന്ന്).
അപേക്ഷകര്‍ എം.എ സൈക്കോളജി/എം.എസ്.ഡബ്ലു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം), എം.എസ്.സി സൈക്കോളജി യോഗ്യതയുള്ളവര്‍ ആയിരിക്കണം. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 2026 ജനുവരി ഒന്നില്‍ 25 – 45 നും ഇടയില്‍. നിയമന കാലാവധി 2027 മാര്‍ച്ച് 31 വരെ. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, ആധാര്‍കാര്‍ഡ് എന്നിവയുടെ അസ്സല്‍ സഹിതം ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, തോട്ടമണ്‍ റാന്നി, പത്തനംതിട്ട കാര്യാലയത്തില്‍ ജൂണ്‍ 20 രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04735 227703.
യോഗ പരിശീലകരെ ആവശ്യമുണ്ട്
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ടായ ‘രണ്ടാം ബാല്യം പദ്ധതി 2026-27‘ ലേക്ക് യോഗ പരിശീലകരെ ആവശ്യമുണ്ട്. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പുകളുമായി ജൂണ്‍ 22 രാവിലെ 11 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2610016, 9447680851.
റാങ്ക് പട്ടിക റദ്ദായി
കേരള പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 593/23) തസ്തികയിലേക്ക്
2025 ഏപ്രില്‍ 16 ല്‍ നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 319/2025/ഡി ഒ എച്ച് ) ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി കേരള പബ്ലിക സര്‍വീസ് കമ്മീഷന്‍ ജില്ല ഓഫീസര്‍ അറിയിച്ചു.
വായ്പ പദ്ധതി
അടൂര്‍ പിന്നോക്കവിഭാഗ വികസന കോര്‍പറേഷന്‍ തൊഴില്‍ സംരംഭങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഭവന നിര്‍മാണത്തിനും കുറഞ്ഞ പലിശ നിരക്കില്‍ നിരവധി വായ്പകള്‍ ലഭ്യമാക്കുന്നു. ഫോണ്‍: 04734 293677.
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മാതൃയാനം പദ്ധതി പ്രകാരം ആശുപത്രിയില്‍ പ്രസവിക്കുന്ന അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജിന് ശേഷം അവരവരുടെ വീടുകളില്‍ എത്തിക്കുന്നതിന് ഡ്രൈവര്‍
ഉള്‍പ്പെടെ അഞ്ച് സീറ്റ് ടാക്‌സി കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.
വാഹനം അഞ്ചു വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതും 1200 സി സി യില്‍ കുറയാത്തതും ആയിരിക്കണം. കരാര്‍ കാലാവധി 2026 ജൂലൈ ഒന്ന് മുതല്‍ 2027 ജൂണ്‍ 30 വരെ. അവസാന തീയതി ജൂണ്‍ 20 വൈകിട്ട് 4.30. ഫോണ്‍: 04682 222364, 9497713258.
തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം
അടൂര്‍ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി ജി ഡി സി എ, ഡി സി എ , വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്കും പ്രവേശനമുണ്ട്. വിലാസം -ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പിന്നില്‍, അടൂര്‍. ഫോണ്‍: 9526229998.
ക്യാഷ് അവാര്‍ഡ്
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടി ഒരുവര്‍ഷം പൂര്‍ത്തിയാക്കിവരും കുടിശ്ശികയില്ലാത്തവരുമായ അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മേലധികാരി സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പും അനുബന്ധരേഖകളും സഹിതം http://services.unorganisedwssb.org/index.php/home ല്‍ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍: 0468 2220248.
വിമുക്തഭടന്‍മാര്‍ക്ക് സൗജന്യ നിയമസഹായ ക്ലിനിക്
ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ ജില്ല സൈനികക്ഷേമ ഓഫീസില്‍ വിമുക്തഭടന്‍മാര്‍ക്ക് ആവശ്യമായ നിയമസഹായ സേവനം ലഭ്യമാക്കുന്നതിന് ജൂണ്‍ 20 രാവിലെ 11 മുതല്‍ സിറ്റിംഗ് നടത്തും. ഫോണ്‍: 0468 2961104.
ജില്ല വികസന സമിതി യോഗം ജൂണ്‍ 27 ന്
ജില്ല വികസന സമിതി യോഗം ജൂണ്‍ 27 രാവിലെ 10.30ന് ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
നിയമനം
ചാത്തങ്കരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആതുര സന്ധ്യ പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത – എം ബി ബി എസ് ,ടി സി എം സി രജിസ്‌ട്രേഷന്‍ ), ലാബ് ടെക്‌നീഷ്യന്‍ (യോഗ്യത – ബി.എസ്.സി -എം എല്‍ ടി/ ഡി എം എല്‍ ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ഫിസിയോതെറാപ്പിസ്റ്റ് (യോഗ്യത – ബാച്ച്‌ലര്‍ ഓഫ് ഫിസിയോതെറാപ്പി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പുകളും സഹിതം ജൂണ്‍ 23 രാവിലെ 11 ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0469 2732655.
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസിലെ ഉപയോഗത്തിന് ടാക്‌സി പെര്‍മിറ്റുള്ള വാഹനം (കാര്‍) ഡ്രൈവര്‍ ഉള്‍പ്പെടെ 2026-27 സാമ്പത്തിക വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 24 ഉച്ചയ്ക്ക് രണ്ട്. ജില്ല സാമൂഹ്യ നീതി കാര്യാലയത്തില്‍ ടെന്‍ഡര്‍ ഫോം ലഭിക്കും. ഫോണ്‍: 0468 2325168, 8281999004.
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ജില്ല മെഡിക്കല്‍ ഓഫീസ് (ഹോമിയോ) ആവശ്യത്തിന് ആറ്+ഒന്ന് സീറ്റിംഗ് സൗകര്യമുള്ള ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസ വാടകയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെ മൂന്നു മാസമാണ് കാലയളവ്. വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. ക്വട്ടേഷന്‍ ഫോമിനും വിവരങ്ങള്‍ക്കും അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ജില്ല മെഡിക്കല്‍ കാര്യാലയവുമായി (ഹോമിയോ) ബന്ധപ്പെടണം. അവസാന തീയതി ജൂണ്‍ 29 വൈകിട്ട് മൂന്ന്. ഫോണ്‍: 04734 226063.
ലാറ്ററല്‍ എന്‍ട്രി
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 24 ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങള്‍ www.polyadmission.org/let ല്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30-10.30. പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9446661515, 9656597062.
സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍ സ്വയം വിവരങ്ങള്‍ നല്‍കേണ്ട വിധം

https://se.census.gov.in പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഒരിക്കല്‍ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാനാകില്ല. പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരം പരിശോധിച്ച് ഫൈനല്‍ സബ്മിറ്റ് നല്‍കുക.
വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതി. ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂണ്‍ 30 നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സമര്‍പ്പിക്കാത്തവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി ശേഖരിക്കും. കൂടുതല്‍ വ്യക്തതയ്ക്ക് പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭിക്കും.



