Friday, August 7, 2026
HomeUncategorizedപുതമൺ പാലത്തിൻ്റെ അപ്പ്രോച്ച് റോഡിലെ വിള്ളൽ ഉണ്ടായത് പരിശോധിക്കാൻ പഴകുളം മധു എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതി...

പുതമൺ പാലത്തിൻ്റെ അപ്പ്രോച്ച് റോഡിലെ വിള്ളൽ ഉണ്ടായത് പരിശോധിക്കാൻ പഴകുളം മധു എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി

റാന്നിപുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. ആറ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം തകരാറിലാവാനുള്ള കാരണം അന്വേഷിക്കണമെന്നും,അടിയന്തരമായി സാങ്കേതിക പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ഡി.സി.സി ജനറൽ സെക്രട്ടറി ജാസിംകുട്ടി, എ.കെ. ലാലു, അബിൻ കൈതവന,മോഹനചന്ദ്രൻ, സാബു ഒലിക്കൽ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments